യുവ വർക്കിംഗ് പ്രഫഷനലുകളില്‍ പക്ഷാഘാത സാധ്യത കുത്തനെ ഉയരുന്നതായി പഠനം. നൈപുണ്യം ആവശ്യപ്പെടുന്ന ജോലികളിലോ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളിലാണ് ഈ സാധ്യത വർധിച്ചത്. തൊഴില്‍ സംബന്ധമായ സമ്മർദം, കുറഞ്ഞ ശാരീരിക അധ്വാനം, ദീര്‍ഘ ജോലി സമയം എന്നിവയെല്ലാം പക്ഷാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ലോക പക്ഷാഘാത ദിനത്തോട് അനുബന്ധിച്ച്
പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
55 വയസ്സിന് മുകളിലുള്ളവരില്‍ പക്ഷാഘാത കേസുകളില്‍ 15 ശതമാനം കുറവും ഈ കാലയളവില്‍ ഉണ്ടായി. പക്ഷാഘാതം പ്രായമായവരെ ബാധിക്കുമെന്ന പൊതുധാരണ തിരുത്തുന്നതാണ് ഗവേഷണ ഫലമെന്ന്, മെഡിക്കല്‍ റിസര്‍ച് ഫൗണ്ടേഷന്‍ ചീഫ് എക്സിക്യൂട്ടീവ് പറയുന്നു. യുവാക്കളില്‍ ഉണ്ടാകുന്ന പക്ഷാഘാതം ഏല്‍പിക്കുന്ന ആഘാതം അധികമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും കുടുംബ ജീവിതത്തിലേക്ക് കുട്ടികളൊക്കെയായി ആരംഭിച്ചിട്ടേ ഉണ്ടാവുകയുള്ളൂ. കരിയറിന്‍റെ നെറുകയിലും അവര്‍ എത്തിയിട്ടുണ്ടാകില്ല. ഈ പ്രായത്തിൽ ഉണ്ടാകുന്ന പക്ഷാഘാതത്തിന് സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അവർ പറഞ്ഞു.
യുവാക്കളില്‍ പക്ഷാഘാതമുണ്ടാക്കുന്ന ഘടകങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷാഘാത സൂചന നല്‍കുന്ന പല റിസ്ക് മോഡലുകളും പ്രായമായവരെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ പക്ഷാഘാതം വരാന്‍ സാധ്യതയുള്ള ചെറുപ്പക്കാരെ തിരിച്ചറിയാന്‍ കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: എന്താണ് മെനിഞ്ചൈറ്റിസ് (Meningitis)? കൂടുതൽ അറിയാം..
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.