Health & Herbs

ഉപ്പ് കൂടുതൽ കൂട്ടിയാൽ ശരീര ഭാരം കൂടും

ഉപ്പ്

ഉപ്പ് എങ്ങനെ മനുഷ്യ ഭക്ഷണമായി.

ഉപ്പ് (Salt) BP യ്ക്ക് കാരണമാവുന്നതെങ്ങനെ?

ആദിമ മനുഷ്യൻ കൃഷി തുടങ്ങിയതോടെ ഭക്ഷണം അധികം വന്നു തുടങ്ങി. അധികം വന്നത് വലിച്ചെറിഞ്ഞു. ഒരിക്കൽ അതു ചെന്നു വീണത് ഉപ്പുപാറയിലായിരുന്നു. ഏതാനും ദിവസം കഴിഞ്ഞ് ഭക്ഷണം തീർന്നപ്പോൾ അതു തേടിയിറങ്ങി. അപ്പോഴാണ് അത് വീണ സ്ഥലത്ത് കേടില്ലാതെ കിടക്കുന്നത് കണ്ടത്. എടുത്ത് നോക്കിയപ്പോൾ കേടായിട്ടില്ലെന്നു മാത്രമല്ല നല്ല സ്വാദും തോന്നി. ആ സ്വാദാണ് പിന്നീട് മനുഷ്യനെ രുചിക്കടിമപ്പെടുത്തിയത്. ഉപ്പിൻ്റെ സ്വാദുള്ള കടൽവെള്ളത്തിൽ നിന്നും ഉപ്പ് സ്വീകരിക്കാനും ഉപ്പ് വേർതിരിക്കാനും ഒക്കെ അവൻ പഠിച്ചു.

ഉപ്പിന് ദിവ്യത്വം (Salt has divine quality)

ഉപ്പുപാറകളിലുള്ള ഉപ്പ് പൊട്ടാസ്യം ക്ലോറൈഡാണ് (KCI) അഥവാ ഇന്ദുപ്പ്. കടൽവെള്ളത്തിലെ ഉപ്പാകട്ടെ സോഡിയം ക്ലോറൈഡ് (NaCI) എന്ന കറിയുപ്പ്. ഇവ രണ്ടും നമ്മുടെ ശരീരത്തിലുണ്ട്. മനുഷ്യരുടേതായ ഭക്ഷ്യവസ്തുക്കളിലും ഇത് അടങ്ങിയിട്ടുണ്ട്. പ്രാചീന മനുഷ്യർ കറിയുപ്പ് ഉപയോഗിച്ചിട്ടുണ്ടാവില്ല. ഇന്നും വേവിക്കാത്ത ഭക്ഷണങ്ങൾ നാം ഉപ്പ് ചേർത്ത് കഴിക്കാറില്ല. ദേവന് നിവേദിക്കുന്ന ഭക്ഷണത്തിലും ഉപ്പ് ചേർക്കാറില്ല.
ഉപ്പിലിട്ട വസ്തുക്കൾ കേടാകാതെ വന്നപ്പോൾ ഉപ്പിന് ദിവ്യത്വം കൽപ്പിച്ചു.

അത് വിശ്വസ്ഥതയുടെ പ്രതീകമായി. നന്ദിയുടെ പ്രതീകമായി നാം ഇപ്പോഴും " ഉപ്പു ചേർത്തു കഴിക്കണമെന്ന്" പറയുന്നതും ഇതിൻ്റെയടിസ്ഥാനത്തിലാണ്. ഗ്രീക്ക്, റോം തുടങ്ങിയ രാജ്യങ്ങളിലും പല സെമറ്റിക്ക് മതങ്ങളിലും ഉപ്പ് അർച്ചനാ വസ്തുവായി. ഉപ്പ് നിത്യോപയോഗ വസ്തുവായ തോടെ ഉപ്പു മുതൽ കർപ്പൂരം വരെ എന്ന പ്രയോഗമുണ്ടായി. (കർപ്പൂരം നിത്യോപയോഗ സാധനമല്ലല്ലോ?)

ഉപ്പിന് SALT എന്നാണ് പറയുക. ശമ്പളത്തിനു പകരമായി ഉപ്പ് കൊടുത്തിരുന്ന രാജ്യവുമുണ്ടായിരുന്നു. Salt ശമ്പളമായി കൊടുത്തതിൽ നിന്നാണ് Salay എന്ന വാക്ക് ശമ്പളത്തിന് വന്നത് എന്നതാണ് രസകരമായ കാര്യം.

ശരീരം തന്നെ ഉപ്പ് പുറംതള്ളിക്കൊണ്ടിരിക്കുന്നു (Salt is omitted by salt)

ശരീരത്തിനാവശ്യമില്ലാത്തതും വച്ചിരിക്കാൻ കഴിയാത്തതുമായ വസ്തുക്കളെ ശരീരം പുറം തള്ളും. അങ്ങനെ ചെയ്യുന്നത് ശരീരത്തിലെ ചില അവയവങ്ങളാണ്. നിരന്തരമായ ഈ പുറന്തള്ളൽ പ്രക്രിയ ബന്ധപ്പെട്ട അവയവങ്ങളുടെ ക്ഷീണത്തിനു കാരണമാവുന്നു. നാം ഉപ കഴിക്കുന്നതിലൂടെ സംഭവിക്കുന്നതും അതാണ്. രുചിക്കുവേണ്ടി കറികളിൽ ചേർക്കുന്ന ഉപ്പ് ശരീരത്തിന് ആവശ്യമുള്ളതല്ല. അതു കൊണ്ടുതന്നെ മൂത്രത്തിലൂടെയും വിയർപ്പിലൂടെയുമൊക്കെ ശരീരം തന്നെ ഉപ്പ് പുറംതള്ളിക്കൊണ്ടിരിക്കുന്നു.

വിസർജനാവയവങ്ങൾ വഴി വിസർജിച്ചുതീർക്കാൻ കഴിയാത്ത ഉപ്പ് കഫത്തി ലൂടെയും പഴുപ്പ്, കുരു, ചലം എന്നിവയിലൂടെയു മൊക്കെ പുറംതള്ളപ്പെടുന്നു. മാത്രമല്ല, കോശാ ന്തരപ്രദേശത്ത് അമിതമായി ജലം സംഭരിച്ചുകൊ ണ്ടാണ് ശരീരം ഉപ്പിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷനേടുന്നതും. അതിനാൽ ശരീരത്തിന് ഭാരക്കൂടുതലും വൃഥാസ്ഥൂലതയും അനുഭവപ്പെടുന്നു.

ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ഉപ്പ് പിന്നീട് ഹൃദ്രോഗം, ബ്ലഡ്പ്രഷർ, കരൾരോഗങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നുമുണ്ട്. കാശ്മീർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിൽ ഉപ്പ് ഉപയോഗിക്കാത്ത ജനസ മൂഹം ഇപ്പോഴും ജീവിക്കുന്നുണ്ട്. അവരുടെ യിടയിൽ രക്താതിസമ്മർദം വളരെ കുറവുമാണ ത്രെ. ജപ്പാൻകാർ ധാരാളം ഉപ്പ് ഉപയോഗിക്കുന്നു ണ്ട്. ഇവർക്കിടയിൽ രക്താതിസമ്മർദം വർധിച്ചുവരുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.

ശരീരത്തിലെ ഉപാപചയത്തിന് ആവശ്യമായ ലവണങ്ങൾ മനുഷ്യനൊഴിച്ച് മറ്റു ജീവജാല ങ്ങൾക്കെല്ലാം അവയുടെ ഭക്ഷണത്തിൽനിന്ന് കിട്ടുന്നു. മനുഷ്യർ മാത്രം കൃത്രിമ ഉപ്പ് കഴി ക്കുന്നു. മലയാളികളുടെ ഉപ്പിന്റെ പ്രതിദിന ഉപ യോഗം ശരാശരി പന്ത്രണ്ട് ഗ്രാമാണ്. അങ്ങനെ വന്നാൽ ഒരു അറുപതുകാരൻ ആ കാലത്തിനിടയിൽ ഇരുനൂറ്റമ്പത് കിലോയിൽ അധികം ന്റെ ഉപ്പ് ഭക്ഷിക്കുന്നു. അതിലൊരുതരി ഉപ്പുപോലും ശരീരത്തിനകത്തു കടക്കാൻ പാടില്ലാത്തതായിരുന്നു എന്നതാണ് സത്യം.

നാം ഭക്ഷണത്തിൽ ചേർക്കുന്ന ഉപ്പ് പോഷകമൂല്യമുള്ള വസ്തുവല്ല. ശരീരത്തിന് ആവശ്യമായ സോഡിയം ക്ലോറൈഡ് പച്ചക്കറികളിൽനിന്ന് ലഭിക്കേണ്ടതാണ്. അതാണ് ജൈവലവണം. മനുഷ്യർ രോഗിയാവുന്നത് ആരോഗ്യം മോശമാവുന്നതുകൊണ്ടാണ്. അതിനുള്ള കാരണങ്ങളിൽ ഒന്ന് ഉപ്പിന്റെ ഉപയോഗമാണ്. രോഗകാരണം ഒഴിവാക്കുന്നതാണ് യഥാർഥ ആരോഗ്യസംരക്ഷണം. ആചാര്യന്മാരൊക്കെ ഉപ്പ് മനുഷ്യ രുടെ ഭക്ഷണമല്ലെന്നും അവയുടെ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. ധാതു ലവണങ്ങൾ മനുഷ്യന് വേണമെന്നറിയാഞ്ഞിട്ടല്ല.

നൈസർഗിക വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ ചിന്തിക്കുന്നതുകൊണ്ടാണ്. മനുഷ്യന് സോഡി യം ക്ലോറൈഡ് മാത്രമല്ല ഇരുമ്പും ആവശ്യമാണ്. ഇരുമ്പ് കിട്ടുന്നത് ഭക്ഷണത്തിൽ നിന്നാണങ്കിൽ സോഡിയം ക്ലോറൈഡ് കിട്ടേണ്ടതും ഭക്ഷ ണത്തിൽ നിന്നു തന്നെയാവണം.
മൂത്രത്തിൽക്കൂടി പഞ്ചസാര പുറത്തു പോകുന്നതാണല്ലോ പ്രമേഹം. അങ്ങനെ പഞ്ചസാര പുറത്തു പോകുമ്പോൾ ഉപ്പ് കൂടി പുറത്തു കളയാൻ ശരീരത്തിനാവില്ല. (ഒരേ സമയം ഉപ്പും പഞ്ചസാരയും പുറത്തു കളയാനാവാതെ ശരീരം വിഷമിക്കും

സ്വാഭാവികമായി ഉപ്പിൻ്റെ അളവു കൂടിയാൽ രക്താദിമർദ്ദം (BP) കൂടും. അത് വിയർത്ത് പുറത്തു പോകണം. അതിന് ശരിയായ വ്യായാമം വേണം.
പ്രമേഹം മറ്റു രോഗങ്ങളുടെ ഗേറ്റ് വേ ആണെന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലായിക്കാണുമല്ലോ!


തയ്യാറാക്കിയത്
യോഗാചാര്യ സജീവ് പഞ്ച കൈലാസി
9961609128
94474848 l9
തീയതി:- 20/06/2021
1196 മിഥുനം 6


English Summary: Salt can be used but in limits

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine