Updated on: 11 September, 2021 6:30 AM IST
ASC Centre South Recruitment 2021

ബംഗളൂരുവിലുള്ള ആർമി സർവീസ്‌ കോർപ്‌സ്‌ (സൗത്ത്‌) - രണ്ട്‌ എടിസിയിലെ 400 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  എഎസ്‌സി സെന്റർ (നോർത്ത്‌) സിവിലിയൻ മോട്ടോർ ഡ്രൈവർ, കുക്ക്‌, സിവിലിയൻ കാറ്ററിങ്‌ ഇൻസ്‌ട്രക്ടർ, എംടിഎസ്‌(സഫായ്‌വാല) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.  രാജ്യത്തെ വിവിധ ഭാഗങ്ങളിലായിരിക്കും നിയമനം.

എഎസ്‌സി സെന്റർ (നോർത്ത്‌) സിവിലിയൻ മോട്ടോർ ഡ്രൈവർ 115 ഒഴിവ്‌:  പുരുഷന്മാർ മാത്രമേ  അപേക്ഷിക്കാൻ സാധിക്കുകയുള്ളു.  യോഗ്യത പത്താം ക്ലാസ്സ്‌ ജയം, അല്ലെങ്കിൽ തത്തുല്യം. ഹെവി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്‌ ലൈസൻസ്‌ വേണം. രണ്ട്‌ വർഷത്തെ പ്രവൃത്തി പരിചയവും മോട്ടോർ വെഹിക്കിൾ മെക്കാനിസത്തിൽ അറിവും വേണം. ക്ലീനർ 67 ഒഴിവ്‌. യോഗ്യത പത്താം ക്ലാസ്സ്‌ ജയം അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടാകണം.

കുക്ക്‌ 15 ഒഴിവ്‌:  യോഗ്യത പത്താം ക്ലാസ്സ്‌ ജയം. ഇന്ത്യൻ കുക്കിങിൽ അറിവുണ്ടാകണം. ഒരുവർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. സിവിലിയൻ കാറ്ററിങ്‌ ഇൻസ്‌ട്രക്ടർ മൂന്നൊഴിവ്‌. യോഗ്യത പത്താം ക്ലാസ്സ്‌ ജയം അല്ലെങ്കിൽ തത്തുല്യം. കാറ്ററിങിൽ ഡിപ്ലോമ/സർടിഫിക്കറ്റ്‌. ഒരുവർഷത്തെ പ്രവൃത്തിപരിചയം.

സിവിലിയൻ കാറ്ററിങ്‌ ഇൻസ്‌ട്രക്ടർ മൂന്നൊഴിവ്‌: യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. കാറ്ററിങിൽ ഡിപ്ലോമ/സർടിഫിക്കറ്റ്‌. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. എഎസ്‌സി സെന്റർ (സൗത്ത്‌) ലേബർ 193 ഒഴിവ്‌. യോഗ്യത പത്താം ക്ലാസ്സ്‌ ജയം, ബന്ധപ്പെട്ട ട്രേഡിൽ അറിവ്‌ വേണം.

എംടിഎസ്‌(സഫായ്‌വാല) ഏഴൊഴിവ്‌. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ അറിവ്‌ വേണം. പ്രായം 18-25. നിയമാനുസൃത ഇളവ്‌ ലഭിക്കും.

എഴുത്ത്‌പരീക്ഷയിലൂടെയും സ്‌കിൽ/ ഫിസിക്കൽ/പ്രാക്ടിക്കൽ/ടൈപ്പിങ്‌ ടെസ്‌റ്റിലൂടെയുമാണ്‌ തെരഞ്ഞെടുപ്പ്‌. പരീക്ഷയിൽ നൂറ്‌ ചോദ്യങ്ങളുണ്ടാകും. നൂറ്‌ മാർക്കിനാണ്‌ പരീക്ഷ. രണ്ട്‌ മണിക്കൂർ പരീക്ഷയാണ്‌. ബംഗളൂരുവാണ്‌ പരീക്ഷാകേന്ദ്രം.

അപേക്ഷിക്കേണ്ട വിലാസം: The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre(South) 2 ATC, Agaram Post Bangalore--07 എന്ന വിലാസത്തിലേക്ക്‌ ലേബർ, എംടിഎസ്‌(സഫായ്‌വാല) എന്നിവയുടെ അപേക്ഷകളും The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre(North), 1 ATC, Agaram Post Bangalore--07 എന്ന വിലാസത്തിലേക്ക്‌ മറ്റ്‌ തസ്‌തികകളുടെ അപേക്ഷകളും അയക്കുക.

അപേക്ഷിക്കുന്ന കവറിനുപുറത്ത്‌ Application for the post of....... എന്ന് രേഖപ്പെടുത്തണം. സെപ്റ്റംബർ 16 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

English Summary: 400 vacancies in Army Service Corps: Recruitment in various parts of the country
Published on: 10 September 2021, 10:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now