കേരള കാർഷിക സർവ്വകലാശാല, വയനാട് കൃഷി വിജ്ഞാന കേന്ദ്രം, അമ്പലവയൽ തേനീച്ച കൃഷി ചെയ്യുന്ന കർഷകർക്കായി 7 ദിവസം ദൈർഘ്യമുള്ള പ്രത്യേക പരിശീലന പരിപാടി ഈ മാസം (മാർച്ച് ) 22 മുതൽ 29 വരെ സംഘടിപ്പിക്കുന്നു.
കേരള കാർഷിക സർവകലാശാല റിട്ടേഡ് പ്രൊഫസർ ഡോ. ദേവനേശൻ സാറിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള തേനീച്ച കർഷകർ താഴെ പറയുന്ന നമ്പറിലേക്ക് 19/03/2021 മുൻപ് ബന്ധപ്പെടുക.
തേനീച്ച വളർത്തൽ മേഖലയിലെ സംരംഭകർക്ക് ദിശാബോധവും സാങ്കേതിക വിദ്യകളെകുറിച്ച് ശാസ്ത്രിയ അറിവുകളും, ബിസിനസ് സങ്കേതങ്ങളെക്കുറിച്ച് അവബോധവും നൽകുന്ന പാഠശാലയാണിത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കായിട്ട് സീറ്റുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു.