കടുത്ത വേനലിൽ പുറത്തു യാത്ര ചെയ്യുന്നവരാണ് നമ്മൾ. വീട്ടിൽ തിരിച്ചെത്തി കണ്ണാടി നോക്കുമ്പോഴാണ് മനസ്സിലാവുക, എത്രമാത്രം ചൂടും പുകയും പൊടിയുമെല്ലാം മുഖത്തുണ്ടെന്ന് . അങ്ങനെ സ്ഥിരമാവുമ്പോൾ മുഖം കറുത്ത് കരുവാളിച്ചിട്ടുണ്ടാവും. അതൊന്നു മാറ്റിയെടുക്കാൻ എന്തെങ്കിലും നാടൻ വഴികളുണ്ടോ എന്നന്വേഷിക്കാത്തവർ ചുരുക്കമാണ്.
പാലില്‍ ചന്ദനവും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി മുഖത്തു പുരട്ടുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയാം. ശുദ്ധമായ പച്ചപ്പാലിൽ മഞ്ഞളും ചന്ദനവും കലര്‍ത്തി പുരട്ടിയാൽ മുഖത്തെ കരുവാളിപ്പ് മാറിക്കിട്ടും.
ശുദ്ധമായ പച്ചപ്പാലാണ് കൂടുതല്‍ നല്ലത് എന്ന് പ്രത്യേകം ഓർമ്മിക്കുക . മഞ്ഞളും ചന്ദനവും നല്ല ഗുണമുള്ളവ തന്നെ വേണം.
മുഖത്തിന് നിറം വയ്ക്കാനുള്ള തികച്ചും സ്വാഭാവികമായ വഴിയാണ് പാലില്‍ മഞ്ഞളും ചന്ദനവും. ഈ മൂന്നു കൂട്ടുകളും ചര്‍മത്തിന് നിറം നൽകുന്നു. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്‌ട് ഇതു നല്‍കുമെന്നു വേണം, പറയാന്‍.
മുഖത്തെ കരുവാളിപ്പു മാറാന്‍ പാലും ചന്ദനവും കൂട്ടിക്കലർത്തുന്നതിനൊപ്പം രക്തചന്ദനവും ഒപ്പം ചേർക്കാം. അത് ഏറെ നല്ലതാണ്. മുഖത്തെ പാടുകള്‍ക്കും വടുക്കള്‍ക്കുമുള്ളൊരു സ്വാഭാവിക പരിഹാരമാണ് ചന്ദനവും മഞ്ഞളും പാലില്‍ കലര്‍ത്തി പുരട്ടുന്നത്.
ചിക്കന്‍ പോക്സ് കാരണമുള്ള പാടുകള്‍ മാറാനും മുഖക്കുരു പാടുകള്‍ മാറാനുമെല്ലാം ഏറെ ഗുണകരമാണിത്.
മുഖക്കുരുവിനുളള നല്ലൊരു പരിഹാരമാണിത്. മഞ്ഞളിൽ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ചന്ദനവും നല്ലൊരു അണുനാശിനിയാണ്. ഇവ പാലിനൊപ്പം ചേരുമ്പോള്‍ ഗുണമിരട്ടിയ്ക്കും.
വരണ്ട ചര്‍മത്തിനുള്ള സ്വാഭാവിക പരിഹാരമാണ് പാല്‍. ഇത് വരണ്ട ചര്‍മത്തിന് സംരക്ഷണം നല്‍കുന്നു. ഈര്‍പ്പം നല്‍കുന്നു. ഇതിനൊപ്പം മഞ്ഞളും ചന്ദനവും കലരുന്നത് ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്നു.
ചര്‍മത്തിന് സ്വാഭാവികമായ തിളക്കവും മിനുസവും നല്‍കാനുള്ള നല്ലൊരു വഴിയാണ് പാല്‍, ചന്ദനം, മഞ്ഞള്‍ കൂട്ട്. പെട്ടെന്നു തന്നെ ഇതിന്റെ റിസൾട്ട് ലഭിയ്ക്കും.
ആഘോഷവേളകളില്‍ പെട്ടെന്നു മുഖത്തിനു തിളക്കം വരുത്തണമെങ്കിലുള്ള സ്വാഭാവിക വഴിയെന്നു പറയാം.
കൂടാതെ ഡാര്‍ക് സര്‍ക്കിളുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ് പാലും ചന്ദനവും രക്തചന്ദനവും ചേര്‍ത്തു പുരട്ടുന്നത്. ഇത്തരം സാഭാവികമായ പ്രകൃതിദത്ത വഴികൾ സൈഡ് ഇഫ്ഫെക്ട് ഇല്ലാത്തതിനാൽ ധൈര്യമായി ഉപയോഗിക്കാം.