Updated on: 20 September, 2021 5:40 PM IST
Curd

തൈര് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഭക്ഷണമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. പാലില്‍ നിന്നുണ്ടാക്കുന്ന ഇത് പാലിനേക്കാള്‍ ആരോഗ്യകരമാണ്. തൈര് തടി കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ ഒരു പ്രധാന ഉറവിടമാണ് തൈര്. ഇതുകൊണ്ടുതന്നെ പാല്‍ അലര്‍ജിയുള്ളവര്‍ക്ക് ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. പാല്‍ കുടിയ്ക്കുമ്പോഴുണ്ടാകുന്ന പോലെ അസിഡിറ്റിയുണ്ടാക്കുകയുമില്ല. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ നല്ലതാണ്. കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി കോംപ്ലക്സ്, പ്രോട്ടീന്‍ തുടങ്ങിയവ ഇതിലുണ്ട്.ഇങ്ങനെയൊക്കെയാണെങ്കിലും തൈര് കഴിച്ചാല്‍ തടി കൂടുമോ എന്ന സംശയം പലര്‍ക്കുമുണ്ട്.

തൈര് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണെന്നു നമുക്ക് നിസംശയം പറയാം. കാരണം ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ പൊതുവേ സഹായിക്കുന്നവയാണ്. ഇവ പെട്ടെന്ന് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും, ഭക്ഷണം കുറയും, പെട്ടെന്ന് വിശപ്പു തോന്നുകയുമില്ല. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. തൈരില്‍ 70-80 ശതമാനം വെള്ളമാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഗ്രീക്ക് യോഗര്‍ട്ടാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല തൈര്. ഇതിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമെന്നു പറയാം. ഇവ ഗുണകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും സഹായിക്കും. ഇതുവഴി ദഹനപ്രക്രിയയും മറ്റും ശരിയായി നടക്കും. തടി വര്‍ദ്ധിക്കാതിരിയ്ക്കാന്‍ ഇത് സഹായിക്കും.

ഹന പ്രശ്നങ്ങള്‍ പലപ്പോഴും തടി വര്‍ദ്ധിപ്പിയ്ക്കാന്‍ വഴിയൊരുക്കുന്നു. ഇതിന് നല്ലൊരു പരിഹാരമാണ് തൈര്. ഇതിലെ ആരോഗ്യകരമായ ബാക്ടീരിയകളാണ് ദഹനത്തിന് സഹായിക്കുന്നത്. ഇവ ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നു. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് തൈര്.
ഇത് കുടലിനെ ആല്‍ക്കലൈനാക്കുന്നു. ഇതിനാല്‍ തന്നെ വയറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇതു പരിഹാരമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ

വേനലിൽ തിളങ്ങാൻ തൈര് 

രാത്രി ഭക്ഷണത്തോടൊപ്പം തൈര് ഉപയോഗിക്കരുത്. എന്തെന്നാൽ..

സംരംഭകർക്ക് ഇരട്ടി വരുമാനം നൽകും തൈര് കച്ചവടം

English Summary: Yogurt to reduce fat.
Published on: 20 September 2021, 05:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now