Updated on: 7 January, 2021 9:37 PM IST

നമ്മുടെ ഗ്രാമപ്പഞ്ചായത്തുകളിൽ നിന്നും നമുക്ക് ലഭിക്കുന്ന വിവിധ തരം ആനുകൂല്യങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് അറിയാമോ? നമുക്ക് തരാനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും അറിയാമോ?

പഞ്ചായത്തിൽ നിന്നും നമ്മുടെ വീടുകളിൽ ഉള്ള മുതിർന്നവർക്കും വിധവകൾക്കും പ്രായമേറിയ അവിവാഹിതർക്കും ഒക്കെ ആനുകൂല്യങ്ങൾ ഉണ്ട്. അവയിൽ 5 വിധത്തിലുള്ള പെൻഷനുകൾ ഏതൊക്കെയെന്നു പറയാം.

1) വാർധക്യകാല പെൻഷൻ

2) വിധവ പെൻഷൻ

3) വികലാംഗ പെൻഷൻ

4) കർഷകത്തൊഴിലാളി പെൻഷൻ

5 ) 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ

പൊതുവായ മാനദണ്ഡങ്ങൾ

എല്ലാ പെൻഷൻ അപേക്ഷയുടെ കൂടെയും താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം.

1) അക്ഷയയിൽ നിന്നും ഓൺ ലൈൻ ചെയ്താൽ കിട്ടുന്ന പ്രിൻ്റ് ഔട്ട്

2 ) വരുമാന സർട്ടിഫിക്കറ്റ് - (വില്ലേജിൽ നിന്ന്)

3) റേഷൻ കാർഡ് കോപ്പി

4) ആധാർ കോപ്പി

5) തിരിച്ചറിയൽ കാർഡ് കോപ്പി

6) ഒരു ഫോട്ടോ

7 ) സ്ഥലത്തിൻ്റെ നികുതി രശീതി കോപ്പി

8 ) വീട്ടു നികുതി അടച്ച രീതി കോപ്പി.

വിധവ പെൻഷൻ - ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റ് കോപ്പി , കിട്ടുവാൻ പുനർവിവിഹാഹിതയല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

വാർധക്യകാല പെൻഷന് - വയസ്സ് തെളിയിപ്പിക്കുന്ന രേഖ.
(സ്കൂൾ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് ഇതിൽ ഏതെങ്കിലും ഒന്ന് )

 

വികലാംഗ പെൻഷൻ -

ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ ബോഡ് അനുവദിച്ചിട്ടുള്ള 40% ത്തിൽ കുറയാത്ത വികലാംഗത്വം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ്.

കർഷക തൊഴിലാളി പെൻഷൻ - കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് ലഭിച്ചിട്ടുള്ള വിടുതൽ സർട്ടിഫിക്കറ്റ്, ഒരു കർഷക നിന്നും 10 വർഷത്തിൽ കുറയാത്ത കാലം എൻ്റെ കൃഷിസ്ഥലത്ത് ജോലി ചെയ്തിട്ടുണ്ട് എന്ന സാക്ഷ്യപത്രം.

അവിവാഹിതപെൻഷൻ : 50 വയസ്സ് കഴിഞ്ഞ അവിവാഹിതയായ സ്ത്രീകൾക്ക് മാത്രം.

എല്ലാ പെൻഷനും അപേക്ഷ സമർപ്പിക്കേണ്ടത് അക്ഷയ മുഖേനയാണ്. കൂടുതൽ വിവിയരങ്ങൾ അറിയാനായി വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മെമ്പറെ സമീപിക്കുക.

നടപടി ക്രമം.

പെൻഷൻ അപേക്ഷ പഞ്ചായത്തിൽ ലഭിച്ച് കഴിഞ്ഞാൽ അത് അന്വേഷണത്തിന് വേണ്ടി അയക്കും.

അവരുടെ റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റിയിൽ വെച്ച് പാസ്സാക്കും.

തുടർന്ന് വരുന്ന ബോഡ് മീറ്റിങ്ങ് അത് അംഗീകരിക്കും

പിന്നീട് പെൻഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്ക് അതിൻ്റെ സൈറ്റിൽ ഓൺലൈൻ ചെയ്ത് സെക്രട്ടറി ഒപ്പ് വെച്ചാൽ അടുത്ത മാസം മുതൽ പെൻഷൻ ലഭിക്കും

വികലാംഗ പെൻഷൻ

ശാരീരിക വികലാംഗത്വം ഉള്ളവർക്കും മാനസിക പ്രശ്നം ഉള്ളവർക്കും ലഭിക്കും

വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവക്ക് വയസ്സ് പ്രശ്നം ഇല്ല.

പെൻഷൻ എൻക്വയറി നടത്തുന്ന ഉദ്യോഗസ്ഥർ

വാർധക്യകാല പെൻഷൻ:

VEO ( വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ) - ഗ്രാമസേവകൻ / സേവിക

വിധവ പെൻഷൻ

ICDS സൂപ്രവൈസർ
(അങ്കണവാടി സൂപ്ര വൈസർ )

കർഷകത്തൊഴിലാളി പെൻഷൻ.

കൃഷി ഓഫീസർ


വികലാംഗ പെൻഷൻ

.
PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ (HI, JHI)

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഫിലമെന്റ്‌രഹിത കേരളം പദ്ധതി വഴി 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാം-മുഖ്യമന്ത്രി

English Summary: .5 types of pensions received from our Gram Panchayats
Published on: 07 January 2021, 09:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now