തിരുവനന്തപുരം: ദേശീയ കൈത്തറി വികസന പരിപാടിക്ക് കീഴിൽ സംസ്ഥാനങ്ങൾക്കും സംസ്ഥാന ഏജൻസികൾക്കും 16,854.84 ലക്ഷം രൂപ ധനസഹായം നൽകി; കേരളത്തിന് ലഭിച്ചത് 493.25 ലക്ഷം രൂപ.
ടെക്സ്റ്റൈൽസ് മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ കൈത്തറി വികസന പരിപാടിക്ക് കീഴിൽ, സംസ്ഥാന കൈത്തറി ഏജൻസികൾ, കൈത്തറി സഹകരണ സംഘങ്ങൾ/നെയ്ത്തുകാർ എന്നിവയുൾപ്പെടെ അർഹതയുള്ള കൈത്തറി ഏജൻസികൾക്ക് സാമ്പത്തിക സഹായം നല്കി വരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രസര്‍ക്കാര്‍ കൈത്തറി മുദ്രാ ലോണ്‍ പദ്ധതി വിതരണമേള നടന്നു
അടിസ്ഥാന സൗകര്യ വികസനം, പുത്തൻ തറികളും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ, സോളാർ ലൈറ്റിംഗ് യൂണിറ്റുകൾ, പണിപ്പുരകളുടെ നിർമ്മാണം, നൂതന രൂപകല്‌പന, ഉത്പന്ന വികസനവും വൈവിധ്യവൽക്കരണവും, ശേഷി വികസനം, കൈത്തറി ഉത്പന്നങ്ങളുടെ വിപണനം, കുറഞ്ഞ നിരക്കിൽ മുദ്ര വായ്പകൾ തുടങ്ങി വിവിധ സഹായങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നിർവ്വഹണം.
ബന്ധപ്പെട്ട വാർത്തകൾ: കരകൗശല കൈത്തറി മേഖലക്ക് ഉണര്‍വ്വായി കൈരളി മേള
2019-20 മുതൽ 2022-23 വരെയുള്ള (30.06.2022 വരെ) കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷവും നടപ്പു സാമ്പത്തിക വർഷവുമായി 31,094 നെയ്ത്തുകാർക്ക് തറികളും അനുബന്ധ ഉപകരണങ്ങളും നൽകി.
ടെക്സ്റ്റൈൽസ് സഹമന്ത്രി ശ്രീമതി ദർശന ജർദോഷ് ആണ് ലോക് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ബന്ധപ്പെട്ട വാർത്തകൾ: ഏഴാമത് ദേശീയ കൈത്തറി ദിനാഘോഷം കോവളത്ത് നാളെ (ഓഗസ്റ്റ് 7) നടക്കും
Ministry of Textiles is implementing National Handloom Development Programme across the country for the development of handlooms and the welfare of weavers.
Under the scheme, based on the proposals received from States/UTs, financial assistance is provided to eligible handloom agencies including State Handloom Agencies & Handloom Cooperative societies/weavers for implementation of various interventions like infrastructure development, purchase of upgraded looms & accessories, solar lighting units, construction of worksheds, design innovation, product development & diversification, capacity building, marketing of handloom products, Mudra loans at concessional rates etc. During the last three years and the current year from 2019-20 to 2022-23 (till 30.06.2022), the total number of 31,094 weavers have been provided looms and accessories in the country.