ആലപ്പുഴ: അരൂര്‍ ഗ്രാമപഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്ക് മീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്തുകൊണ്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ രാഖി ആന്റണി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായാണ് ഈ ഉദ്‌ഘാടനം. പഞ്ചായത്തിലെ നൂറ്റി അമ്പതോളം മത്സ്യ കര്‍ഷകര്‍ക്കായി കാര്‍പ് ഇനത്തില്‍പ്പെട്ട 30000 മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്‌തത്.
ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഘടക പദ്ധതിയായ വിശാല മത്സ്യകൃഷി പദ്ധതി വഴിയാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. പ്രദേശത്ത് ശുദ്ധജല മത്സ്യ കൃഷി വ്യാപകമാക്കുക എന്നതാണ് ഇതിനു പിന്നിലുള്ള പ്രധാന ഉദ്ദേശം.
ഒരു സെന്റില്‍ മത്സ്യ കൃഷി ചെയ്യുന്ന കര്‍ഷകനും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കാനുമാണ് ഇതിലൂടെ ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്.
ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി ആറ് ഹെക്ടര്‍ സ്ഥലത്താണ് നിലവില്‍ ശുദ്ധജല മത്സ്യ കൃഷി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. ബിജു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് ഷിഹാബുദ്ദീന്‍, പഞ്ചായത്ത് അംഗങ്ങളായ സി. കെ. പുഷ്പന്‍, ഒ.കെ മോഹനന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ് മിനിമോള്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ സുനിത പ്രഹ്ലാദന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനകീയ മത്സ്യകൃഷി: മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ജനകീയ മത്സ്യകൃഷി പദ്ധതി, ഇടുക്കി ജില്ലയില്‍ വന്‍ മുന്നേറ്റം