1. രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ് സൂക്ഷ്മ ജലസേചനം (PDMC-മൈക്രോ ഇറിഗേഷന്‍) പദ്ധതികളിലൂടെ കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിട കർഷകർക്ക് അനുവദനീയ ചിലവിന്റെ 55 ശതമാനവും മറ്റുള്ള കർഷകർക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, തൻ വർഷ കരമടച്ച രസീത്, ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം മുതലായ രേഖകളോടൊപ്പം അപേക്ഷ ഫോം പൂരിപ്പിച്ച് അതാത് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: https://malayalam.krishijagran.com/news/rashtriya-krishi-vikas-yojana-applications-invited-more-agriculture-news/
2. പൊക്കാളി കൃഷിയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി കൃഷി വകുപ്പ് മുൻകൈയെടുത്ത് പത്തു കോടി അനുവദിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ്. അടുത്ത സാമ്പത്തിക വർഷം തുക അനുവദിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, പൊക്കാളി നില വികസന ഏജൻസി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരകം 2025 പൊക്കാളി ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ശില്പശാലയോടനുബന്ധിച്ച് പൊക്കാളി കൃഷിയുടെ ആവശ്യകതയും പ്രതിസന്ധികളും, പൊക്കാളി കൃഷി പുനരുദ്ധാരണം, പൊക്കാളി കൃഷി മേഖലയിലെ യന്ത്രവൽക്കരണം, പൊക്കാളി കൃഷി കർഷക സംവാദം എന്നീ വിഷയങ്ങൾ സംബന്ധിച്ച് സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചു. കുഴുപ്പിള്ളി സഹകരണനിലയം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
3. കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയെത്തുന്നു. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെളളിയാഴ്ചയും ശനിയാഴ്ചയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ടാണ് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം പൊതുവിൽ ചൂട് തുടരുമെന്നാണ് റിപ്പോർട്ടുകൾ.