Updated on: 3 December, 2022 6:25 PM IST
You can get these health benefits by drinking papaya water

ധാരാളം പോഷകങ്ങൾ അടങ്ങിയ ഫലമാണ് പപ്പായ. വിറ്റാമിൻ സി, കരോട്ടിനോയിഡ് എന്ന  ആന്റിഓക്സിഡന്റുകൾ, ലൈക്കോപീന്‍ എന്നിവ പപ്പായയിൽ ധാരാളമടങ്ങിയിരിക്കുന്നു. പപ്പായ ജ്യൂസായും പച്ചയ്ക്കുമൊക്കെ കഴിക്കുന്നത് നല്ലതാണെങ്കിലും പപ്പായയുടെ വെള്ളം കുടിക്കുന്നത് പല ആരോഗ്യഗുണങ്ങളും നേടുന്നതിന് സഹായിക്കുന്നു.  

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥകൾ

പപ്പായ വെള്ളം എന്ന് ഉദ്ദേശിക്കുന്നത് ഇങ്ങനെയാണ്. പഴുത്ത പപ്പായ തൊലി കളഞ്ഞ് എടുത്ത ശേഷം വിത്തുകള്‍ നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക. ഇത് വെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് തിളപ്പിക്കുക. തണുത്ത ശേഷം ഇത് കുടിക്കാവുന്നതാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ച് സാധാരണ വെള്ളം കുടിക്കുന്നത് പോലെയും ഇത് കുടിക്കാവുന്നതാണ്.  നാരുകളുടെ ഗുണം ലഭിക്കാന്‍ അസംസ്‌കൃത പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത് എങ്കിലും, ചില സന്ദര്‍ഭങ്ങളില്‍, പഴങ്ങള്‍ പാചകം ചെയ്യുന്നത് സംരക്ഷണ സംയുക്തങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. തിളപ്പിക്കുമ്പോള്‍ പപ്പായ അതിലെ ആന്റിഓക്‌സിഡന്റായ ലൈപ്പോസീന്‍ പുറത്തേക്ക് വിടുന്നു. 

- അമിതഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് പപ്പായ വെള്ളം കുടിക്കുന്നതെങ്കില്‍ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

- രാവിലെ വെറും വയറ്റില്‍ പപ്പായ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.   ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കി ശരീരത്തില്‍ അനാവശ്യ അഴുക്കുകളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.  ഇതില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എൻസൈം കുടലില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ  സഹായിക്കുന്നു.

- പപ്പായ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ക്യാന്‍സര്‍ കോശങ്ങളെ തടയാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെടുന്നത്.

കിഡ്‌നിയുടെ സംരക്ഷത്തിനും പപ്പായ വെള്ളം നല്ലതാണ്.

- ആര്‍ത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.

- പപ്പായ കഷണങ്ങള്‍ വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കുന്നത് ഇതിലെ വൈറ്റമിന്‍ സി വെള്ളത്തില്‍ ലയിക്കാന്‍ സഹായിക്കുന്നു. ഇത് ആന്റിഓക്സിഡന്റ് ഉണ്ടാക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

- പപ്പായയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്നു.

- ഇതിൽ അടങ്ങിയിരിക്കുന്ന പാപ്പെയ്ന്‍ എന്ന പ്രോട്ടീസ് എന്‍സൈം പ്രോട്ടീനിനെ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ചൂടിനെ പ്രതിരോധിക്കും, അതിനാല്‍ പപ്പായ വെള്ളത്തില്‍ തിളപ്പിക്കുമ്പോഴെല്ലാം പപ്പെയ്ന്‍ കേടുകൂടാതെയിരിക്കുകയും സുഗമമായ മലവിസര്‍ജ്ജനത്തിന് സഹായിക്കുകയും ചെയ്യുന്നു. പപ്പെയ്ന്‍ വയറുവേദന, വാതകം, മലബന്ധം എന്നിവ തടയുന്നു.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: You can get these health benefits by drinking papaya water
Published on: 03 December 2022, 03:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now