Updated on: 3 June, 2021 1:40 PM IST
കസ് കസ്

എന്ത് കൊണ്ട് കസ് കസ് (poppy seeds) പല രാജ്യങ്ങളും നിരോധിച്ചു?

നമ്മുടെ നാട്ടിലെ ഭക്ഷണങ്ങളിൽ, പ്രത്യേകിച്ച് ബിരിയാണി (Biriyani), ഡെസേട്ട്, കറികളിലൊക്കെ ഉപയോഗിക്കുന്ന, നാട്ടിൽ സുലഭമായി ലഭിക്കുന്ന പോപ്പി സീഡ്‌സ്ന് ഗൾഫിൽ മാത്രം എന്തിന് നിരോധിച്ചു എന്നാണ് അറിയേണ്ടത്. പുറമേ നിരുപദ്രവകാരിയും ഇന്ത്യയിൽ നിരോധനം ഇല്ലാത്തതുമായ ഭക്ഷ്യവസ്തുവാണ് പോപ്പി.

ഓപിയം എന്ന മയക്കു മരുന്ന് (opium drug)

നമ്മുടെ കാബേജിന്റെ (Cabbage) വർഗ്ഗത്തിൽപ്പെടുന്ന 'പാപ്പാവർ സോമ്‌നിഫറം' എന്ന ശാസ്ത്ര നാമമുള്ള ചെടിയിൽ നിന്നാണ് ലോകത്തിൽ വെച്ച് ഏറ്റവും ശക്തവും വ്യാപക ഉപയോഗത്തിലുള്ളതുമായ കറുപ്പ് അഥവാ ഓപിയം എന്ന മയക്കു മരുന്ന്. ഒപ്പിയവും ഹെറോയിനും വേദനാസംഹാരിയായ മോർഫിനുമൊക്കെ ഉണ്ടാക്കുന്നത് കറുപ്പിൽ നിന്നാണ്. ഇന്ത്യയിൽ സർക്കാർ ലൈസൻസോടെ കൃഷി ചെയ്യുന്ന ചെടിയാണിത്.

നട്ടു വളർത്തി 80-100 ദിവസങ്ങൾ ആവുമ്പോഴേയ്ക്കും കായ്കൾ ഉണ്ടാവും. ഈ കായയ്ക്ക് അകത്ത് കിടക്കുന്ന വിത്തുകളാണ് പോപ്പി സീഡ്‌സ്. എന്നാൽ കായയെ പൊതിഞ്ഞു കിടക്കുന്ന പുറം തൊലിയിൽ മുറിവുണ്ടാക്കുമ്പോൾ വരുന്ന കറയാണ് കറുപ്പ്. കറുപ്പ് കലർന്ന തവിട്ട് നിറമുള്ള കുഴമ്പ് രൂപത്തിലുള്ള വസ്തുവിന്, പഴച്ചാർ എന്നർത്ഥമുള്ള ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഓപ്പിയം എന്ന പേര് വരുന്നത്.

അസാധാരണ ഗന്ധമുള്ള വസ്തു മണത്താൽ തന്നെ ഉറക്കം തൂങ്ങും. 2 ഗ്രാം അകത്ത് ചെന്നാൽ മരണം ഉറപ്പാണ്. കിലോയ്ക്ക് 20,000 ഡോളർ വരെ വിലയുള്ള കറുപ്പ്, അമേരിക്ക ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ, ബർമ തുടങ്ങിയ രാജ്യങ്ങളാണ് പോപ്പി കൃഷി ചെയ്യപ്പെടുന്നത്.

വിത്തുകൾ അത്ര അപകടകാരിയല്ല (seeds are not much dangerous)

പോപ്പി സീഡ്‌സ് അഥവാ കസ് കസ് എന്നത് കറുപ്പിന്റെ വിത്താണ്. കറുപ്പ് ചെടിയുടെ കായയുടെ പുറം തൊലിയിൽ നിന്ന് ഓപിയം ഉണ്ടാക്കുന്നു. ഇതേ കായയുടെ അകത്ത് കാണുന്ന വിത്തുകൾ തന്നെയാണ് പോപ്പി സീഡ്‌സ്. പുറത്തെ തൊലിയിൽ നിന്ന് ചുരത്തുന്ന പശ കുപ്രസിദ്ധി നേടിയത് പോലെ അകത്തെ വിത്തുകൾ അത്ര അപകടകാരിയല്ല. എന്നാൽ പോപ്പി സീഡ്‌സിലും വളരെ വളരെ ചെറിയ അളവിൽ മയക്കു മരുന്നിന്റെ അംശമുണ്ടെന്ന് തന്നെയാണ് ശാസ്ത്രം പറയുന്നത്.

Poppy seed bagel എന്ന ഒരു തരം റൊട്ടിയിൽ പോപ്പി സീഡ് ധാരാളം ഉപയോഗിക്കുന്നുണ്ട്. ഈ റൊട്ടി അമിതമായി കഴിക്കുന്ന ആള് ഡ്രഗ് ടെസ്റ്റിൽ പോസിറ്റീവ് കാണിച്ചിട്ടുമുണ്ട്. എന്നാൽ നമ്മുടെ സാധാരണ ഉപയോഗത്തിൽ പോപ്പി സീഡ്‌സ് അപകടകാരിയല്ല. കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ഒരു പോപ്പി സീഡ്‌സിൽ 10 മൈക്രോ ഗ്രാം വരെ മോർഫിൻ കാണുമെന്നാണ് വിദഗ്ദർ പറയുന്നത്. ഡ്രഗ്‌ ടെസ്റ്റിൽ മൂത്രത്തിൽ 1.3 മൈക്രോ ഗ്രാം മോർഫിൻ കാണപ്പെട്ടാലും പോസിറ്റീവ് ആയി കണക്ക് കൂട്ടും. ചുരുക്കത്തിൽ പോപ്പി സീഡ്‌സിന്റെ അമിത ഉപയോഗം ഉറക്കം തൂങ്ങൽ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പോപ്പി സീഡ്‌സ് ന്റെ അമിതോപയോഗം മയക്കു മരുന്ന് ഉപയോഗം പോലെ തന്നെ എതിർക്കപ്പെടേണ്ടതാണ് എന്ന് കരുതുന്നത് കൊണ്ടും, വിത്തിൽ നിന്ന് കറുപ്പ് ചെടി വളർത്തിയേക്കും എന്ന ആശങ്കയുമായിരിക്കും പൊതുവെ ഗൾഫ് രാജ്യങ്ങളടക്കം പല രാജ്യങ്ങളിലും പോപ്പി സീഡ്‌സ് (കസ് കസ്) കൊണ്ട് പോകുന്നതിന് വിലക്കുള്ളത്.

കടപ്പാട്
സലാം

English Summary: why poppy seeds are banned in many countries
Published on: 02 June 2021, 07:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now