ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തന സഹായത്തിനു കൃഷി വകുപ്പ് 25 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കും. മുൻഗണനാക്രമത്തിനും വ്യവസ്ഥകൾക്കും വിധേയമായി കമ്പനി നടത്തിപ്പിനു 3 വർഷം ധനസഹായം ലഭിക്കും. വിശദമായ മാർഗരേഖ കൃഷി വകുപ്പ് ഉടൻ പുറത്തിറക്കും.
Agriculture department will make up a fund of 25 lacs for the efficient functioning farmer producer companies
നബാർഡിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ ആർകെവിവൈ (രാഷ്ട്രീയ കൃഷി വികാസ് യോജന), ചെറുകിട കർഷക വ്യവസായ കൺസോർഷ്യം (എസ്എഫ്എസി) എന്നിവ മുഖേനയായിരിക്കും ധനസഹായം ലഭ്യമാക്കുക. തുടക്കത്തിൽ 50 കമ്പനികൾക്കു ആർകെവിവൈ ഫണ്ട് ഉറപ്പാക്കാനാണു ശ്രമം.
The money grand will be e done with the help of Rashtriya krishi Vikas Yojana and small farmers consortium
സഹകരണ ഗ്രൂപ്പുകൾ, സ്വാശ്രയ സംഘങ്ങൾ, ഫെഡറേഷനുകൾ എന്നിവയ്ക്കു സംസ്ഥാനത്തു നൽകുന്ന മുഴുവൻ ആനുകൂല്യങ്ങളും കർഷക കമ്പനികൾക്കും നൽകാനാണു സർക്കാർ തീരുമാനം. വിത്ത്, വളം, കാർഷികോപകരണങ്ങൾ, കീടനാശിനികൾ എന്നിവ നൽകും. പ്രവർത്തന പുരോഗതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന്റെ ക്രെഡിറ്റ് ഗ്യാരന്റിക്കും ഇക്വിറ്റി ഗ്രാന്റിനും അർഹതയുണ്ടാകും.
All benefits that are availed to to cooperative sectors ,farmer groups will be given to to this farmer producer companies
കാർഷിക സർവകലാശാല, കൃഷി വിജ്ഞാന കേന്ദ്രം തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ ഇൻക്യുബേഷൻ കേന്ദ്രങ്ങൾ സംരംഭകർക്ക് ഉപയോഗിക്കാം. കമ്പനി സിഇഒമാർക്കു ദേശീയ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പരിശീലനം നൽകും. കമ്പനികളുടെ നടത്തിപ്പു നിരീക്ഷിക്കുന്നതു കാർഷികോൽപാദന കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സമിതിയാണ്. ജില്ലാതലത്തിലും സമിതിയുണ്ടാകും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർഷക വായ്പാ തിരിച്ചടവ് നീട്ടി