നമുക്ക് ഏവർക്കും അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു കാര്യമാണ്, ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത് എന്നത്. പൂർണ്ണമായ ആരോഗ്യം എന്നാൽ ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിന്റെ നല്ല അവസ്ഥ എന്നാണ്. ആഗോള തലത്തിൽ പാൻഡെമിക്ക് വന്നതിനു ശേഷം, ആരോഗ്യമുള്ളവരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ഏവരുടെയും ശ്രദ്ധ തിരികെ കൊണ്ടുവരാൻ കോവിഡ് എന്ന മഹാമാരിയ്ക്ക് സാധിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യ ശീലങ്ങൾ പിന്തുടരുന്നത്, ഉൽപ്പാദനക്ഷമമായ ജീവിതം നയിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നമ്മളിൽ പലരും അറിയാതെ ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ഇവിടെ പങ്കു വെക്കുന്നു.
1. വളരെ കുറച്ച് ഉറക്കം
തിരക്കേറിയ ഒരു ദിവസത്തെ ജോലിക്ക് ശേഷം, അടുത്ത ദിവസത്തേക്ക് ശരീരം റീചാർജ് ചെയ്യേണ്ടതുണ്ട്. മതിയായ ഉറക്കം ലഭിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ കോശ നിർമ്മാണവും പുനരുജ്ജീവനവുമെല്ലാം ഉറക്കത്തിലാണ് സംഭവിക്കുന്നത്. അതിനാൽ തന്നെ ഉറക്കക്കുറവ് , ഒരു വ്യക്തിയുടെ ജാഗ്രതയുടെ അളവ് കുറയ്ക്കുകയും അതോടൊപ്പം വ്യക്തികളിൽ ദേഷ്യവും, മുറുമുറുപ്പും പിരിമുറുക്കവും കൂടുന്നു, മതിയായ ഉറക്കം ലഭിക്കാത്തത് വ്യക്തികൾ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഉറക്കക്കുറവ് വളരെ വലിയ ആരോഗ്യ പ്രശ്‍നങ്ങളായ ഹൈപ്പർടെൻഷൻ, ഡിമെൻഷ്യ, പ്രമേഹം, സ്ട്രോക്ക് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ആളുകൾക്ക് ഉറക്കക്കുറവ് മൂലം അമിതമായ കൂർക്കംവലി ഉണ്ടാകാം, ഇത് സ്ലീപ് അപ്നിയയ്ക്ക് കാരണമാകുന്നു. ഇത് പിന്നിട് അപൂർണ്ണമായ ഉറക്കത്തിന് കാരണമാവുകയും, പകൽ സമയത്ത് അമിതമായ മയക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്ലീപ് അപ്നിയ ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു, സമീപകാല ഗവേഷണങ്ങൾ പ്രകാരം ആരോഗ്യം നിലനിർത്താൻ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണം.
ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല
ശരീരത്തിൽ ദ്രാവകത്തിന്റെയും ഇലക്ട്രോലൈറ്റിന്റെയും സന്തുലിതാവസ്ഥ നിലനിർത്താൻ ശരീരത്തിന് ജലാംശം നിലനിർത്താനും ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ശരീരത്തിൽ അടിഞ്ഞു കൂടിയ വിഷാംശം പുറന്തള്ളാനും, വൃക്കകളുടെ ആരോഗ്യം നിലനിർത്താനും വെള്ളത്തിന് സാധിക്കും. അതുപോലെ തന്നെ നിർജ്ജലീകരണം സംഭവിക്കുന്നത് ശരീരത്തിൽ വേദന, ക്ഷീണം, ഉയർന്ന ക്രിയാറ്റിനിൻ, വൃക്ക ക്ഷതം എന്നിവയ്ക്ക് കാരണമാകുന്നു. വേനൽക്കാലത്ത് ഛർദ്ദി, വയറിളക്കം തുടങ്ങിയ അവസ്‌ഥ ഉണ്ടാവുമ്പോൾ ശരീരത്തിലെ ദ്രാവകം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആ സമയങ്ങളിൽ, ശരീരത്തിന്റെ ദ്രാവകത്തിന്റെ അളവ് ആനുപാതികമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ മൂത്രത്തിന്റെ അളവ് കുറയുന്നത് ജല ഉപഭോഗം കുറയുന്നതായി സൂചിപ്പിക്കുന്നു.
3. വളരെ നേരം ഇരിക്കുന്നു
ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നത് ശരീരത്തിന് നിരവധി ദോഷങ്ങൾ ചെയ്യുന്നു. ഇരുന്നുള്ള ജോലി അധികം ചെയ്യുന്നത് ഹൃദയ സംബന്ധമായ തകരാറുകൾക്കും, ഹൃദയാഘാതത്തിനും സാധ്യത കൂട്ടുന്നു. ഇതുകൂടാതെ, ഇരിപ്പിടത്തിൽ ഇരിക്കുന്നതിന്റെ ദൈർഘ്യം കൂടുതലാണെങ്കിൽ, പ്രത്യേകിച്ച് തെറ്റായ പോസ്റ്ററുകളിൽ ഇരിക്കുന്നത് ഒരാൾക്ക് നട്ടെല്ല് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഒരു സ്ഥാനത്ത് കൂടുതൽ നേരം ഇരിക്കുമ്പോൾ ഇടവേളകൾ എടുക്കേണ്ടത് വളരെ പ്രധാനമാണ്. വീൽചെയറിലിരിക്കുന്നവരും വൈകല്യങ്ങൾ കാരണം ചലിക്കാൻ കഴിയാത്തവരും ഉചിതമായ വ്യായാമങ്ങളുമായി വിദഗ്ധരെയോ ഫിസിയോതെറാപ്പിസ്റ്റുകളെയോ സമീപിക്കേണ്ടത് അനിവാര്യമാണ്.
4. സൺസ്ക്രീൻ ധരിക്കാത്തത് ചർമ കാൻസർ വരാൻ കാരണമാവുന്നു
അൾട്രാവയലറ്റ് (UV) പ്രകാശമാണ് ചർമ്മ കാൻസറിനുള്ള പ്രധാന കാരണം. നല്ല ചർമ്മമുള്ള വ്യക്തികൾക്ക്, സൂര്യാഘാതം ലഭിക്കാൻ കുറച്ച് സമയമെടുക്കുന്നു. എന്നിരുന്നാലും, ചർമ്മത്തിന്റെ നിറം എന്തുതന്നെയായാലും, നിങ്ങൾ പുറത്തുപോകുമ്പോൾ സൺസ്‌ക്രീൻ ധരിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക. വ്യക്തികളുടെ ചുണ്ടുകളും ചെവികളും ഉൾപ്പെടെ തുറന്ന ചർമ്മത്തിന്റെ എല്ലാ ഭാഗങ്ങളും സൂര്യ പ്രകാശമേൽക്കാതെ സൂക്ഷിക്കാനായി ഷാളോ ഉപയോഗിച്ചു മൂടുക. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം സൺ ഗ്ലാസ്സ് ഉപയോഗിക്കാം.
5. മാനസികാരോഗ്യത്തെ അവഗണിക്കുന്നത്
വ്യക്തികൾ ഏറ്റവും കൂടുതൽ അവഗണിക്കുന്ന ഒന്നാണ് മാനസികാരോഗ്യം. പൂർണ ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം ഇതാണ്. കോവിഡ്-19, മാനസികാരോഗ്യത്തിന്റെ പ്രശ്‌നങ്ങൾ മുഖ്യ ധാരയിലേക്ക് കൊണ്ടുവരികയും, അതിനെ മനസിലാക്കേണ്ടത് അനിവാര്യമാണെന്ന് എല്ലാവരെയും പഠിപ്പിച്ചു.
വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ സമ്മർദ്ദം ദൈനംദിന സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനു ഒരു പ്രധാന കാരണമായി തുടരുന്നു. ദൈനം ദിന ജീവിതത്തിലെ പ്രശ്‍നങ്ങൾ സമ്മർദ്ദം അതുകൂടാതെ, നിലവിലുള്ള ഹൈപ്പർടെൻഷൻ, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൗമാരക്കാർക്കിടയിലും സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നത് സോഷ്യൽ മീഡിയയാണ്. എല്ലാ മാനസിക പ്രശ്‌നങ്ങളും നിർണായക തലത്തിലേക്ക് ഉയരുന്നതിന് മുമ്പ് അവ വ്യക്തമായി മനസിലാക്കി ആരോഗ്യത്തെ തകർക്കാത്ത രീതിയിൽ കൈകാര്യം ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: ഒലീവ് കഴിക്കുന്നത് ക്യാൻസറിനെ തുരത്തും!!