1. News

7th Pay Commission: ഇന്ന് മന്ത്രിസഭയുടെ തീരുമാനം, 18 മാസത്തെ ഡിഎ കുടിശ്ശിക ചർച്ച ചെയ്തേക്കും

സർക്കാർ ജീവനക്കാർക്ക് നല്ലൊരു ഹോളി സമ്മാനം കൊടുക്കുമെന്നാണ് അർത്ഥമാക്കുന്നത്. സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിൽ മോദി സർക്കാർ ഒറ്റയടിക്ക് രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ നിരന്തരം ഊഹിക്കുന്നുണ്ട്.

Saranya Sasidharan
7th Pay Commission: Today the Cabinet decision may discuss the 18-month DA arrears
7th Pay Commission: Today the Cabinet decision may discuss the 18-month DA arrears

ഏഴാം ശമ്പള കമ്മീഷൻ ഏറ്റവും പുതിയ അപ്‌ഡേറ്റ്: 18 മാസത്തെ കുടിശ്ശികയായ (ഡിഎ) Dearness allowance കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉടൻ തന്നെ ചില ശുഭവാർത്തകൾ ലഭിച്ചേക്കും.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ മുന്നറിയിപ്പ്! മാർച്ച് 31-ന് മുമ്പ് ഇത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചേക്കാം

കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി എ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ യോഗം ഇന്ന് (മാർച്ച് 16) നടന്നേക്കുമെന്നും ഫിറ്റ്‌മെന്റ് ഫാക്ടർ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും ചർച്ച ചെയ്തേക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മേൽപ്പറഞ്ഞ ഏതെങ്കിലുമൊരു കാര്യത്തിൽ ഇന്ന് തീരുമാനമെടുത്താൽ, മോദി സർക്കാർ ജീവനക്കാർക്ക് നല്ലൊരു ഹോളി സമ്മാനം കൊടുക്കുമെന്നാണ് അർത്ഥമാക്കുന്നത്. സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിൽ മോദി സർക്കാർ ഒറ്റയടിക്ക് രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ നിരന്തരം ഊഹിക്കുന്നുണ്ട്.

കൗൺസിൽ തങ്ങളുടെ ആവശ്യം സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ടെങ്കിലും ഇരുപക്ഷവും ഇതുവരെ ഒരു നിഗമനത്തിലെത്തിയിട്ടില്ലെന്ന് ജെസിഎം നാഷണൽ കൗൺസിൽ സെക്രട്ടറി (സ്റ്റാഫ് സൈഡ്) ശിവ് ഗോപാൽ മിശ്രയെ ഉദ്ധരിച്ച് നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്യാബിനറ്റ് സെക്രട്ടറിയുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും അത് ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഡി എ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കണമെന്ന് തൊഴിലാളി യൂണിയൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് (DoPT), ധനമന്ത്രാലയം, ഉദ്യോഗസ്ഥരുമായി ജെസിഎമ്മിന്റെ സംയുക്ത യോഗം ഉടൻ ചേരുമെന്ന് മിശ്ര പറഞ്ഞു. 18 മാസത്തെ ഡിഎ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കലും യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി എ 2021 ഒക്‌ടോബർ മുതൽ 17% ആയിരുന്നത് 31% ആയി പുനഃസ്ഥാപിച്ചു, എന്നിരുന്നാലും കുടിശ്ശിക ഇതുവരെ നിക്ഷേപിച്ചിട്ടില്ല.

ലെവൽ-1 ജീവനക്കാരുടെ ഡിഎ കുടിശ്ശിക 11,880 രൂപ മുതൽ 37,554 രൂപ വരെയാണ് എന്ന് ജെസിഎം നാഷണൽ കൗൺസിലിലെ ശിവ് ഗോപാൽ മിശ്രയെ ഉദ്ധരിച്ച് റിപ്പോർട്ട് നേരത്തെ സൂചിപ്പിച്ചിരുന്നു. അതേസമയം, ലെവൽ-13 (ഏഴാം സിപിസി അടിസ്ഥാന ശമ്പള സ്‌കെയിൽ 1,23,100 രൂപ മുതൽ 2,15,900 രൂപ വരെ) അല്ലെങ്കിൽ ലെവൽ-14 (വേതന സ്‌കെയിൽ), ഒരു ജീവനക്കാരന്റെ കൈയിലുള്ള ഡിഎ കുടിശ്ശിക 1,44,200-2,18,200 രൂപ ആയിരിക്കും.

വാർഷിക റിപ്പോർട്ട് പ്രകാരം രാജ്യത്ത് ആകെ 48 ലക്ഷം കേന്ദ്ര ജീവനക്കാരും 60 ലക്ഷത്തോളം പെൻഷൻകാരുമുണ്ട്.

English Summary: 7th Pay Commission: Today the Cabinet decision may discuss the 18-month DA arrears

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds