Updated on: 9 March, 2023 2:26 PM IST
വിദ്യാർഥികൾക്ക് 5 കിലോ അരി സൗജന്യം..കൂടുതൽ വാർത്തകൾ

1. വിദ്യാർഥികൾക്ക് സൗജന്യമായി 5 കിലോ അരി നൽകാൻ തീരുമാനം. പൊതു വിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 1 മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അരി ലഭിക്കുക. ഈ മാസം 20 മുതലാണ് അരി വിതരണം ആരംഭിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2 മാസത്തെ കുടിശിക വീട്ടുന്നതുമായി ബന്ധപ്പെട്ട് 50 കോടി രൂപ കേരള സർക്കാർ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാനത്തെ 280 സ്കൂളുകളിൽ സോഷ്യൽ ഓഡിറ്റിംഗ് നടക്കുകയാണ്. കൂടാതെ, വിദ്യാർഥികൾക്കുള്ള കൈത്തറി യൂണിഫോമിന്റെ വിതരണവും ഇതോടൊപ്പം നടക്കും.

കൂടുതൽ വാർത്തകൾ: പിങ്ക്, മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യം..കൂടുതൽ വാർത്തകൾ

2. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ സ്ത്രീകൾക്കിടയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓൺലൈൻ പേയ്മെന്റ് സേവനങ്ങൾ, എടിഎം, സൈബർ സെക്യൂരിറ്റി തുടങ്ങിയവ ഉപയോഗിക്കുന്നതിന് സ്ത്രീകൾക്ക് പരിശീലനം നൽകുന്ന പദ്ധതിയാണിത്.

3. വനിതാ കാർഷിക സംരംഭകരുടെ കടന്നുവരവ് കാർഷിക മേഖലക്ക് പ്രതീക്ഷയെന്ന് കൃഷിമന്ത്രി പി പ്രസാദ്. കോട്ടയത്ത് സംഘടിപ്പിച്ച സംസ്ഥാനതല വനിതാ കർഷക സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ വനിതകളുടെ സാന്നിദ്ധ്യം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടി വരികയാണെന്നും കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം, സംഭരണം, വിപണനം എന്നിവ ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. സ്കൂൾ വിദ്യാർഥിനികൾക്കായി സുരക്ഷിത് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കേരളാ ഫീഡ്സ്. 13 മുതൽ 17 വരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തെരഞ്ഞെടുത്ത സർക്കാർ സ്കൂളുകളിലെ 15,000 ത്തിലധികം കുട്ടികൾക്ക് പദ്ധതി വഴി പ്രയോജനം ലഭിക്കും. മാർച്ച് 31 നകം മെൻസ്ട്രൽ കപ്പ് വിതരണം പൂർത്തിയാക്കും. HLL LIFE CARE ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

5. അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് വ്യവസായ വകുപ്പ്. വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടവ് ഇല്ലാത്ത അഞ്ച് ലക്ഷം രൂപയുടെ ഗ്രാന്റാണ് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചത്. കൂടാതെ KSIDC മുഖേന അഞ്ച് ശതമാനം പലിശ നിരക്കിൽ 50 ലക്ഷം വരെ വായ്പ, ഇൻക്യുബേഷൻ സെൻററിലെ വാടക പകുതിയായി വെട്ടിക്കുറക്കൽ എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക.

6. പത്തനംതിട്ട ആറന്മുള ഗ്രാമപഞ്ചായത്തിലെ AMM ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇനിമുതൽ ഹരിത വിദ്യാലയം. നവകേരള മിഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിച്ചു. നക്ഷത്രവനം, ഗ്രാമവനം, വിവിധ കൃഷികള്‍ എന്നിവ പരിഗണിച്ചാണ് നവകേരള മിഷന്‍ സ്‌കൂളിന് സാക്ഷ്യപത്രം നല്‍കിയത്.

7. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പിണ്ടിമന അയിരൂർപ്പാടത്ത് നൂറുമേനി വിളവ്. കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു നിർവ്വഹിച്ചു. വർഷങ്ങളോളം തരിശായി കിടന്ന ഒരേക്കർ പാടം കൃഷിയോഗ്യമാക്കി മനുരത്ന നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തത്. വരും വർഷങ്ങളിൽ കൂടുതൽ തരിശ് നിലങ്ങൾ കണ്ടെത്തി കൃഷിയിറക്കാനാണ് ഗ്രാമപഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്.

8. കര്‍ഷക ക്ഷേമനിധി പെന്‍ഷൻ ആനുകൂല്യത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം. 5 സെന്റ് മുതൽ 15 ഏക്കർ വരെ ഭൂമി കൈവശമുള്ളവർ, കാർഷിക മേഖലയിൽ മൂന്ന് വര്‍ഷത്തിൽ കുറയാതെ ഉപജീവനം നടത്തുന്നവർ, വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ താഴെയുള്ളവർ എന്നിവർക്ക് അപേക്ഷ നൽകാം. 18-നും 65 വയസ്സിനും ഇടയിലാണ് പ്രായപരിധി.
പദ്ധതിയുടെ പ്രതിമാസ അംശാദായം 100 രൂപയാണ്. കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ https://kfwfb.kerala.gov.in/ പോര്‍ട്ടല്‍  വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പദ്ധതിയിൽ നിർദേശിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസായ 100 രൂപ ഓണ്‍ലൈനായി അടയ്‌ക്കണം.

9. അ​ബുദാബിയിലെ ശൈ​ഖ് സാ​യി​ദ് തു​റ​മു​ഖ​ത്ത് മൊ​ത്ത കാ​ര്‍ഷി​ക വി​പ​ണി ആരംഭിച്ചു. കർഷകരുടെ വരുമാനം കൂട്ടുക, പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ ഉൽപാദനം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രതിദിനം 20 ട​ണ്‍ കാ​ര്‍ഷി​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ മാർക്കറ്റിലൂടെ വിൽക്കാൻ സാധിക്കും. രാജ്യത്ത് ഭ​ക്ഷ്യ സു​ര​ക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പു​തി​യ കാ​ര്‍ഷി​ക വി​പ​ണി​ സജജമാക്കിയതെന്ന് അ​ബുദാബി ഭ​ക്ഷ്യ​സു​ര​ക്ഷ വകുപ്പ് അറിയിച്ചു.

10. കേരളത്തിൽ ചൂട് കുറയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ താപനിലയിൽ മാറ്റമില്ല. അതേസമയം, ദിവസങ്ങൾക്കുശേഷം ചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ കോട്ടയത്താണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്.

English Summary: 5 kg rice free for students in kerala
Published on: 09 March 2023, 02:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now