1. Organic Farming

തഴുതാമ ചുറ്റും കൃഷി ചെയ്യുക തെങ്ങിൽനിന്ന് ഇരട്ടി വിളവ് ലഭിക്കാൻ

Arun T
തഴുതാമ
തഴുതാമ

തെങ്ങിൻ തോട്ടങ്ങളിൽ ലാഭകരമായി വളർത്താവുന്ന ഔഷധ സസ്യമാണ് തഴുതാമ. നിലത്ത് പടർന്നു വളരുന്ന തഴുതാമയുടെ ശാസ്ത്രീയ നാമം. Boer haavia diffusa എന്നാണ് . ശരീരത്തിന്റെ രോഗ ബാധിതമായ അവയവങ്ങളെ പുനർജനിപ്പിക്കുവാൻ വരെ കഴിയുമെന്നത്ഥമുള്ള പുനർനവ എന്നാണ് തഴുതാമ സംസ്കൃതത്തിലറിയപ്പെടുന്നത്.

ലോകവ്യാപകമായി തഴുതാമ

പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് ഇനങ്ങളിൽ ഇതു കാണപ്പെടുന്നു. കേരളത്തിൽ പ്രധാനമായും വെള്ളയും ചുവപ്പുമാണ് സാധാരണ കാണപ്പെടുന്നവ. ഗുണത്തിന്റെ കാര്യത്തിൽ രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല. തുറസ്സായ സ്ഥലങ്ങളിലും പാടശേഖരങ്ങളുടെ വരമ്പുകളിലും ഇവ വളരുന്നു. ഒരേ ഞെട്ടിലെ ഇലകൾക്ക് വലിപ്പ വ്യത്യാസമുണ്ടാവും. തഴുതാമയുടെ എല്ലാ ഭാഗത്തും പൊട്ടാസ്യം നൈട്രേറ്റ് ക്രിസ്റ്റലുകൾ ഉള്ളതിനാൽ മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഇത് ഉത്തമമാണ്.

ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഔഷധ ചെടിയാണ് തഴുതാമ. പുരാതനകാലം മുതലേ ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഈജിപ്ത്, ഘാന, മലാവി, മൊസാംബിക്, ഏഷ്യയിൽ ഇന്ത്യ കൂടാതെ ബർമ, ചൈന, ജപ്പാൻ, ലാവോസ്, മലേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ്, അമേരിക്കയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, അർജന്റീന, ബ്രസീൽ, ബൊളീവിയ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം തഴുതാമ ഉപയോഗിച്ചുവരുന്നു. മൂത്രാശയ രോഗങ്ങൾക്കും ഹൃദ്രോഗത്തിനും മലബന്ധം നീക്കാനും കാൻസറിനെ തടയാനുമുള്ള മരുന്നായും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

രോഗങ്ങൾക്കു പോലും ഇത് ഫലപ്രദമാണ്

നമ്മുടെ ശരീരത്തിലെ സ്വേദഗ്രന്ഥികൾ, മൂത്ര ഗ്രന്ഥികൾ തുടങ്ങിയവയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുവാൻ തഴുതാമ ചേർന്ന ഔഷധങ്ങൾക്കു പ്രത്യേക കഴിവുണ്ട്. ഹൃദയത്തിന്റെ വാൽവുകളുടെ സങ്കോച വികാസക്ഷമത വർദ്ധിപ്പിക്കുവാനും, ഹൃദയ പേശികളെ ബലപ്പെടുത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും തഴുതാമയ്ക്കു കഴിയും. പക്ഷാഘാത സംബന്ധമായ രോഗങ്ങൾക്കു പോലും ഇത് ഫലപ്രദമാണ്.

ശരീരത്തിലുണ്ടാകുന്ന നീരു കുറയ്ക്കുവാൻ തഴുതാമയും അമൃതും തുല്യ അളവിൽ ഇടിച്ചു പിഴിഞ്ഞു കഷായം വച്ചുപയോഗിക്കണം. ദാഹശമിനിയായി തഴുതാമയും, ഞെരിഞ്ഞിലും ഉത്തമമാണ്. തഴുതാമയുടെ ഇലകൾ പതിവായി തോരൻ വച്ചുപയോഗിക്കുന്നത് മൂത്രാശയ രോഗങ്ങൾ, അൾസർ, വായ്പ്പുണ്ണ്, ആമവാതം തുടങ്ങിയവ ശമിപ്പിക്കും. ലോകവ്യാപകമായി ഉപയോഗിച്ചു വരുന്ന ഔഷധ ചെടിയാണ് തഴുതാമ. പുരാതനകാലം മുതലേ ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഈജിപ്ത്, ഘാന, മലാവി, മൊ സാംബിക്, ഏഷ്യയിൽ ഇന്ത്യ കൂടാതെ ബർമ, ചൈന, ജപ്പാൻ, ലാവോസ്, മലേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ്, അമേരിക്കയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, അർജന്റീന, ബ്രസീൽ, ബൊളീവിയ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം തഴുതാമ ഉപയോഗിച്ചുവരുന്നു. മൂത്രാശയ രോഗങ്ങൾക്കും ഹൃദ്രോഗത്തിനും മലബന്ധം നീക്കാനും കാൻസറിനെ തടയാനുമുള്ള മരുന്നായും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ശരീര നീര് മാറുവാൻ തഴുതാമ

നമ്മുടെ ശരീരത്തിലെ സ്വേദ ഗ്രന്ഥികൾ, മൂത്രഗ്രന്ഥികൾ തുടങ്ങിയവയുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുവാൻ തഴുതാമ ചേർന്ന ഔഷധങ്ങൾക്കു പ്രത്യേക കഴിവുണ്ട്. ഹൃദയത്തിന്റെ വാൽവുകളുടെ സങ്കോച വികാസക്ഷമത വർദ്ധിപ്പിക്കുവാനും, ഹൃദയ പേശികളെ ബലപ്പെടുത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും തഴുതാമയ്ക്കു കഴിയും. പക്ഷാഘാത സംബന്ധമായ രോഗങ്ങൾക്കു പോലും ഇത് ഫലപ്രദമാണത്രെ.

തലവേദനയെയും രക്താദിസമ്മർദത്തെയും മലബന്ധത്തെയും വിട്ടുമാറാത്ത ചൊറിയെയും അകറ്റുവാനും തഴുതാമ തോരൻ ഫലപ്രദമാണ്.

പല കാരണങ്ങളാലുണ്ടാകുന്ന ശരീര നീര് മാറുവാൻ തഴുതാമ സമൂലം 5 ഗ്രാം അരച്ചുപയോഗിക്കണം. പുരുഷ ഗ്രന്ഥി വീക്കം, മൂത്രനാളി വീക്കം, മൂത്രക്കല്ല്, തുടങ്ങിയ കാരണങ്ങളാൽ മൂത്ര തടസത്തിന് തഴുതാമ കഷായം മികച്ചതാണ്. ചുമ, ഉറക്കമില്ലായ്മ, നേത്ര രോഗങ്ങൾ, മഞ്ഞപ്പിത്തം, ശ്വാകോശരോഗങ്ങൾ എന്നിയവയ്ക്കും ഫലപ്രദം. യൗവ്വനം നിലനിർത്തുന്നതിന് ദിവസവും 30 ഗ്രാം തഴുതാമയരച്ച് പാലിൽ കാച്ചി ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്. ഗർഭകാല വ്യാധികൾ മാറ്റുവാനും, തഴുതാമ തോരൻ ഉപയോഗിച്ചാൽ ഫലം കിട്ടും. വേര്, വിത്ത്, ഇല എന്നിവയുടെ മരുന്നായുള്ള ഉപയോഗം ആയുർവേദ വിധിയനുസരിച്ചാവണം അല്ലെങ്കിൽ അധികമായാൽ അമൃതും വിഷമാകുന്നതുപോലെ വിപരീതമായേക്കും.

തഴുതാമയുടെ ഹരിതകാലം

മഴക്കാലമാണ് തഴുതാമയുടെ ഹരിതകാലം. നല്ല മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി വളർന്നു വരുന്നു. തഴുതാമ മഴക്കാലത്തിനുശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകൾ പുതുമഴയോടെ മുളയ്ക്കും. നന്നായി പടർന്നുവളരുന്ന അരമീറ്റർ ഉയരംവെക്കുന്ന ചെടിയിൽ നിറയെ പച്ചയും ഇളം പച്ചയും കലർന്ന ഇലകളുണ്ടാകും. ഇലകൾ വിന്യസിച്ചിരിക്കുന്നത് സമുഖമായാണ്. ശാഖകളും ഉപശാഖകളും ധാരാളമായുണ്ടാകുന്ന ഇലകൾക്ക് വലിപ്പവ്യത്യാസമുണ്ടാകും. വലിയ ഇലകൾ മൂന്നു സെന്റിമീറ്ററും ചെറിയവയ്ക്ക് 10 -18 മില്ലീമീറ്ററും വിസ്താരമുണ്ടാകും. കൈയിലിട്ടുരച്ചു നോക്കിയാൽ നല്ല ഗന്ധവുമുണ്ടാകും. വിത്തുകൾ വളരെച്ചെറുതും, തവിട്ടുകലർന്ന കറുപ്പു നിറവുമായിരിക്കും.

ജൂൺ, ജൂലായ് മാസങ്ങളിൽ മുളച്ചു പൊന്തുന്ന ഇവ നവംബർ മാസത്തോടെ വിത്തായി ജനുവരി ഫെബ്രുവരിയാകുമ്പോഴേക്കും നശിച്ചുപോവും. വള്ളികൾ പറിച്ചുമാറ്റി നല്ലവളവും വെള്ളവും നൽകി പിടിപ്പിച്ചാൽ എല്ലാകാലത്തും ഉത്പാദിപ്പിക്കാൻ പറ്റിയ വിത്തുകൾ പാകിയും, മൂന്നുമുട്ടുള്ള തണ്ട് മുറിച്ചും തൈകളുണ്ടാക്കാം. തെങ്ങിൻ തോപ്പുകളിൽ ആവശ്യമായ നിവൃത്തിൽ വാരങ്ങളെടുത്ത് നന്നായി ജൈവവളങ്ങൾ ചേർത്ത് പുതുമഴയാരംഭിക്കുന്നതോടു കൂടി നടാം. എട്ടു മാസം കഴിയുന്നതോടുകൂടി സമൂലം പറിച്ചുണക്കി കെട്ടുകളാക്കി ആയുർവേദ ഔഷധ നിർമാതാക്കൾക്ക് കൊടുക്കാം ധാരാളം ഔഷധങ്ങളിൽ അവശ്യചേരുവയാണ്.

ബന്ധപ്പെട്ട വാർത്തകൾ : യുവത്വം നിലനിർത്താൻ "പുനർനവ"

ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Punarnava , thazhuthama is good for coconut plantations

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Top Stories

More News Feeds