Updated on: 11 July, 2022 5:10 PM IST
7th Pay Commission Update: ജീവനക്കാർക്ക് ട്രിപ്പിൾ ബൊണൻസ, ക്ഷാമബത്തയും പിഎഫും വർധിക്കും!

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരെ (Central government employees) തേടി ഒരു സന്തോഷ വാർത്ത വരികയാണ്. അതായത്, ജൂലൈ മാസത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കായി സർക്കാർ മൂന്ന് വലിയ പ്രഖ്യാപനങ്ങൾ നടത്തിയേക്കും. അതായത്, ജീവനക്കാരുടെ ഡിയർനസ് അലവൻസ് അഥവാ ക്ഷാമബത്ത (Dearness Allowance- DA) വർധനവ് ഉൾപ്പെടെയുടെ പ്രഖ്യാപനങ്ങൾ ഈ മാസം ട്രിപ്പിൾ ബോണൻസയായി പ്രഖ്യാപിച്ചേക്കും.
ഇതുകൂടാതെ, ക്ഷാമബത്തയുടെ കുടിശ്ശിക(DA Arrears)യും പിഎഫ് (PF) സംബന്ധിച്ച പ്രഖ്യാപനവും ജൂലൈ മാസത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

ക്ഷാമബത്ത വർധിക്കും! (Will Dearness Allowance Increase!)

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജൂലൈയിൽ ഡിയർനസ് അലവൻസിൽ (Dearness Allowance) 6 ശതമാനം വർധനവ് ഉണ്ടായേക്കാം. ഇതിനർഥം മൊത്തം ഡിഎ 40 ശതമാനത്തിൽ എത്തുമെന്നതാണ്. ജൂലൈ 31നായിരിക്കും ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധനവിന്റെ പ്രഖ്യാപനം നടത്തുന്നത്.
4% വർധനവാണ് സർക്കാർ പ്രഖ്യാപനത്തിൽ ഉണ്ടാകുന്നതെന്നാണ് സൂചന. AICPI സൂചിക 130ൽ എത്തിയാൽ, ഡിഎയിൽ 5 ശതമാനം വരെ കുതിച്ചുചാട്ടമുണ്ടാകാം. എഐസിപിഐ സൂചികയുടെ എണ്ണം ഇപ്പോൾ 129 പോയിന്റിലെത്തിയിട്ടുണ്ട്.

ക്ഷാമബത്ത കുടിശ്ശിക തീർപ്പാക്കുമോ? (Dearness Allowance Arrears Will Be Cleared?)

18 മാസങ്ങളായി മുടങ്ങി കിടക്കുന്ന ഡിയർനസ് അലവൻസ്- ക്ഷാമബത്ത (Dearness Allowance) കുടിശ്ശിക തീർപ്പാക്കുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുതിയതായി വരുന്നത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള 18 മാസത്തെ ഡിഎ കുടിശ്ശിക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഉടൻ പരിഗണിക്കും. ഒന്നരലക്ഷം രൂപ ഒറ്റത്തവണയായി അക്കൗണ്ടിൽ ലഭിക്കുമെന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നു. ഡിഎ കുടിശ്ശിക എത്ര നൽകുമെന്നത്, ജീവനക്കാരുടെ ശമ്പളഘടനയെ ആശ്രയിച്ചുള്ളതാണ്.

പ്രൊവിഡന്റ് ഫണ്ട് പലിശ (Provident Fund Interest)

സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്, പിഎഫ്- PF, 2021-22 സാമ്പത്തിക വർഷത്തിൽ അംഗങ്ങളുടെ അക്കൗണ്ടുകളിൽ ഇപിഎഫ് സമാഹരണത്തിന് 8.10% വാർഷിക പലിശനിരക്ക് ക്രെഡിറ്റ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. പലിശ നിരക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഗവൺമെന്റ് ഗസറ്റിൽ ഔദ്യോഗികമായി വിജ്ഞാപനവും ചെയ്തു. അതിനുശേഷം EPFO ​​ഉടൻ തന്നെ വരിക്കാരുടെ അക്കൗണ്ടിലേക്ക് പലിശ നിരക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസിന്റെ നികുതി ലാഭിക്കൽ പദ്ധതികൾ ഏതൊക്കെ?

ക്ഷാമബത്ത വർധിക്കുന്നതും, കുടിശ്ശിക തീർപ്പാക്കുന്നതും, ഇപിഎഫ് പലിശ നിരക്ക് വർധിക്കുന്നതും കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ട്രിപ്പിൾ ബൊണൻസ ആണെന്ന് പറയാം.
ഏഴാം ശമ്പള കമ്മീഷന്റെ ക്ഷാമബത്ത പുതിയ ഫോർമുലയിൽ ലഭ്യമാകും എന്ന് വാർത്തകളുണ്ട്. തൊഴിൽ മന്ത്രാലയം ഡിയർനസ് അലവൻസിന്റെ വേതന നിരക്ക് സൂചികയുടെ (WRI-Wage Rate Index) പുതിയ ശ്രേണി പുറത്തിറക്കി.

English Summary: 7th Pay Commission Update: Triple Bonanza! Dearness Allowance And PF Will Increase
Published on: 11 July 2022, 05:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now