1. News

സൗത്ത് ഇന്ത്യൻ ബാങ്കിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

സൗത്ത് ഇന്ത്യൻ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. ഇപ്പോൾ അപേക്ഷകൾ അയക്കാവുന്നതാണ്. ഐ.ടി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. യോഗ്യതയുള്ളവർക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ southindianbank.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Meera Sandeep
Applications are invited to various posts in South Indian Bank
Applications are invited to various posts in South Indian Bank

സൗത്ത് ഇന്ത്യൻ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. ഇപ്പോൾ അപേക്ഷകൾ അയക്കാവുന്നതാണ്.  ഐ.ടി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. യോഗ്യതയുള്ളവർക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ southindianbank.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകന് നിർബന്ധമായും ഇമെയിൽ ഐ.ഡി ഉണ്ടായിരിക്കണം. രജിസ്ട്രേഷൻ നടപടികൾക്കായി ഇന്റർനറ്റ് എക്സ്പ്ലോറർ 7 അല്ലെങ്കിൽ അതിന് മുകളിൽ അതല്ലെങ്കിൽ മോസില ഫയർഫോക്സ് ബ്രൗസറുകൾ ഉപയോഗിക്കുക. രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഐ.ടി ഓപ്പറേഷൻസ് ഒഴിവുകൾ

  • എന്റർപ്രൈസ് ടെക്നോളജി ആർക്കിടെക്ട് (നെറ്റ്‌വർക്ക് ആൻഡ് സെക്യൂരിറ്റി)

  • എന്റർപ്രൈസ് ടെക്നോളജി ആർക്കിടെക്ട് (ആപ്ലിക്കേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ)

  • ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ

  • ഫിനാൻഷ്യൽ ഇന്റർഫെയ്സ് ആഡ്മിനിസ്ട്രേറ്റർ

ഡിജിറ്റൽ ബാങ്കിംഗ് ഒഴിവുകൾ

  • സീനിയർ ടെക്നിക്കൽ ആർക്കിടെക്ട് (മൊബൈൽ ബാങ്കിംഗ്)

  • സീനിയർ ടെക്നിക്കൽ ആർക്കിടെക്ട് (ഇന്റർനെറ്റ് ബാങ്കിംഗ്)

  • ഡവലപ്പർ (മൊബൈൽ ബാങ്കിംഗ്- ആൻഡ്രോയ്ഡ്)

  • ഇലക്ട്രോണിക് ഫണ്ട് ട്രാന്സ്ഫർ (ഇ.എഫ്.ടി) സ്വിച്ച് അഡ്മിൻ

എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

ബി.ടെക്/ ബി.ഇ (സി.എസ്, ഐ.ടി, ഇ.സി, ഇ.ഇ.ഇ, എ.ഇ.ഐ), ബി.എസ്.സി (സി.എസ്/ ഐ.ടി), ബി.സി.എ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം എന്നിവ ഒരു അംഗീകൃത സ്ഥാപനത്തിൽ റെഗുലറായി പഠിച്ച് പാസായവരായിരിക്കണം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. അപേക്ഷകരിൽ നിന്ന് ആദ്യം ഷോർട്ട് ലിസ്റ്റ് തയ്യാറാക്കും. ഇവർക്കായി ടെക്നിക്കൽ അഭിമുഖമുണ്ടായിരിക്കും. തുടർന്ന് അന്തിമ അഭിമുഖവും നടത്തും.

English Summary: Applications are invited to various posts in South Indian Bank

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds