കേന്ദ്ര സര്‍ക്കാരുമായി സംയോജിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളാണ് പ്രധാനമന്ത്രി ഫസല്‍ ഭീമായോജനയും കാലാവസ്ഥാധിഷ്ഠിതവിള ഇന്‍ഷുറന്‍സ് പദ്ധതിയും.
വിജ്ഞാപിത വിളകള്‍ക്കു വായ്പ എടുത്തിട്ടുളള കര്‍ഷകരെ അതാതു ബാങ്കുകള്‍/ സഹകരണ സംഘങ്ങള്‍ ഇന്‍ഷുറന്‍സില്‍ ചേര്‍ക്കേണ്ടതാണ്. വായ്പ എടുക്കാത്ത കര്‍ഷകര്‍ അടുത്തുളള പൊതുസേവന/ അക്ഷയ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ അംഗീകൃത ബ്രോക്കിംഗ് പ്രതിനിധികള്‍ മുഖേനയോ അല്ലെങ്കില്‍ നേരിട്ട് ഓണ്‍ലൈനായോ ചേരാവുന്നതാണ് (www.pmfby.gov.in).
The Pradhan Mantri Fazal Bhima Yojana and the Climate Based Crop Insurance Scheme are two insurance schemes implemented by the State Government in association with the Central Government.
പ്രധാനമന്ത്രി ഫസല്‍ ഭീമയോജനയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആണ് വിജ്ഞാപനം ചെയ്തുവരുന്നത്. വിജ്ഞാപിത പ്രദേശത്ത് പ്രസ്തുത സീസണിലെ വിളവ് കിട്ടേണ്ടിയിരുന്ന വിളവിനേക്കാള്‍ കുറവാണെങ്കിലും കര്‍ഷകന് പദ്ധതി പ്രകാരം നഷ്ടപരിഹാരം നിബന്ധനകള്‍ക്ക് അടിസ്ഥാനമായി ലഭിക്കുന്നതാണ്.
1999 ലാണ് വിള ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നത്. പക്ഷേ മോദി സർക്കാരിന്റെ കാലഘട്ടത്തിലാണ് ഈ പദ്ധതി പുനരാവിഷ്കരിച്ച് ഫസൽ ബീമാ യോജന എന്ന പേരിൽ കൊണ്ടുവന്നത്. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ എന്നുള്ളതാണ് പദ്ധതിയുടെ ആകർഷണം.
നിലവിൽ 25 ശതമാനം പ്രീമിയം കർഷകരും ബാക്കി തുക സർക്കാരുമാണ് അടയ്ക്കുന്നത്. പ്രതികൂല കാലാവസ്ഥ മൂലം വിതയ്ക്കൽ, നടൽ എന്നിവ തടസ്സപ്പെട്ടാൽ ഇൻഷുർ ചെയ്ത തുകയുടെ 25 ശതമാനം വരെ ലഭിക്കുന്നു. വിളവെടുപ്പിന് ശേഷമുള്ള പ്രകൃതിക്ഷോഭങ്ങൾ വഴി വിളവെടുപ്പ് നശിച്ചാലും അതിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കില്ല എന്ന് കർഷകർ അറിഞ്ഞിരിക്കുക.
കാലാവാസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം വെളളപ്പൊക്കം, കാറ്റ്, ഉരുള്‍പൊട്ടല്‍ എന്നീ പ്രകൃതി ക്ഷോഭങ്ങള്‍ നിമിത്തമുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നതാണ്. കാലാവസ്ഥാ വിവരമനുസരിച്ച് ഓരോ വിളകള്‍ക്കും രേഖപ്പെടുത്തുന്ന പ്രതികൂല സാഹചര്യങ്ങള്‍ക്കും പരിരക്ഷ ലഭ്യമാണ്. പുനരാവിഷ്കൃത കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ജില്ലകളിലെ നെല്ല്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ഏലം, ജാതി, പൈനാപ്പിൾ,കവുങ്ങ്, കരിമ്പ്, വാഴ, കശുമാവ്, തക്കാളി, കൊക്കോ, പാവൽ, പടവലം, പയർ, കുമ്പളം, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവ രണ്ടു സീസണിലും ക്യാരറ്റ്, ബീൻസ്, കാബേജ്, വെളുത്തുള്ളി എന്നിവ റാബീ സീസണിലും വിജ്ഞാപനം ചെയ്തു വരുന്നു. പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന വിള നാശത്തിന് വ്യക്തിഗത ഇൻഷുറൻസ് കണക്കാക്കി ജോയിന്റ് കമ്മിറ്റി ഇൻസ്പെക്ഷൻ പ്രകാരം നഷ്ടപരിഹാരം നൽകുന്നതാണ്. ഇങ്ങനെ നൽകുന്ന നഷ്ടപരിഹാരത്തുക സീസൺ അവസാനിക്കുമ്പോൾ ലഭിക്കുന്ന കാലാവസ്ഥ റിപ്പോർട്ട് കൂടി താരതമ്യം ചെയ്ത് അധികതുക ഉണ്ടെങ്കിൽ കർഷകൻ ലഭിക്കുന്നു.
English Summary: 5 more days to join PM Crop Insurance and Climate Crop Insurance Schemes
Published on: 28 July 2021, 12:20 IST