Updated on: 13 October, 2023 9:03 PM IST
16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് സമാപിച്ചു

16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് സമാപിച്ചു. സമാപന സംഗമത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) അധ്യക്ഷത വഹിച്ചു. 

നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (നാസ്) സംഘടിപ്പിച്ച ഗ്രികൾച്ചറൽ സസൻസ് കോൺഗ്രസിന് ഇത്തവണ ആതിഥ്യമരുളിയത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായിരുന്നു.

ആറ് പ്ലീനറി പ്രഭാഷണങ്ങളും നാല് സിംപോസിയങ്ങളും മൂന്ന് പാനൽ ചർച്ചകളും ഒരു ശിൽപശാലയും സമ്മേളനത്തിൽ നടന്നു.കാർഷിക-ഭക്ഷ്യോൽപാദനവുമായി ബന്ധപ്പെട്ട 10 പ്രധാന തീമുകളിലായി പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം, ജനിതക വിളകൾ, മൃഗസംരക്ഷണം, മത്സ്യകൃഷി, ഭക്ഷ്യസംസ്‌കരണം, ഡിജിറ്റൽ കൃഷി, നിർമിതബുദ്ധി അധിഷ്ടിത കാർഷികവൃത്തി തുടങ്ങിയ നിരവധി വിഷയങ്ങളിൽ 114 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.  സമ്മേളനം ചർച്ച ചെയ്തു. ഇന്ത്യക്കകത്തു നിന്നും  പുറത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുത്തു.

ആറ് മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗമത്സരത്തിലെ വിജയികൾക്ക് സമ്മാനവിതരണം സമാപനസംഗമത്തിൽ നടന്നു. നാസ് വൈസ് പ്രസിഡണ്ട് ഡോ കെ എം ബുജർബറുവ, ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന,ഡോ പഞ്ചാബ് സിംഗ്, നാസ് സെക്രട്ടറി ഡോ ഡബ്ല്യൂ എസ് ലാക്ര, സിഎംഎഫ്ആർഐ ഡയറക്ടർ ‍ഡോ എ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

English Summary: 16th Agricultural Science Congress concluded
Published on: 13 October 2023, 08:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now