Updated on: 21 December, 2021 4:30 PM IST
ഇന്ത്യക്കാർ ഏറ്റവുമധികം ഗൂഗിൾ സെർച്ച് ചെയ്ത വിഭവങ്ങൾ

പാചകം അറിയാത്തവർക്ക് പോലും ഗൂഗിളും യൂട്യൂബുമുണ്ടെങ്കിൽ ആഹാരം പാകം ചെയ്യുക എന്നത് നിസാരമായി കഴിഞ്ഞു. അതിനാൽ തന്നെ മറ്റെന്ത് സംശയങ്ങളെയും പോലെ പാചക സംബന്ധമായ വിവരങ്ങൾക്ക് ആളുകൾ ഗൂഗിളിന്റെ സഹായം തേടുന്നു. പുതുവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2021ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ പാചകക്കുറിപ്പുകൾ(Recipes) ഏതെന്ന് അറിയാമോ?

ഈ വർഷത്തെ സെർച്ച് ട്രെൻഡുകൾ (Search Trends) ഗൂഗിൾ (Google) വെളിപ്പെടുത്തിയത് പ്രകാരം ഇന്ത്യക്കാർ ഏറ്റവുമധികം ഗൂഗിളിൽ അന്വേഷിച്ചത് എനോക്കി മഷ്‌റൂ (Enoki Mushroom)മിനെ കുറിച്ചാണ്. ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്യപ്പെട്ടതിൽ രണ്ടാം സ്ഥാനത്താകട്ടെ മോദകമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നീളവും നേർത്തതും ഒരറ്റത്ത് ചെറിയ തൊപ്പികളുമുള്ളതാണ് ഈ കൂണുകൾ.

എനോക്കിറ്റേക്ക് കൂൺ അല്ലെങ്കിൽ എനോക്കിഡേക്ക് കൂൺ എന്നും ഇവ അറിയപ്പെടുന്നു. ഇവ ഏഷ്യൻ വിഭവങ്ങളിൽ സൂപ്പുകളിലും സലാഡുകൾ, സ്റ്റൈൽ ഫ്രൈകൾ എന്നിവയ്ക്കുമായാണ് കൂടുതലായും ഉപയോഗിച്ച് വരുന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും കുടലിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങൾക്കും ഈ കൂൺ അത്യുത്തമമാണ്.

മോദക് ആവട്ടെ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് വടക്കൻ സംസ്ഥാനങ്ങളിൽ വളരെ പ്രചാരമേറിയ ആഹാരമാണ്. പൂജകൾക്കും നിരവധി ഉത്സവങ്ങൾക്കും മോദക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. ഗണേശ ചതുർഥിക്കും മറ്റ് ഹൈന്ദവ ആചാരപ്രകാരമുള്ള ആഘോഷങ്ങൾക്കും നിവേദ്യമായും ഇത് ഉപയോഗിക്കാറുണ്ട്. ഗണപതിയുടെ ഇഷ്ട ഭക്ഷണമെന്നും മോദകത്തെ കണക്കാക്കുന്നു. എനോക്കി മഷ്‌റൂമിനും മോദകത്തിനും പിന്നാലെ സ്ഥാനം പിടിച്ചിരിക്കുന്നത് മേത്തി മട്ടർ മലൈ, പാലക്, ചിക്കൻ സൂപ്പ് എന്നിവയാണ്.

ഉലുവ ഇലയും കടലയും ക്രീമും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ഉത്തരേന്ത്യൻ വിഭവമാണ് മേത്തി മട്ടർ മലൈ. ഹിന്ദിയിലും മലയാളത്തിലും പാലക് എന്നറിയപ്പെടുന്ന ഈ ഇലച്ചെടി ചീര കുടുംബത്തിൽ ഉൾപ്പെടുന്നു. സസ്യാഹാരികളുടെ പ്രധാന ഭക്ഷണം കൂടിയാണിത്. പാലക് ഉപയോഗിച്ചുള്ള ഏറ്റവും പ്രശസ്തമായ വിഭവം പാലക് പനീർ ആണ്. ഉരുളക്കിഴങ്ങും കടലയും ചേർത്തും പാലക് ചീരയുടെ വൈവിധ്യമാർന്ന വിഭവങ്ങൾ ഉണ്ടാക്കാനാകും.

അഞ്ചാം സ്ഥാനത്തുള്ള ട്രെൻഡിങ് സെർച്ച് ചിക്കൻ സൂപ്പാണ്. ആഗോളതലത്തിൽ പോലും വൻ പ്രചാരമേറിയതും കംഫർട്ട് ആയതുമായ ഭക്ഷണമാണ് ചിക്കൻ സൂപ്പ്. തണുത്ത കാലാവസ്ഥയിലും ശരീരത്തിന്റെ തളർച്ച വിടാനുമൊക്കെ ഇത് ഗുണപ്രദമാണ്.

പാചക വിഭവങ്ങളെക്കൂടാതെ, സിനിമാരംഗത്ത് നിന്നും തമിഴ് ചിത്രം ജയ്ഭീം ട്രെൻഡ് സെർച്ചിങ്ങിൽ ഇടംപിടിച്ചു. ട്രെൻഡിങ് വ്യക്തിത്വം എന്ന നേട്ടം സ്വന്തമാക്കിയത് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ തിളക്കമായിരുന്ന നീരജ് ചോപ്രയാണ്. ആര്യന്‍ ഖാന്‍, ഷെഹ്നാസ് ഗില്‍, രാജ് കുന്ദ്ര എന്നിവരും പിന്നിലുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഗൂഗിൾ പേ വഴി സ്ഥിരനിക്ഷേപവും, കുറഞ്ഞ കാലയളവിൽ സ്ഥിരനിക്ഷേപത്തിന് മികച്ച പലിശയും ലഭ്യമാക്കാം

കായിക ഇനത്തിൽ ഐപിഎല്ലും ICC T20 ലോകകപ്പ്, യൂറോ കപ്പ്, ടോക്കിയോ ഒളിമ്പിക്‌സും ഇടംപിടിച്ചു. കൂടാതെ കൊവിഡ് വാക്സിൻ എങ്ങനെ ചെയ്യാമെന്നതും ഗൂഗിളിൽ  നിരവധി ആളുകൾ തെരയാൻ ഇടയായി.

English Summary: 2021 Google search trends; these recipes are most searched by Indians
Published on: 21 December 2021, 04:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now