ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടത് അത്യാവശ്യ ഘടകമാണ്. അത് കൊണ്ടാണ് സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആഘോഷിക്കുന്നത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും അവയെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ചും അവബോധം വളർത്തുന്നതിന് വേണ്ടി കൂടിയാണ് ഈ ദിനം.
ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ വേൾഡ് ഹാർട്ട് ഫെഡറേഷനാണ് (World Heart Federation) ദിനാചരണം ആരംഭിച്ചത്.
നിങ്ങളുടെ ഹൃദയാരോഗ്യം വർധിപ്പിക്കാൻ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന പല തരത്തിലുള്ള കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക എന്നത്.
നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കാം ചില പാനീയങ്ങൾ
മാതളനാരങ്ങ ജ്യൂസ്
നിങ്ങളുടെ ഹൃദയാരോഗ്യത്തിനുള്ള ഒരു മികച്ച പാനീയമാണ് ഇത്, മാതളനാരങ്ങ ജ്യൂസിൽ പ്രത്യേക ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ സങ്കോചത്തേയും തടയുന്നു. പോളിഫെനോൾസ് എന്നറിയപ്പെടുന്ന ശക്തമായ മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയ ഈ ആരോഗ്യകരമായ പഴം രക്തചംക്രമണം ഉത്തേജിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരത്തിലെ ഓക്സിഡേഷൻ പ്രക്രിയയെ മന്ദഗതിയിലാക്കാനും ഹൃദയാഘാത സാധ്യത തടയാനും ഇത് സഹായിക്കുന്നു.
കോഫി
ഹൃദയാരോഗ്യകരമായ പാനീയം എന്നറിയപ്പെടുന്ന കാപ്പി നിങ്ങളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ഹൃദയസ്തംഭനത്തിനും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. മാത്രമല്ല ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്താനും കോഫി സഹായിക്കുന്നു. ഒരു പഠന അവലോകനം അനുസരിച്ച്, ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്ന ആളുകൾക്ക് കുടിക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 19% കുറഞ്ഞതായി കണ്ടെത്തി.
അജ്വൈൻ വെള്ളം
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മികച്ച പരമ്പരാഗത പരിഹാരമാണ് അജ്‌വെയ്ൻ വെള്ളം. അജ്‌വെയിനിൽ കാണപ്പെടുന്ന തൈമോൾ, കാൽസ്യം -ബ്ലോക്കിംഗ് ഇഫക്റ്റുകൾ ഉത്പാദിപ്പിക്കുന്നു, ഇത് രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശ്വാസനാളവും ശ്വാസകോശവും വൃത്തിയായി സൂക്ഷിക്കുകയും ആസ്ത്മ രോഗികളെ ശരിയായി ശ്വസിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഒരു പാനിൽ വെള്ളവും അജ്‌വൈനും ചേർത്ത് തിളപ്പിക്കുക. മിശ്രിതം അരിച്ചെടുക്കുക, തേൻ, നാരങ്ങ, കറുത്ത ഉപ്പ് എന്നിവ ചേർത്ത് കുടിക്കുക. ഇത് നിങ്ങൾക്ക് ആരോഗ്യവും ഉൻമേഷവും പ്രദാനം ചെയ്യും എന്നതിൽ സംശയമില്ല.
പപ്പായ ജ്യൂസ്
ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളായ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയ പപ്പായ ജ്യൂസ് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ തടയാനും സഹായിക്കുന്നു. ആരോഗ്യകരവും രുചികരവുമായ ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ രക്തയോട്ടം മെച്ചപ്പെടുത്താനും നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. "നല്ല" എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ സംരക്ഷണ ഫലങ്ങൾ വർദ്ധിപ്പിക്കാനും പപ്പായ സഹായിക്കുന്നു.
Hibiscus ചായ/ ചെമ്പരത്തി ചായ
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ചെമ്പരത്തി ചായ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഫ്രീ റാഡിക്കലുകളുടെ നിർമ്മാണം മൂലമുണ്ടാകുന്ന കേടുപാടുകൾ തടയാനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. പഠനങ്ങൾ അനുസരിച്ച്, ചെമ്പരത്തി ചായ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു, തിളക്കുന്ന വെള്ളത്തിൽ ഉണക്കിയ ചെമ്പരത്തി പൂവിൻ്റെ ഇതളുകൾ ചേർക്കുക, അരിച്ചെടുത്ത് നാരങ്ങാനീരും തേനും ചേർത്ത് കുടിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്ലാവില കൊണ്ട് പ്രമേഹത്തിനെ പറപ്പിക്കാം; ഗുണങ്ങളനവധിയും