ഏഴാം ശമ്പള കമ്മീഷൻ പ്രകാരമാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. ഇതിന് പുറമെ, ജീവനക്കാരുടെ ഡിയർനസ് അലവൻസ് അഥവാ ക്ഷാമബത്തയും ഓരോ വർഷവും വർധിച്ചു കൊണ്ടിരിക്കുന്നു.
എന്നിരുന്നാലും, സർക്കാർ ജീവനക്കാരുടെ പെർഫോമൻസ് അടിസ്ഥാനമാക്കി ശമ്പളം വർധിപ്പിക്കുന്നതിനുള്ള തീരുമാനം കേന്ദ്ര സർക്കാർ ഉടൻ കൊണ്ടുവന്നേക്കും.
അതിനാൽ തന്നെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇനി പുതിയ ശമ്പള കമ്മീഷൻ വരില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
അതായത്, ഇനി വരുന്ന എട്ടാം ശമ്പള കമ്മീഷൻ അനുസരിച്ച് ജീവനക്കാരുടെ ശമ്പളം അവരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻക്രിമെന്റ് അനുസരിച്ചായിരിക്കും വർധിക്കുന്നത്.
2016 ജൂലൈയിൽ മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പളക്കമ്മീഷന് പകരം ഇനി ജീവനക്കാരുടെ പ്രകടനമാണ് പരിഗണിക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതനുസരിച്ച് 68 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 52 ലക്ഷം പെൻഷൻകാർക്കും ഇത്തരമൊരു പുതിയ ഫോർമുല ഉണ്ടായിരിക്കും. 50 ശതമാനം ഡിഎ ഉണ്ടെങ്കിൽ ശമ്പളത്തിൽ തൽഫലമായി ഒരു വർധനവ് ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.
ഇതിനെ ഓട്ടോമാറ്റിക് പേ റിവിഷൻ എന്ന് പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ (Benefits allotted to Central Government Employees)
ജീവനക്കാരുടെ പ്രകടനം അനുസരിച്ച് ശമ്പള വർധനവ് നിശ്ചയിക്കുമ്പോൾ, താഴെത്തട്ടിലുള്ള ജീവനക്കാർക്ക് ഇത് വളരെ പ്രയോജനകരമാകും. ഇടത്തരം ജീവനക്കാരുടെയും താഴ്ന്ന തലത്തിലുള്ള ജീവനക്കാരുടെയും ശമ്പളം വർധിപ്പിക്കണമെന്ന് അരുൺ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇതിനുള്ള ഫോർമുല ഇതുവരെ തയ്യാറാക്കിയിട്ടില്ല.
ലെവൽ മാട്രിക്സ് 1 മുതൽ 5 ലെവൽ വരെയുള്ള ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം കുറഞ്ഞത് 21,000 രൂപ ആയിരിക്കും.
2022 ഏപ്രിൽ 1 മുതൽ സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളം ലഭിച്ചു തുടങ്ങി. 2022 ജനുവരിയിൽ സർക്കാർ ഡിയർനസ് അലവൻസ് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ മുന്നറിയിപ്പ്! ഇങ്ങനെ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലെ മുഴുവൻ പണവും നഷ്‌ടപ്പെട്ടേക്കാം
തൊഴിൽ സുരക്ഷ, പൊതു സൗകര്യങ്ങൾ, മികച്ച ശമ്പളം എന്നിവ പോലുള്ള സവിശേഷമായ ആനുകൂല്യങ്ങളാണ് എല്ലാവരെയും സർക്കാർ ജോലികളിലേക്ക് ആകർഷിക്കുന്നത്.
എന്താണ് പേ സ്കെയിൽ (What is pay scale)
സർക്കാർ ജീവനക്കാരുടെ അടിസ്ഥാന മാസ ശമ്പളം, പ്രതിമാസ അലവൻസ്, വാർഷിക ബോണസ് മുതലായവ നിർണയിക്കുന്ന ശമ്പള സ്കെയിൽ ആണ് ദേശീയ ശമ്പള സ്കെയിൽ. സർക്കാർ ജീവനക്കാരന് അവരുടെ ഗ്രേഡുകളുടെയും മറ്റ് ബാധകമായ വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ : Bank Customers Warning! ഇത് ശ്രദ്ധിക്കുക അല്ലെങ്കിൽ പണം നഷ്‌ടപ്പെടും