Updated on: 5 June, 2021 10:37 PM IST
കുമരകം സ്വദേശിയായ എന്‍.എസ് രാജപ്പൻ

ജൂൺ 5 ന് മാത്രം പരിസ്ഥിതിയെ കുറിച്ച് വാചാലാരാകുന്നവർ തിരിച്ചറിയേണ്ട സത്യമുണ്ട്. നമ്മുടെ ഒക്കെ ജീവിതം നില നിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പരിസ്ഥിതിയെ നിലനിർത്താൻ വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച അപൂർവ്വം ചില മനുഷ്യർ ഉണ്ട് .

വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍കാരൻ ( Hygiene keeper of Vembanatt lake)

അത്തരം മനുഷ്യരുടെ ആത്മസമർപ്പണത്തിൻ്റെ കൂടി ഫലമാണ് നമ്മൾ ഇന്ന് ആഘോഷിക്കുന്ന ജീവീതം പോലും. ആഘോഷിക്കുവാൻ വരുന്ന മനുഷ്യർ കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ (Plastic waste) പെറുക്കിയെടുത്തു പ്രകൃതിക്കു ശ്വാസമൂതി കൊടുക്കുന്ന അംഗപരിമിതി ഉള്ള വേമ്പനാട്ട് കായലിന്റെ ഈ ശുചിത്വ കാവല്‍കാരൻ ഇന്ന് അംഗീകാരത്തിന്റെ നിറവിലാണ്.

പതിനായിരം ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങിയ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് കുമരകം സ്വദേശിയായ എന്‍.എസ് രാജപ്പനെ തേടിയെത്തിയത്.!

അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്ന രാജപ്പന്‍ ചേട്ടൻ വള്ളത്തില്‍ സഞ്ചരിച്ച് ജലാശയങ്ങളിലെ പ്ലാസ്റ്റിക്ക് ശേഖരിച്ചു എന്നും കായലിനെ മാലിന്യമുക്ത്മാക്കാൻ (To clear from waste) പ്രവർത്തിച്ചു കൊണ്ടിരുന്നു. പരിസ്ഥിതിക്ക് വേണ്ടി അർപ്പിച്ച ഈ മനുഷ്യനെ നാം ഈ ദിനത്തിൽ ഓർക്കുക .ഒപ്പം ഇനിയുള്ള നാളുകളിൽ പരിസ്ഥിതിയ്ക്ക് വേണ്ടി പ്രവർത്തിക്കുക.

English Summary: 7 lakhs honorarium to rajappan for his relentless work on protection of vembanad lake
Published on: 05 June 2021, 09:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now