Updated on: 6 April, 2020 8:55 PM IST

കേരളത്തിൽ അധികമായി കണ്ടുവരുന്ന അല്ലെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ധാരാളമായി വളർന്നുവരുന്ന ഒരു ഫലവൃക്ഷമാണ് വിളാമരം.
വിളാമരത്തിന്റെ പഴം പോലെ തന്നെ അതിൻറെ ഇല , തോൽ, പശ എന്നിവ ഔഷധമായി ഉപയോഗിക്കാവുന്നത് ആണ്. വിളാമരം രണ്ടുതരമുണ്ട്. ഒന്ന് വലിയ വൃക്ഷമായി വളരുന്നത് വളരുന്നതും മറ്റേത് 4 അടിയിൽ കൂടുതൽ ഉയരം വെക്കാത്തതും.
ചെറിയ മരത്തിൻറെ ഇലക്ക് ആണ് കൂടുതൽ ഔഷധ ഗുണം.

100 ഗ്രാം വിളാമ്പഴത്തിൽ 7.1 മില്ലിഗ്രാം പ്രോട്ടീൻ ഉണ്ട്. ഇതിൽ 130 മില്ലിഗ്രാം കാൽസ്യം ഉണ്ട്..

പച്ചയായ പഴം തൊണ്ടയ്ക്ക് നല്ലതല്ല.
പഴുത്തത് രുചികരമാണ്. പുളി കലർന്നതാണ് എങ്കിലും മധുരമുണ്ട്.
ഇക്കിളിനും ഛർദ്ദിക്കും ഔഷധ ഗുണം നൽകും.

പഴം പൊതുവേ കഫ ഉണ്ടാക്കുന്നതും ജഡരാഗ്നി വർധിപ്പിക്കുന്നതും ആണ്.
പഴത്തിൻറെ മജ്ജയിൽ ധാരാളം സിട്രിക് ആസിഡ് ഉണ്ട്.

പിത്ത ശമിപ്പിക്കാൻ ഉള്ള കഴിവ് ഇതിനുണ്ട്. നല്ലപോലെ പഴുത്ത

കേരളത്തിൽ അധികമായി കണ്ടുവരുന്ന അല്ലെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ധാരാളമായി വളർന്നുവരുന്ന ഒരു ഫലവൃക്ഷമാണ് വിളാമരം.


വിളാമരത്തിന്റെ പഴം പോലെ തന്നെ അതിൻറെ ഇല , തോൽ, പശ എന്നിവ ഔഷധമായി ഉപയോഗിക്കാവുന്നത് ആണ്.

വിളാമരം രണ്ടുതരമുണ്ട്. ഒന്ന് വലിയ വൃക്ഷമായി വളരുന്നത് വളരുന്നതും മറ്റേത് 4 അടിയിൽ കൂടുതൽ ഉയരം വെക്കാത്തതും.
ചെറിയ മരത്തിൻറെ ഇലക്ക് ആണ് കൂടുതൽ ഔഷധ ഗുണം.

100 ഗ്രാം വിളാമ്പഴത്തിൽ 7.1 മില്ലിഗ്രാം പ്രോട്ടീൻ ഉണ്ട്. ഇതിൽ 130 മില്ലിഗ്രാം കാൽസ്യം ഉണ്ട്..

പച്ചയായ പഴം തൊണ്ടയ്ക്ക് നല്ലതല്ല.
പഴുത്തത് രുചികരമാണ്. പുളി കലർന്നതാണ് എങ്കിലും മധുരമുണ്ട്.
ഇക്കിളിനും ഛർദ്ദിക്കും ഔഷധ ഗുണം നൽകും.

പഴം പൊതുവേ കഫ ഉണ്ടാക്കുന്നതും ജഡരാഗ്നി വർധിപ്പിക്കുന്നതും ആണ്.
പഴത്തിൻറെ മജ്ജയിൽ ധാരാളം സിട്രിക് ആസിഡ് ഉണ്ട്.

പിത്ത ശമിപ്പിക്കാൻ ഉള്ള കഴിവ് ഇതിനുണ്ട്.

നല്ലപോലെ പഴുത്ത വിളാമ്പഴം ഉടച്ചു ഉള്ളിലെ ദശ എടുത്ത് അതിനു സമം ശർക്കര കൂട്ടി കുഴച്ച് ദിവസേന കഴിക്കുക. വായിൽ സദാ ഉമിനീർ വരുന്നതിനും വായ്പ്പുണ്ണിനും ഈ ഒറ്റമൂലി സുഖമേകും.


വിളാമ്പഴത്തിന്റെ കഴമ്പ് എടുത്തത് ചൂടുവെള്ളത്തിൽ കലക്കി ശർക്കരപ്പാവ് കാച്ചിയതിൽ ഒഴിച്ച് ഏലക്കായ, ജാതിക്കായ, ഗ്രാമ്പൂ എന്നിവ പൊടിച്ചു ചേർത്ത് പാനകം ആയി ദിവസേന അര ഔൺസ് വീതം കഴിച്ചാൽ മുൻപറഞ്ഞ അസുഖങ്ങൾ ശമിക്കുന്നതിന് കൂടെ ഉൾചൂടും കുറയും.

 

അതിസാരം വയറുകടി ചർദ്ദി ഇവയ്ക്ക് വിളാമ്പഴത്തിന്റെ മജ്ജ കഷായം ഗുണം ചെയ്യും. പഴം അതിസാരം ബാധിച്ചിട്ടുള്ള ആൾക്കാർക്ക് ആഹാരമായും ഇരിക്കാറുണ്ട്.

പഴമജ്ജ ജീരകം പൊടിച്ചു ചേർത്ത് കഴിക്കുന്നത് നെഞ്ചെരിപ്പ്നും വായുക്ഷോഭത്തിനും നന്ന്.
ഭക്ഷണത്തിന് മുമ്പ് ഓരോ വിളാമ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. അരുചി, പിത്തം, ദാഹം, തലചുറ്റൽ ,മയക്കം എന്നിവയെ അകറ്റുവാനുള്ള പ്രകൃതിദത്തമായ ശക്തി ഇതിനുണ്ട്.


വിളാമ്പഴത്തിന്റെ പുറംതോട് കൂവളത്തിൻറെ പോലെ ഇരിക്കും. ഈ തോട് പൊടിച്ചുചേർത്ത് ഉണ്ടാക്കിയ കഷായം ചിലതരം വിഷങ്ങളെ ഇല്ലാതെ ആക്കും എന്നാണ് സിദ്ധാന്തം.


വിഷജന്തുക്കൾ കടിച്ചാൽ പഴം ചതച്ച് പുറമേ പുരട്ടാവുന്നതാണ്.


പഴത്തിന്റെ മജ്ജയിൽ പൊടിച്ച ഏലത്തരിയും തേനും ചേർത്ത് കഴിക്കുന്നത് കണ്oശുദ്ധിക്കും ഒച്ചയടപ്പിനും മരുന്നാണ്. പഴം തേൻ ചേർത്ത് സേവിച്ചാൽ ശ്വാസം ശ്വസിക്കുന്നതിനുള്ള തടസ്സം മാറിക്കിട്ടും.


മരത്തിൻറെ പശ ഔഷധഗുണമുള്ളതാണ്. ചൂർണ്ണം ആയും ഗുളിക ആയും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. ഇത് ശുദ്ധജലത്തിൽ കലക്കി മധുരം ചേർത്ത് സർബത്ത് ആയി ഉപയോഗിക്കാം. ഇത് അതിസാരം ശമിപ്പിക്കും. ഇതിനുപുറമേ അതിമൂത്രത്തെ ഹരിക്കുകയും ചെയ്യും.


അമിതമായി വെള്ളം കുടിക്കാനുള്ള ആസക്തി ഇല്ലാതാക്കും.


വിളമരത്തിൻറെ ഇല വെള്ളത്തിൽ തിളപ്പിച്ച് കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഗുണപ്രദമാണ്.


ഇതിൻറെ തളിര് പിഴിഞ്ഞെടുത്ത നീര് പാലോ തൈരോ ചേർത്ത് ഉപയോഗിച്ചാൽ പിത്തത്തിന് ശമനമുണ്ടാകും. തോൽ കഷായവും തുല്യ ഗുണം നൽകുന്നു. ഇല പിഴിഞ്ഞ നീര് ചർമ്മരോഗങ്ങളിൽ ലേപനം ചെയ്യാം.
വിളാർമരത്തിൻറെ പൂവ് ,ഇല ,തോൽ കായ് ,വേര് എന്നീ അഞ്ച് ഇനങ്ങൾ ചേർത്ത് പഞ്ചകപിതഥം എന്ന ഔഷധം ഉണ്ടാക്കി വരുന്നുണ്ട്.


വിളാമ്പഴം ദൗർലഭ്യം ആയതിനാൽ അതിൻറെ ഗുണമേന്മ അറിയുന്നവർ തോടു കളഞ്ഞ് ഉണക്കിപ്പൊടിച്ച സൂക്ഷിച്ചു ഉപയോഗിക്കുന്നു.

Fresh juice of the unripe fruit of Kapittha (wood apple) is given in a dose of 15-20 ml to improve the taste, treat anorexia and improve the appetite.
Fresh juice of ripened fruit or ripened fruit is consumed to treat thirst and improve the body strength.
The paste of Feronia limonia (wood apple) flower is given in a dose of 5-10 g to treat rat bite poison patients.
Regular intake of the fresh fruit of Kapittha (wood apple) is consumed regularly to improve the strength of cardiac muscles and cardiac output.
The juice of fruit of Feronia limonia (wood apple) is given in a dose of 30-50 ml to treat cough and dyspnea. It removes the phlegm from the throat.
Paste of the root of Feronia limonia (wood apple) is applied over the wounds for quicker healing.

English Summary: wood apple regular intake improve the strength of cardiac muscles and cardiac output.
Published on: 05 April 2020, 11:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now