1. Health & Herbs

ദിവസവും കാപ്പി കുടിക്കുന്നത് ഒരു നല്ല ശീലമല്ല, കാരണം ഈ രോഗ സാധ്യതകൾ

മഴ പെയ്യുന്ന സമയത്ത് ഒരു ചൂടുള്ള കട്ടൻ കാപ്പി കുടിച്ച് ഇരിക്കുന്ന കട്ടൻകാപ്പി പ്രിയരോട് ഈ പാനീയത്തിന്റെ ഗുണങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ ഞങ്ങൾ പങ്കു വയ്ക്കാം.

Priyanka Menon
കട്ടൻ കാപ്പി
കട്ടൻ കാപ്പി

മഴ പെയ്യുന്ന സമയത്ത് ഒരു ചൂടുള്ള കട്ടൻ കാപ്പി കുടിച്ച് ഇരിക്കുന്ന കട്ടൻകാപ്പി പ്രിയരോട് ഈ പാനീയത്തിന്റെ ഗുണങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ ഞങ്ങൾ പങ്കു വയ്ക്കാം. ആദ്യമേ പറയട്ടെ ഒരുപാട് പോഷക ഗുണമുള്ള ഒരു പാനീയം അല്ല കട്ടൻകാപ്പി. എന്നാൽ ആരോഗ്യത്തിന് ദോഷകരവും അല്ല. എല്ലാദിവസവും കട്ടൻ കാപ്പി കുടിക്കുന്നത് ഒരു ദുശീലമാണ്. ഇത് ഹൃദയാരോഗ്യത്തിന് ഒട്ടും മികച്ചതല്ല. എന്നാൽ രണ്ടു ദിവസം കൂടുമ്പോൾ ഒരു ഗ്ലാസ് കട്ടൻകാപ്പി എന്ന അളവിൽ കഴിക്കുന്നതിൽ തെറ്റില്ല. ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇനി ശാസ്ത്രീയമായി കണ്ടെത്തിയ കട്ടൻകാപ്പി കൊണ്ടുള്ള ചില ഗുണങ്ങൾ കൂടി താഴെ നൽകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചർമം മൃദുലമാകാൻ താമര വിത്ത്; ദഹനത്തിന് താമര വേര്

1. കട്ടൻകാപ്പി ഓർമശക്തി വർധിപ്പിക്കും എന്ന് കണ്ടെത്തിയിരിക്കുന്നു. എന്നാൽ മുകളിൽ പറഞ്ഞ പോലെ സ്ഥിരമായി കട്ടൻകാപ്പി ഉപയോഗിക്കുന്നത് ദോഷകരമാണ്. ഇത്തരത്തിൽ ശീലമുള്ളവർക്ക് പാർക്കിൻസൺസ് രോഗവും അൽഷിമേഴ്സ് രോഗവും കടന്നുവരാം. അതുകൊണ്ട് ഇടവിട്ടുള്ള ദിവസങ്ങളിൽ കട്ടൻ കാപ്പി കുടിക്കുന്നത് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുവാനും, ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും നല്ലതാണ്.

2. ആൻറി ഓക്സിഡന്റുകളുടെ കലവറയാണ് കട്ടൻകാപ്പി. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുതേ..അറിയാം ദോഷവശങ്ങൾ

3. പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്ന കട്ടൻകാപ്പിയുടെ ഇടവിട്ടുള്ള ഉപയോഗം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാൻ മികച്ച വഴിയാണ്.

4. ഇടവിട്ട് കട്ടൻകാപ്പി ഉപയോഗിക്കുന്നവരിൽ കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നു. മഞ്ഞപ്പിത്തം, ഫാറ്റി ലിവർ തുടങ്ങി രോഗ സാധ്യതകളെ ഇല്ലായ്മ ചെയ്യുവാൻ ഈ പാനീയം മികച്ച വഴിയാണ്.

5. കാപ്പിയിൽ കഫീൻ അടങ്ങിയിരിക്കുന്നതിനാൽ ശാരീരിക പ്രവർത്തനത്തിന് വേണ്ട ഊർജ്ജം ഈ പാനീയം പ്രദാനം ചെയ്യുന്നു.

6. പലരും പറയുന്ന ഒരു മിഥ്യാധാരണയാണ് കട്ടൻകാപ്പി കുടിച്ചാൽ അമിത വണ്ണം വയ്ക്കുമെന്ന്. ഇത് പൂർണ്ണമായും തെറ്റായ പ്രസ്താവനയാണ്. ഒരിക്കലും കട്ടൻകാപ്പി അമിതവണ്ണത്തിന് കാരണമാകുന്ന ഒന്നല്ല. ഇത് വളരെയധികം കലോറി കുറഞ്ഞ ഒരു പാനീയം ആയാണ് കണക്കാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഒരു ദിവസം കൊണ്ട് ചുമ അകറ്റാൻ ഇഞ്ചി സിറപ്പും, ജലദോഷം മാറ്റാൻ വാഴപ്പോള കഷായവും

English Summary: Drinking coffee every day is not a good habit because of these disease possibilities

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds