Features

അനൂസ് ഹെർബൽ പ്രോഡക്ടസുമായി അനു കണ്ണനുണ്ണി

അനുകണ്ണനുണ്ണി

ആയുർവേദ ഉത്പന്നങ്ങൾ സൗന്ദര്യ വർധനയ്ക്കായ് ലഭിച്ചാൽ എത്ര വില കൊടുത്തും വാങ്ങും മലയാളികൾ. മലയാളിയുടെ ഈ മന:ശാസ്ത്രം മനസ്സിലാക്കിയതാണ് അനുകണ്ണനുണ്ണിയുടെ വിജയം.

നാടൻ സൗന്ദര്യ വർധക ഉത്പന്നങ്ങൾ മികച്ച രീതിയിൽ ചെയ്ത് വിപണിയിൽ ഉണ്ടോ എന്നന്വേഷിക്കുന്നവർ ക്കായാണ് അനൂസ് ഹെർബ്സ് മാജിക് ബ്യൂട്ടി പ്രോഡക്ട്സ് . ഒരു വർഷം മുൻപ് 40 ൽ അധികം ചേരുവകൾ ചേർത്ത് മുഖ്യമായും സ്കിൻ പ്രോബ്ലെത്തിന് പരിഹാരമായി വീട്ടിൽ തന്നെ നിർമ്മിച്ച ഫേസ് പാക്കുമായി വിപണിയിലെത്തിയതാണ് അനൂസ് ഹെർബ്സ്.

ഇന്ന് എട്ടോളം പ്രകൃതി ദത്ത സൗന്ദര്യ വർധക ഉത്പന്നങ്ങളാണ് ഉള്ളത് . ആഗോളതലത്തിൽ തന്നെ പതിനായിരത്തിലധികം സന്തുഷ്ടരായ ഉപഭോക്താക്കളുമുണ്ട് അനുവിന് . പാരമ്പര്യ വൈദ്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വല്യച്ഛന്റെ പാരമ്പര്യമാണ് പിന്തുണ എന്നാണ് അനു പറയുന്നത് . കോസ്മറ്റോളജി സ്കിൻ സയൻസിൽ ഡിപ്ലോമയും കരസ്ഥമാക്കി. കൊച്ചി ആകാശവാണിയിലെ അവതാരകയായിരുന്നു. വിവാഹ ശേഷം വീട്ടമ്മയായി കഴിഞ്ഞ അനുവിന് മകനുണ്ടായ ശേഷമാണ് ഇത്തരമൊരു പരീക്ഷണം നടത്താൻ തോന്നിയത്.

2018 ൽ നാച്ചുറൽ കോസ്‌മെറ്റിക് വ്യവസായത്തിലേക്ക് ചുവട് വച്ചു.

പ്രസവാനന്തരം സ്വന്തം രൂപത്തിൽ തന്നെ ഉണ്ടായ മാറ്റങ്ങളെ പരിഹരിക്കാനായാണ് ആയുർവേദ ഗ്രന്ഥങ്ങൾ വായിച്ചു തുടങ്ങിയത്. സംസ്‌കൃതം പഠിച്ചതും സഹായകമായി. വായനയിലൂടെ സ്വായത്തമാക്കിയ അറിവ് വച്ചുകൊണ്ട് ഒരു ആന്റി പിഗ്മെന്റഷൻ പാക്ക് തയ്യാറാക്കി ഉപയോഗിച്ചു. 2018 ൽ നാച്ചുറൽ കോസ്‌മെറ്റിക് വ്യവസായത്തിലേക്ക് ചുവട് വച്ചു. ഉപഭോക്താക്കൾ വർധിച്ചതോടെ ചേർത്തല വളവനാട്ടെ വീട്ടിലെ യൂണിറ്റ് ചേർത്തലയിലേക്ക് മാറ്റി ഒരു സ്ഥാപനം തുടങ്ങി. യൂണിറ്റിൽ ഒരു ഡോക്ടർ, കൂടാതെ 4 സ്റ്റാഫ് ഉൾപെടയുള്ളവരുടെ പിന്തുണയും അനുവിന് ലഭിച്ചു.

നിരന്തര ഗവേഷണങ്ങൾക്കൊടുവിൽ നവജാത ശിശുക്കൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് 16 ഉത്പന്നങ്ങളാണ് അനൂസ് ഹെർബസിന്റെ പേരിൽ വിപണിയിലുള്ളത്. ഓരോ ഉപഭോക്താവിന്റെയും പ്രശ്നങ്ങൾ ഓരോന്നായിരിക്കും. അതിനാൽ ഓരോരുത്തരോടും കൃത്യമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞാണ് അവർക്കാവശ്യമായ ഉത്പന്നങ്ങൾ തയ്യാറാക്കുക. ഉത്പന്നങ്ങൾ കൊണ്ട് ഭേദമാകാത്തവരെ ഡെർമറ്റോളജിസ്റ്റയടത്ത് പറഞ്ഞയയ്ക്കും.

ആയുർവേദത്തിന്റെ നന്മയും മോഡേൺ കോസ്‌മെറ്റോളജിയും സംയോജിപ്പിച്ചാണ് അനൂസ് ഹെർബസിലെ ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവ്‌സുകളോ പെർഫ്യുമുകളോ ചേർക്കാതെ പ്രകൃതി ദത്തമായ പൂക്കളും പഴങ്ങളും മരുന്ന് ചെടികളുമാണ് അനൂസ് ഹെർബ്സിന്റെ പ്രധാന ചേരുവകൾ. നിരവധി സിനിമാതാരങ്ങൾ അനുവിന്റെ ഉപഭോക്താക്കളിൽ ഉണ്ട്. സോഷ്യൽ മീഡിയയുടെ വിപണി തിരിച്ചറിഞ്ഞ അനുവിന് നിരവധി ഉപഭോക്താക്കളെ അങ്ങനെയും ലഭിക്കുന്നുണ്ട്.

പ്രധാന ഉത്പന്നങ്ങൾ Major products

ആന്റി പിഗ്മെന്റേഷൻ ഫേസ് പാക്ക്, ആന്റി ഏജിങ് മാസ്ക്,റെഡ് ഒനിയൻ ഷാംപൂ ,ലിപ് ബാം , കുപ്പൈമേനി സോപ്പ് ,ബേബി ബാറ്റിങ് പൗഡർ ,കിഡ്സ് ഹെയർ വാഷിംഗ് പൗഡർ ,ഹെയർ വോളമനൈസിംഗ് പാക്ക്,കാരറ്റ് ബോഡി ലോഷൻ, ഹാൻഡ് ആൻഡ് ഫൂട്ട് സ്‌ക്രബ് ,ഗ്രീൻ ടീ ക്രാക്ക് ക്രീം വിപണി മുഴുവൻ ഓണ്ലൈനിലാണ്. 10 മുതൽ 15 വരെയും 25 മുതൽ 30 വരെയുമാണ് ഓർഡർ സ്വീകരിക്കുന്നത്.10 ദിവസങ്ങൾക്കുള്ളിൽ ഉത്പന്നങ്ങൾ ലഭിക്കും.ഏറ്റവും കുറഞ്ഞ ഡെലിവറി ചാർജ് ആണ് വാങ്ങുന്നത്. എത്ര ദൂരമുണ്ടായാലും കേവലം 40 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ. റെയിൻബോ എഫ് എം റേഡിയോയിൽ കൂടെ ജോലിചെയ്തിരുന്ന കണ്ണനുണ്ണിയാണ് അനുവിന്റെ ഭർത്താവ് . കണ്ണനുണ്ണിയുടെ പ്രോത്സാഹനം ആണ് വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞ അനുവിനെ ഒരു സ്ഥാപനത്തിന്റെ സി ഇ ഓ എന്ന നിലയിലേക്ക് വളർത്തിയത്. ഒപ്പം.കുസൃതികാട്ടി നാലുവയസ്സുള്ള മകൻ അപ്പുണ്ണിയും കൂടെ ഉണ്ട്

  ഓർഡറുകൾക്കായി വിളിക്കാം 9074321236


English Summary: Anu Kannanunni with Anoos Herbal Products

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine