ചേന പായസം - ആവശ്യമുള്ളസാധനങ്ങൾ
ചേന – 500 ഗ്രാം
ശർക്കര – 750 ഗ്രാം
തേങ്ങാപാൽ – 1 1/ 2 ലിറ്റർ
നെയ്യ് – 4 ടേബിൾസ്പൂൺ
വെള്ളം – 1 കപ്പ്
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
ഏലക്കപ്പൊടി – ഒരുടീസ്പൂൺ
തയ്യാറാകുന്നവിധം
ചേനതൊലി ചെത്തി ചെറിയ കഷണങ്ങളായി നുറുക്കി വൃത്തിയാക്കി ഒരുകപ്പു വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക
വെന്തകഷണങ്ങൾ കുഴമ്പു പരുവത്തിൽ മിക്സിയിൽ അരച്ചെടുക്കുക
ചുവടു കട്ടിയുള്ള ഒരുപാത്രം അടുപ്പത്തുവച്ചു 2 ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക
നെയ്യ്ചൂടായി ക്കഴിഞ്ഞാൽ അരച്ചു വച്ചിരിക്കുന്ന ചേന ചേർത്ത് ഏകദേശം 10 മിനിറ്റോളം നല്ലവണ്ണം വഴറ്റുക .
ഇതിലേക്ക് പാനിയാക്കിയ ശർക്കര ചേർത്തു ഇളക്കുക
പാത്രത്തിൻറെ വശങ്ങളിൽനിന്നും വിട്ടുവരുന്ന പാകത്തിൽ തേങ്ങാപാൽ ചേർക്കുക . കുറഞ്ഞ തീയിൽ നല്ല വണ്ണം ഇളക്കുക .
5 മിനിട്ടിനുശേഷം ബാക്കി രണ്ടുസ്പൂൺ നെയ്യിൽ വറുത്ത അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ചേർക്കുക .തീ അണച്ച ശേഷം ഏലക്കാപ്പൊടി ചേർക്കുക. സ്വാദിഷ്ടമായ ചേന പായസം തയ്യാർ