Updated on: 4 November, 2020 7:09 PM IST

ശൈത്യകാലം തുടങ്ങാറായി. ആഘോഷങ്ങളുടേയും കാലമാണ്.  ഇക്കാലത്ത് ആരോഗ്യത്തെ പരിപാലിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് കോവിഡ് 19 വൈറസ് ബാധ ലോകത്തെ കീഴടക്കുമ്പോള്‍. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് കോവിഡ് 19 എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതിനാല്‍ത്തന്നെ, ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ പല അസുഖങ്ങളും തല ഉയര്‍ത്തുമ്പോള്‍ കോവിഡ് 19 കൂടി ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ശൈത്യകാലത്തെ മറ്റ് അണുബാധകളുമായി കൂടിച്ചേര്‍ന്ന് കോവിഡ് വൈറസ് മോശമാകുമോ അതോ കുറയുമോ എന്നും ശാസ്ത്രലോകം ഉറ്റുനോക്കുന്നു.

മുന്‍കാലങ്ങളില്‍ നിന്നു മാറി ഈ ശൈത്യകാലത്ത് ആരോഗ്യത്തോടെയിരിക്കേണ്ടത് ഏവര്‍ക്കും പ്രധാനമാണ്. അതിനാല്‍, ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക എന്നിവ മാത്രമാണ് അണുബാധയില്‍ നിന്നും രക്ഷനേടാനുള്ള വഴി. ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കുകയും പരിപാലിക്കുകയും ചെയ്താല്‍ ശരീരം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും ശക്തമായ പ്രതിരോധശേഷിയോടെ തുടരാനും സഹായിക്കുന്നു. അതിനാല്‍ ഈ ശൈത്യകാലത്ത് സ്വയം പരിരക്ഷിക്കാനുള്ള ചില വഴികള്‍ ഇതാ.

ആരോഗ്യകരമായ ഭക്ഷണം

ഭക്ഷണമാണ് ശരീരത്തിന്റെ ഊര്‍ജ്ജം. നമ്മള്‍ എന്ത് കഴിക്കുന്നോ, അതാണ് നമ്മുടെ ശരീരം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യകരമായതും പ്രതിരോധശേഷി ഉള്ളതുമായ ഒരു ശരീരം നമുക്ക് ലഭിക്കുന്നു. ചോളം, ബജ്ര, റാഗി,  തുടങ്ങിയ ധാന്യങ്ങള്‍ കഴിക്കുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ധാതുക്കളായ സിങ്ക്, മഗ്‌നീഷ്യം, സെലിനിയം എന്നിവ കൂടാതെ ഫൈറ്റോ ന്യൂട്രിയന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ ഡ്രൈ ഫ്രൂട്‌സും നട്‌സും പോഷകങ്ങളുടെ പവര്‍ഹൗസുകളാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവയ്ക്കായി ദിവസവും ഒരു ഔണ്‍സ് വീതം ഡ്രൈ ഫ്രൂട്‌സും നട്‌സും കഴിക്കുക.

സുഗന്ധവ്യഞ്ജനങ്ങള്‍ ശൈത്യകാലത്ത്

വിവിധ അസുഖങ്ങള്‍ നിങ്ങളെ ചുറ്റിപ്പറ്റിയിരിക്കുന്നു. അതിനാല്‍, ചെറിയൊരു അസുഖം പോലും അവഗണിക്കാതിരിക്കുക. ഇക്കാലത്ത് നിങ്ങളെ സഹായിക്കുന്ന ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമുണ്ട്. ജലദോഷം, പനി എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സസ്യമാണ് തുളസി. ഇഞ്ചി നിങ്ങളുടെ ശരീരത്തെ ശൈത്യകാലത്ത് ഊഷ്മളമായി നിലനിര്‍ത്തുന്നു. ശൈത്യകാലത്ത് നിങ്ങള്‍ക്ക് പതിവായി കഴിക്കാവുന്ന ഔഷധമാണ് ഇഞ്ചിച്ചായ. അതുപോലെതന്നെ, പ്രതിരോധശേഷിക്ക് പേരുകേട്ട മഞ്ഞള്‍, കുരുമുളക്, വെളുത്തുള്ളി, ഉലുവ, കറുവപ്പട്ട എന്നിവയും നിങ്ങളുട ദൈനംദിന ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തു.

വ്യായാമം

ശരീരഭാരം ക്രമീകരിക്കാന്‍ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യ വിദഗ്ദ്ധര്‍ വ്യായാമം ശുപാര്‍ശ ചെയ്യുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നതിന് പുറമെ, രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും വ്യായാമം നിങ്ങളെ സഹായിക്കുന്നു. അതിനാല്‍, ദിവസവും അല്‍പനേരം വ്യായാമത്തിനായും മാറ്റിവയ്ക്കുക. ഒരു ദിവസം 30 മിനിറ്റ് സാധാരണ വ്യായാമമുറകള്‍ മാത്രം പരിശീലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല ഗുണങ്ങളും ലഭിക്കുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാന്‍ വ്യായാമം സഹായിക്കുന്നു. പോഷകങ്ങള്‍ ആവശ്യമുള്ളിടത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാനും വ്യായാമം സഹായിക്കുന്നു.

ഉറക്കം

മുതിര്‍ന്നവര്‍ക്ക് ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. നല്ല ഉറക്കം നിങ്ങളുടെ തലച്ചോറും ശരീരവും തമ്മിലുള്ള ബന്ധം കൂടുതല്‍ കൃത്യമാക്കുന്നു. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ഉറക്കക്കുറവ് സമ്മര്‍ദ്ദത്തിന് കാരണമായേക്കാം. ഇത് നിരവധി അസുഖങ്ങള്‍ക്കും വഴിവയ്ക്കുന്നു. ദിവസവും ആവശ്യമായ വിശ്രമം നമ്മുടെ ശരീരത്തിന് ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാല്‍, ഈ ശൈത്യകാലത്ത് ആരോഗ്യത്തോടെ തുടരാന്‍ ഉറക്ക സമയത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

മുകളിൽ പ്രതിപാദിച്ച കാര്യങ്ങളും, കോവിഡ് വ്യാപനക്കാലത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങളായ മാസ്‌ക് ധരിക്കുക,  കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് നേരം കഴുകുക, പ്രത്യേകിച്ചും നിങ്ങള്‍ ഒരു പൊതുസ്ഥലം സന്ദര്‍ശിച്ച ശേഷം, സാമൂഹ്യാകലം പാലിക്കുക എന്നിവയെല്ലാം ചെയ്യുകയാണെങ്കിൽ തീർച്ചയായും ഈ ശൈത്യകാലത്ത് നിങ്ങൾക്ക് കോവിഡിൽ നിന്ന് രക്ഷ നേടാം.

അനുയോജ്യ വാർത്തകൾ ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 322 പേര്‍; ഇന്ന് 5 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 520,ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

#krishijagran #kerala #Covid-19 #Criteria #socialdistance #mask

English Summary: Winter is coming: How to protect yourself from COVID-19
Published on: 04 November 2020, 06:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now