പഴമെന്നോ പച്ചക്കറിയെന്നോ വിളിക്കാൻ പറ്റുന്ന ഒന്നാണ് തക്കാളി. ഇത് ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്നു. ഇത് പാചകത്തിനും, സൌന്ദര്യ സംരക്ഷണത്തിനും, പ്രമേഹത്തിനും, ഇത് നല്ലതാണ്.
ഇത് പഴുത്തതും വളരെ സ്വാദിഷ്ടവുമാണ്. വ്യത്യസ്‌ത വിഭവങ്ങളിൽ സ്വാദും നിറവും ഘടനയും ചേർക്കാൻ തക്കാളി സഹായിക്കുന്നു.
സാലഡിന്റെ രൂപത്തിലും ഇത് കഴിക്കാം. ഉള്ളിയും, തക്കാളിയും, വിനാഗിരിയും, പച്ചമുളകും, ഉപ്പും കൂട്ടി കഴിച്ചാൽ പിന്നെ വേറെ കറികൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല ചോറ് കഴിക്കാൻ. ഇതിന് സ്വാദ് മാത്രമല്ല, നിരവധി ധാതുക്കളുടെയും വിറ്റാമിനുകളുടെയും, ആരോഗ്യ ഗുണങ്ങളുടേയും കലവറയായും തക്കാളിയെ കണക്കാക്കുന്നു. ഇത് നമ്മെ ആരോഗ്യത്തെ നന്നായി നില നിർത്താൻ സഹായിക്കുന്നു.
അത്കൊണ്ട് തന്നെ ഇത് ജ്യൂസ് ആക്കി കുടിച്ചാലും ഇതിന് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.
ഒരു ഗ്ലാസ് തക്കാളി ജ്യൂസിൽ മതിയായ അളവിൽ വിറ്റാമിൻ ബി1, ബി2, ബി3, ബി5, ബി6, കെ, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയവ ഉൾപ്പെടുന്നു. ഒരു ഗ്ലാസ് തക്കാളി ജ്യൂസിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സിയുടെ 74 ശതമാനവും അടങ്ങിയിട്ടുണ്ട് എന്നാണ്. അതിനാൽ, നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് തക്കാളി ജ്യൂസ് നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആരോഗ്യ വിദഗ്ധർ പലപ്പോഴും നിർദ്ദേശിക്കുന്നുണ്ട്.
തക്കാളി ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിലും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും തക്കാളി ജ്യൂസിന്റെ ഗുണങ്ങൾ ലോകത്തിന് അറിയാത്ത കാര്യമല്ല. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇത്, ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും നമ്മുടെ ശരീരത്തെ വീക്കം, ഫ്രീ റാഡിക്കലുകൾ എന്നിവയിൽ നിന്ന് തടയാനും സഹായിക്കുന്നു.
എന്നാൽ നിങ്ങളെ അമ്പരപ്പിച്ചേക്കുന്ന കാര്യമാണ് തക്കാളി ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും എന്നുള്ളത്.
പഴുത്ത് ചുവന്ന തക്കാളി നിങ്ങളുടെ പ്രമേഹ ഭക്ഷണക്രമത്തിൽ അവിശ്വസനീയമായ വ്യത്യാസം ഉണ്ടാക്കുന്നു. Diabetesincontrol.com അനുസരിച്ച്, ടൈപ്പ്-2 പ്രമേഹമുള്ളവരിൽ ഹൃദയാഘാതം കുറയ്ക്കാൻ തക്കാളി ജ്യൂസ് സഹായിക്കുമെന്നുണ്ട്.
തക്കാളി ജ്യൂസിന്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ:
ദഹനവും മലവിസർജ്ജനവും ക്രമപ്പെടുത്താൻ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് തക്കാളി ജ്യൂസ്.
ഇതിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ കൊളസ്‌ട്രോൾ നിയന്ത്രണത്തിലാക്കാനും ആരോഗ്യകരമായ ഹൃദയത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
തക്കാളി ജ്യൂസിലെ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവയുടെ ഉള്ളടക്കം കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
തക്കാളി-കുക്കുമ്പർ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം?
കുക്കുമ്പർ ജ്യൂസ് പാചകക്കുറിപ്പ്
വേഗത്തിലും എളുപ്പത്തിലും ഈ ജ്യൂസ് നിങ്ങൾക്ക് ഉണ്ടാക്കാൻ പറ്റും, നിങ്ങൾക്ക് തക്കാളി, വെള്ളരിക്ക, വെളുത്തുള്ളി, തൈര്, പുതിന, ഉപ്പ്, എന്നിവ ആവശ്യമാണ്.
വെളുത്തുള്ളി, വെള്ളരിക്ക, തക്കാളി എന്നിവ ഒരുമിച്ച് യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക. തൈരും മറ്റ് ചേരുവകളും ചേർത്ത് ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. കുറച്ച് പുതിനയിലയും ഐസ് ക്യൂബുകളും (ഓപ്ഷണൽ) ചേർത്ത് നിങ്ങൾക്ക് ഇത് കുടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്, മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ ? ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ആരോഗ്യവാനായിരിക്കാം