Updated on: 4 December, 2020 11:19 PM IST

24 ഹൈടെക് കോഴിയെ വളർത്താനായി ഒരു വായ്പാ പദ്ധതി

 

വീട്ടുവളപ്പിലെ കോഴിവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി 60 ദിവസം പ്രായമായ 24 കോഴികളെ വളർത്താനായി ഹൈടെക്ക് കൂട് വിതരണ വായ്പാ പദ്ധതി. 

Hi-tech കൂടുകളിൽ ഇറച്ചിക്കോഴികളെ വളർത്തി സ്ഥിരവരുമാനം ഉറപ്പാക്കാം.
ബ്രൂഡിംഗ് കഴിഞ്ഞ പതിനാലു ദിവസം പ്രായമായ ഇറച്ചിക്കോഴികളെ വീടുകളിൽ സ്ഥാപിക്കുന്ന Hi- tech കൂടുകളിൽ 60 ദിവസം വളർത്തി,  വിപണനം നടത്തുന്ന പദ്ധതി.
കോഴിത്തീറ്റയോടൊപ്പം വീടുകളിൽ നിന്നുമുള്ള ഭക്ഷ്യഅവശിഷ്ടങ്ങളും കൂടി നൽകുന്നതിലൂടെ തീറ്റചെലവിൽ 10% ലാഭിക്കാം.
മാംസത്തിന് നാടൻകോഴിയുടെ രുചിയും, ബ്രൊയിലർ കോഴിയുടെ മൃദുലതയും ലഭിക്കുന്നു.
ശുദ്ധമായ സാഹചര്യത്തിൽ Hi-tech കൂടുകളിൽ വളർത്തുന്നതിനാൽ 10% അധികഭാരം ലഭിക്കും.
ബ്രൂഡിംഗ് കഴിഞ്ഞ കുഞ്ഞുങ്ങളെ നൽകുന്നതിനാൽ 60 ദിവസം വളർത്തിയാൽ മതിയാകും.
യൂണിറ്റുൾക്ക് പഞ്ചായത്ത് ലൈസൻസ് ആവശ്യമില്ല.
കുടുംബിനികൾക്ക് അധ്വാനമില്ലാതെ ഒരു അധിക വരുമാനം.

Loan for Hitech-Chicken farming

വായ്പാ പദ്ധതി

60 ദിവസം പ്രായമുള്ള BV 380 കോഴികളും, മേൽക്കൂരയുള്ള 24 കോഴികളെ ഇടാവുന്ന കൂടും, 50kg ഗ്രോവർ mash, 50kg layer mash, Groviplex500ml, Vimeral 30ml, കുറച്ചു അത്യാവശ്യ മരുന്നുകൾ എല്ലാം കൂടി 20000 രൂപ. 

60 day old BV 380 chickens, 24 rooftop chickens, 50kg grover mash, 50kg layer mash, Groviplex500ml, Vimeral 30ml, and some essential medicines are all rs.20000. 
 
റൂഫ് വേണ്ടെങ്കിൽ 1500 രൂപ കുറയും 
 
4 മാസം പ്രായമുള്ള മുട്ട ഇടാൻ പ്രായമാകുന്ന കോഴികൾ ആണെങ്കിൽ കോഴിയുടെ വിലയിൽ ആനുപാതിക വ്യത്യാസം ഉണ്ടാകും. 
 
രണ്ടു മാസത്തെ റീ പെയ്മെൻറ് ഹോളിഡേ. 

മൂന്നാം മാസം മുതൽ അടച്ചു തുടങ്ങണം. ഓരോ മാസവും ഏതാണ്ട് 1072 രൂപ വീതം തുടർന്നുള്ള 22 മാസം കൊണ്ട് അടക്കണം. 24 തുല്യ തവണകളായി അടക്കാമെങ്കിൽ മാസ തവണ 983 രൂപ.

ചാത്തന്നൂർ കൃഷിഭവൻറെ കീഴിൽ നടക്കുന്ന ഈ പദ്ധതി വിവിധ കൃഷിഭവനുകൾക്കും സഹകരണ സംഘങ്ങൾക്കും പ്രാവർത്തികം ആക്കാവുന്നതാണ്.

കൂടുതൽ അറിയാൻ  0474-2596666
BV 380 കോഴി  വളർത്തലിനെ കുറിച്ച് മനസ്സിലാക്കാനും താഴെയുള്ള ഈ വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക      https://www.facebook.com/watch/?v=641511053120146

അനുബന്ധ വാർത്തകൾക്ക്

നാടൻ കോഴികളെ വളർത്തി വരുമാനം നേടാവുന്നതാണ്

English Summary: 24 higtech hen grown loan scheme
Published on: 19 July 2020, 09:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now