1. News

കരകൗശല കൈത്തറി മേഖലക്ക് ഉണര്‍വ്വായി കൈരളി മേള

കൊവിഡ് കാരണം രണ്ടു വര്‍ഷത്തോളമായി ഒന്നും വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ നല്ല കച്ചവടം കിട്ടുമെന്ന് പ്രതീക്ഷയിലാണ് മേളയിലേക്കെത്തിയത്''-രാജസ്ഥാന്റെ പരമ്പരാഗതമായ കമ്മലുകളും കൈകൊണ്ട് പണിത മാലകളും കമ്മലുകളും മേശയില്‍ നിരത്തി ബാബുലാല്‍ പറഞ്ഞു.

Meera Sandeep
Kairali Mela is a revival for the handloom sector
Kairali Mela is a revival for the handloom sector

കൊവിഡ് കാരണം രണ്ടു വര്‍ഷത്തോളമായി ഒന്നും വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ നല്ല കച്ചവടം കിട്ടുമെന്ന് പ്രതീക്ഷയിലാണ് മേളയിലേക്കെത്തിയത്''-രാജസ്ഥാന്റെ പരമ്പരാഗതമായ കമ്മലുകളും കൈകൊണ്ട് പണിത മാലകളും കമ്മലുകളും മേശയില്‍ നിരത്തി ബാബുലാല്‍ പറഞ്ഞു. ബാബുലാലിനെ പോലെ നിരവധി പേരാണ് കൊവിഡ് പ്രതിസന്ധിക്ക് ശേഷം നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയോടെ മേളയില്‍ തങ്ങളുടെ തനത് ഉല്‍പ്പന്നങ്ങളുമായി എത്തിയിരിക്കുന്നത്.

കൊവിഡ് മൂലം പ്രതിസന്ധിയിലായ കരകൗശല കൈത്തറി തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്നാണ് ഇത്തവണ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ അഖിലേന്ത്യാ കരകൗശല-കൈത്തറി വിപണന മേള തുടങ്ങിയത്. മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ യൂണിറ്റായ കൈരളിയാണ് ക്രിസ്തുമസ്- പുതുവത്സരത്തോട് അനുബന്ധിച്ച് മേള സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല കൈത്തറി തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. വീട്ടിയിലും, തേക്കിലും തീര്‍ത്ത കേരളത്തിന്റെ തനതു കരകൗശല ശില്‍പ്പങ്ങള്‍, ലോക പ്രശസ്തമായ ആറന്‍മുള കണ്ണാടി, പിത്തളയിലും, ഓട്ടിലും, തീര്‍ത്ത വിളക്കുകള്‍, ചന്ദനതൈലം, ചന്ദനകഷ്ണങ്ങള്‍, നെറ്റിപ്പട്ടം എന്നിവ മേളയിലുണ്ട്.

ഹൈദരാബാദ് പേളിന്റെ വളകള്‍, മാലകള്‍, മോതിരങ്ങള്‍, കമ്മലുകള്‍, റൂബി, എമറാള്‍ഡ്, സഫയര്‍ കല്ലുകളില്‍ തീര്‍ത്ത ആഭരണങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പം മധുര ചുങ്കിടി സാരീസ്, ചെട്ടിനാട് കോട്ടണ്‍സ്, പോളി കോട്ടണ്‍ ബാടിക് സാരീസ്, മധുര ചുങ്കിടിയില്‍ കലംകാരി ഡിസൈന്‍ സാരീസ്, കോട്ടണ്‍ ചുരിദാര്‍, ഖാദി ഷര്‍ട്ട്, രാജസ്ഥാന്‍ ബെഡ്ഷീറ്റ്, കുര്‍ത്ത, കുര്‍ത്തി, ടവ്വലുകള്‍, സോഫ കവര്‍ തുടങ്ങിയ എല്ലാ തുണിത്തരങ്ങളും ഇവിടെ ലഭ്യമാണ്. രാവിലെ 10 മുതല്‍ എട്ട് വരെയാണ് പ്രദര്‍ശനം. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കും. പ്രവേശനം സൗജന്യമാണ്. 2022 ജനുവരി രണ്ട് വരെയാണ് മേള.

ഉദ്ഘാടന ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ കെ ഷൈന്‍, കേരള കരകൗശല വികസന കോര്‍പറേഷന്‍ കണ്ണൂര്‍ യൂനിറ്റ് മാനേജര്‍ പ്രതിഭ സി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Kairali Mela is a revival for the handloom sector

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds