Updated on: 27 February, 2023 5:47 PM IST

1. മാർച്ച് മുതൽ 50 ശതമാനം വീതം പച്ചരിയും പുഴുക്കലരിയും വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ചില ജില്ലകളിൽ വിതരണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. പാലക്കാട് വാണിയംകുളം പഞ്ചായത്തിലെ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 രൂപയ്ക്ക് ഊണ് കിട്ടുന്ന സർക്കാരിന്റെ രണ്ടാമത്തെ ഹോട്ടലാണ് വാണിയംകുളത്ത് ആരംഭിച്ചത്.

കൂടുതൽ വാർത്തകൾ: നാളികേരത്തിന്റെ താങ്ങുവില വിപണി വിലയേക്കാൾ താഴെ..കൂടുതൽ വാർത്തകൾ

2. പിഎം കിസാൻ സമ്മാൻ നിധിയുടെ 13-ാം ഗഡു കർഷകർക്ക് കൈമാറി. 16,000 കോടി രൂപയുടെ ധനസഹായമാണ് രാജ്യത്തെ 8 കോടിയിലധികം കർഷകർക്ക് കൈമാറിയത്. കർണാടകയിലെ ബെലഗാവിയിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുക കർഷകർക്ക് വിതരണം ചെയ്തത്. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. നിലവിൽ 4 മാസത്തിലൊരിക്കലാണ് ധനസഹായം കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 12-ാം ഗഡു വിതരണം ചെയ്തത്. 

3. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ കാർഷിക യന്ത്രോപകാരണങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം എം രാജാഗോപാലൻ എംഎൽഎ നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ 100 ഹെക്ടറിൽ 17,500 തെങ്ങുകൾക്ക് 25.67 ലക്ഷം രൂപയാണ് അനുവദിച്ചത്.

4. കാട്ടുതീ-പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ, റേയ്ഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ ഫയർ മാനേജ്മെന്റ് പ്ലാനുകൾ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്നും പ്രശ്നം പരിഹരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സ്റ്റേറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

5. കേരളത്തിൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. എറണാകുളം ജില്ലയിൽ പെന്‍ഷന്‍ ലഭിക്കുന്നത് 4,82,123 ഗുണഭോക്താക്കള്‍ക്കാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 30,053 പേര്‍ക്കും ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ 2,91,420 പേര്‍ക്കും ലഭിക്കും. ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ 33,009 പേര്‍ക്കും, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള ധനസഹായം 7598 പേര്‍ക്കും, ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ 1,2,0043 പേര്‍ക്കുമാണ് ലഭിക്കുന്നത്.

6. ച​ർ​മ​മു​ഴ രോ​ഗം ബാ​ധി​ച്ച്​ ച​ത്ത കന്നുകാലികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ശുപാർശ. പശുക്കൾക്കും എരുമകൾക്കും 30,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ശുപാ​ർ​ശ നൽകി. ഇത്​ സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാണ്. ​കഴിഞ്ഞ കുറച്ച് മാസങ്ങളായി ​ പ​ശു, എ​രു​മ, കി​ടാ​രി, ക​ന്നു​കു​ട്ടി​ക​ൾ അ​ട​ക്കം സം​സ്ഥാ​ന​ത്ത് ചത്തൊടുങ്ങിയത് 290ഓ​ളം മൃ​ഗ​ങ്ങ​ളാ​ണ്. തിരുവനന്തപുരത്തെ ഉൾപ്രദേശങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. രോഗം തടയാൻ പ്രതിരോധ കുത്തിയവയ്പ്പും ഊർജിതമായി നടക്കുന്നുണ്ട്.

7. വിപണി വിലയിടിഞ്ഞ് കുരുമുളക്. ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതി കൂടിയതാണ് വിലിയിടിവിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ക്വിന്റലിന് 700 രൂപ വരെ കുത്തനെ കുറഞ്ഞു. ഇത് കർഷകർക്കും വലിയ തിരിച്ചടിയായി. മാർച്ച് മാസങ്ങളിൽ കുരുമുളകിന്റെ വിലയിടിവ് സാധാരണയാണ്. അതേസമയം കൊച്ചിയിൽ കുരുമുളകിന് നല്ല ഡിമാൻഡാണ്.

8. വിപണി വില ഇടിഞ്ഞതുമൂലം രണ്ട് ഏക്കർ സവാള വിളവെടുക്കുംമുമ്പ് തന്നെ കർഷകൻ നശിപ്പിച്ചു. മുംബൈയിലാണ് സംഭവം. മൊത്തവിപണിയിൽ നല്ല വില ലഭിക്കാത്തതിനെ തുടർന്ന് 200 ക്വിന്റൽ സവാളയാണ് നൈതാലെ സ്വദേശിയായ കർഷകൻ ട്രാക്ടർ കയറ്റിയിറക്കി നശിപ്പിച്ചത്. ചില്ലറ വിപണിയിൽ ഒരു കിലോ സവാളയ്ക്ക് 30 രൂപ വരെ വില ഈടാക്കുമ്പോൾ 5 മുതൽ 6 രൂപ വരെയാണ് കർഷകന് ലഭിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണം തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.

9. ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി സംഘടിപ്പിക്കുന്ന കാർഷിക മേളയ്ക്ക് ഭുവനേശ്വറിൽ തുടക്കം. കാർഷിക മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും വ്യവസായികളെയും പിന്തുണയ്ക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഗവേഷണ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനായി, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ 11 സ്ഥാപനങ്ങളുമായി സർവകലാശാല ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർ പ്രവത് കുമാർ റൗൾ, കൃഷിജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

10. കടുത്ത ചൂടിൽ കേരളം ഉരുകുന്നു. പകൽ സമയങ്ങളിൽ മിക്ക ജില്ലകളിലും 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് താപനില രേഖപ്പെടുത്തി. വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം.

English Summary: 50 percent from each of ration rice will distribute from March said Food Minister Kerala
Published on: 27 February 2023, 04:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now