Updated on: 14 June, 2022 10:54 AM IST
You can lose weight by drinking these juices

ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്.  ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്‌.  ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുകയാണെങ്കിൽ ഈ നേട്ടങ്ങൾ ലഭ്യമാക്കാം

* ​ഇഞ്ചി-നാരങ്ങാവെള്ളം: വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണിത്.  ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇഞ്ചി ശരീരത്തിലെ ദഹനവും ഉപാപചയ പ്രക്രിയയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒരു വസ്തുവാണ്. ശരീരത്തിന് ചൂട് നല്‍കുന്ന ഒന്ന്. ഇതു പോലെ തന്നെയാണ് നാരങ്ങയും. ഇതിലെ സിട്രിക് ആസിഡ് തടിയും കൊഴുപ്പും കത്തിച്ചു കളയാന്‍ സഹായിക്കുന്നു. നാരങ്ങാനീരില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്. തേനും തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന ഇഞ്ചി: സാധാരണ ഇഞ്ചിയെക്കാൾ കൂടുതൽ വിളവും ഔഷധമൂല്യവും

മഞ്ഞള്‍ വെള്ളം:  ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പാലിന്റെ പത്ത് ഗുണങ്ങൾ

* ജീരകം: തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ് ജീരകം. ഇതു ദഹനം ശക്തിപ്പെടുത്തും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ശരീരത്തിന് ചൂടു വര്‍ദ്ധിപ്പിച്ച് തടിയും കൊഴുപ്പുമെല്ലാം കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണിത്. പലതരം ആൻറി ഓക്സിഡെന്റുകളും ഒട്ടനവധി പോഷകഗുണങ്ങളുമുണ്ട് ഇതിൽ.  ഇവയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ എല്ലാം തന്നെ ഫ്രീ-റാഡിക്കൽസിനെ തടഞ്ഞുനിർത്താൻ ശേഷിയുള്ളവയാണ്. ഇവ നിയന്ത്രണ വിധേയമാകുന്നത് മൂലം ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സാധിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു. ജീരക വിത്തുകളിൽ തൈമോൾ എന്ന സംയുക്ത ഘടകം അടങ്ങിയിട്ടുള്ളതിനാൽ ഇത് ആമാശയ ഗ്രന്ഥികളുടെ പ്രവർത്തനത്തെ കൂടുതൽ മികവുറ്റതാക്കി കൊണ്ട് ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു.

* അയമോദക വെള്ളം: തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു തരം വെളളമാണിത്. ചെറിയ മണത്തോടു കൂടിയ ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഈ രാസവസ്തു ആമാശയത്തിൽ ഗ്യാസ്ട്രിക് ജ്യൂസുകളുടെ സ്രവണം വർദ്ധിപ്പിക്കുന്നു. ശരീര ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വയറുവേദന ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകാനും അയമോദകം സഹായിക്കുന്നു. ഏറ്റവും മികച്ച പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് വഴി ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാക്കി മാറ്റുന്നു.

English Summary: You can lose weight by drinking these juices at no cost
Published on: 14 June 2022, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now