Updated on: 11 November, 2023 1:45 PM IST
ജനങ്ങൾക്ക് തിരിച്ചടി! സപ്ലൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങൾക്ക് വില കൂട്ടുന്നു

1. ജനങ്ങൾക്ക് തിരിച്ചടിയായി സപ്ലൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നു. സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധിപ്പിക്കുക. 7 വർഷത്തിന് ശേഷമാണ് വില വർധിപ്പിക്കുന്നത്. നിലവിൽ സപ്ലൈകോ വിതരണക്കാർക്ക് നൽകാനുള്ള കുടിശിക 600 കോടിയോളം രൂപയാണ്. ഇതോടെ സംസ്ഥാനത്തുടനീളമുള്ള നിരവധി വിൽപന കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾ സ്റ്റോക്കില്ലാതായി. ഇതേതുടർന്ന്, സപ്ലൈകോയുടെ വരുമാനം 4 കോടി രൂപയിൽ താഴെയാണ്. സപ്ലൈകോ നേരിടുന്ന പ്രതിസന്ധി വിലയിരുത്തിയ ശേഷം ഭക്ഷ്യമന്ത്രിയാണ് 25 ശതമാനം വില കൂട്ടാനുള്ള നിർദേശം നൽകിയത്.

2. മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇടുക്കി ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കായി അവശ്യാധിഷ്ഠിത ധനസഹായപദ്ധതി നടപ്പിലാക്കാന്‍, താല്‍പര്യമുളളവർക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നവംബര്‍ 15 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസനയൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍: 04862 222099

3. തീറ്റപ്പുല്‍ കൃഷിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 18 ന് രാവിലെ 10 മുതല്‍ 5 വരെയാണ് പരിശീലനം നടക്കുക. ഫോൺ: 0491 2815454, 9188522713. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം.

4. ജാതിക്കയ്ക്ക് ആവശ്യക്കാർ കുറഞ്ഞതോടെ ഇടുക്കിയിലെ കർഷകർ ദുരിതത്തിൽ. വില കുറച്ച് നൽകാൻ കർഷകർ തയ്യാറാണെങ്കിലും ഉത്തരേന്ത്യയിൽ ഡിമാൻഡ് കുറഞ്ഞതോടെ വ്യാപാരികൾ ജാതിക്ക എടുക്കുന്നില്ല. 320 രൂപ വരെ വില ഉയർന്ന ജാതിക്കയ്ക്ക് നിലവിൽ 210 രൂപയാണ് വില. അതേസമയം, ജാതിപത്രിയ്ക്ക് 1650 രൂപ വിലയുണ്ട്. കുരുമുളക്, ഏലക്ക എന്നിവയുടെ സ്ഥിതിയും മറിച്ചല്ല. കുരുമുളകിന് 650ൽ നിന്നും 575 രൂപയിലേക്കും, ഏലം പച്ചക്കായക്ക് 240 രൂപയിലേക്കും വില ഇടിഞ്ഞു.

English Summary: 13 essential commodities supplied by Supplyco increase prices in kerala
Published on: 11 November 2023, 01:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now