Updated on: 3 December, 2023 2:13 PM IST
ക്രിസ്മസ് സ്പെഷ്യൽ അരി വിതരണം; വെള്ള റേഷൻ കാർഡുടമകൾക്ക് 6 കിലോ അരി

1. കേരളത്തിൽ ക്രിസ്മസ് സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു. വെള്ള റേഷൻ കാർഡുടമകൾക്ക് 1 കിലോ അരിയ്ക്ക് 10.90 രൂപ നിരക്കിൽ 6 കിലോ അരിയാണ് വിതരണം ചെയ്യുക. ഇതേ നിരക്കിൽ നീല കാർഡുടമകൾക്ക് അധിക വിഹിതമായി 3 കിലോ അരി നൽകും. കൂടാതെ, നീല കാർഡ് ഉടമകൾക്ക് 2 കിലോ അരി വീതം 4 രൂപ നിരക്കിൽ സാധാരണ റേഷൻ വിഹിതവും കൈപ്പറ്റാം. ഡിസംബർ 2-ാം തീയതി മുതൽ ഈ മാസത്തെ സ്പെഷ്യൽ റേഷൻ വിതരണം ആരംഭിച്ചു. അതേസമയം സൗജന്യ റേഷൻ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന 5 വർഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി മുതലാണ് സൗജന്യ അരിവിതരണം ആരംഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 5 കിലോ വീതം ഭക്ഷ്യധാന്യം പദ്ധതി വഴി സൗജന്യമായി ലഭിക്കും.

2. കൃഷി വകുപ്പിന്‍റെ പരിശീലന കേന്ദ്രമായ മരട് RATTCയിൽ വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. നഴ്സറി നിർമാണവും ചെടികളുടെ പ്രജനന രീതികളും വിഷയത്തിൽ ഡിസംബർ 5, 6 തീയതികളിലും, തേനീച്ചവളർത്തലും തേനിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണവും വിഷയത്തിൽ ഡിസംബർ 5 മുതൽ 7 വരെയും പരിശീലനം നടക്കും. താൽപര്യമുള്ള എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കർഷകർ 0484 2703838 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് അവസരം ലഭിക്കും.

കൂടുതൽ വാർത്തകൾ: 2 മാസത്തെ ക്ഷേമ പെൻഷൻ ഡിസംബറിൽ നൽകുമെന്ന് സൂചന!

3. മീന്‍വിൽക്കുന്ന വനിതകള്‍ക്ക് വിപണന സൗകര്യത്തിനായി സഹായ സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. മത്സ്യകച്ചവടക്കാരായ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ വിഷയത്തിൽ കൊല്ലം ജില്ലയിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സതീദേവി. മീന്‍വില്പന സുഗമാക്കുന്നതിന് നഗരത്തില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്താം. സ്വകാര്യ പണമിടപാടിന്റെ സാമ്പത്തികഭാരം മറികടക്കുന്നതിന് സ്വയംസഹായ സംഘങ്ങളും സഹകരണ സംഘങ്ങളും മുഖേന കുറഞ്ഞ പലിശനിരക്കില്‍ ധനസഹായം നല്‍കണമെന്നും ഈ മേഖലയിലെ സ്ത്രീകൾക്ക് സാമൂഹിക അംഗീകാരം ഉറപ്പാക്കണമെന്നും പി സതീദേവി കൂട്ടിച്ചേർത്തു.

4. പാലക്കാട് ജില്ലയിൽ 2023-24 ഒന്നാം വിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണ തുക വേഗത്തില്‍ നല്‍കുന്നതിനായി കൃഷിഭവനുകളില്‍ ബാങ്കുകളുടെ പിആർഎസ് ക്യാമ്പ് ആരംഭിച്ചു. ഡിസംബര്‍ 2, 4, 5 തീയതികളില്‍ ആലത്തൂർ, എലപ്പുള്ളി, എലവഞ്ചേരി, കാവശ്ശേരി, കൊല്ലങ്കോട്, കുത്തനൂർ, മേലാർകോഡ്, പല്ലശ്ശന, പട്ടംചേരി, പെരുങ്ങോട്ടുകുറിശ്ശി, തെങ്കുറിശ്ശി, വടവന്നൂര്‍, വണ്ടാഴി, ചിറ്റൂര്‍-തത്തമംഗലം, എരിമയൂര്‍, കണ്ണാടി, കൊടുമ്പ്‌, കൊടുവായൂര്‍, കൊഴിഞ്ഞമ്പാറ, കുഴല്‍മന്നം, മങ്കര, മരുതറോഡ്‌, നെന്മാറ എന്നീ കൃഷിഭവനുകളിലാണ് ക്യാമ്പ് നടക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ നേരിട്ടെത്തി തുക നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. കര്‍ഷകര്‍ ബന്ധപ്പെട്ട രേഖകളുമായി കൃഷിഭവനുകളില്‍ നേരിട്ടെത്തി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സപ്ലൈകോ അറിയിച്ചു.

English Summary: 6 kg rice for white ration card holders christmas special rice distribution in kerala
Published on: 03 December 2023, 02:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now