Updated on: 4 December, 2020 11:20 PM IST

വെള്ളായണി കാർഷിക കോളജിൽ ക്ഷീരകർഷകർക്കു കണ്ടറിയാന്‍ തീറ്റപ്പുൽ മ്യൂസിയം തയാർ. അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണപദ്ധതിയാണ് കേരള കന്നുകാലി വികസന ബോർഡിന്റെയും ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെയും സാമ്പത്തിക സഹായത്തോടെ ഈ മ്യൂസിയം ഒരുക്കിയത്.

കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോജ്യമായ 50 ഇനം കാലിത്തീറ്റ വിളകൾ ഈ ശേഖരത്തിലുണ്ട്. 14 ഹ്രസ്വകാല ഇനങ്ങളും 32 ദീർഘകാലയിനങ്ങളും 4 വൃക്ഷത്തീറ്റ വിളകളും, പുല്ലുവർഗത്തിൽപെട്ട ഗിനി, സങ്കര നേപ്പിയർ, സിഗ്‌നൽ, കോംഗോസിഗ്‌നൽ, ഗാംബ, പാരപ്പുല്ല്, സെറ്റേറിയ, പാലിസേഡ്, ദീനാനാഥ്, ബഫൽ, ക്രീപ്പിങ് സിഗ്‌നൽ എന്നിവ ഈ ശേഖരത്തിലുണ്ട്. ഇവയിൽ സങ്കര നേപ്പിയറിന്റെ 8 ഇനങ്ങളും ഗിനിപ്പുല്ലിന്റെ 7 ഇനങ്ങളുമുണ്ട്. തണുപ്പു കാലത്തിനു യോജിച്ച സെറ്റേറിയ, വെള്ളക്കെട്ടിനെ ചെറുക്കുന്ന പാരപ്പുല്ല്, മണ്ണൊലിപ്പിനെ പ്രതിരോധിക്കുന്ന കോംഗോസിഗ്‌നൽ എന്നിവ മ്യൂസിയത്തിന്റെ മുഖ്യ ആകർഷണങ്ങളാണ്.

തീറ്റപ്പയർ, അരിപ്പയർ, സ്റ്റൈലോ, അമരപ്പയർ എന്നിവയും വൃക്ഷത്തീറ്റ വിളകളായ സുബാബുൾ, മുരിങ്ങ, അഗത്തി, മുരിക്ക് എന്നിവയും ഈ ശേഖരത്തിലുണ്ട്. കൂടാതെ മക്കച്ചോളം, മണി ച്ചോളം, ബജ്റ എന്നിവയും.

തിരുവാതിര ഞാറ്റുവേലയിൽ അമരപ്പയർ നടാം

അടുക്കള തോട്ടത്തിൽ എളുപ്പം വിളയുന്ന പച്ചക്കറികൾ

#krishijagran #kerala #foddercrops #available #here

 

English Summary: A collection of 50 varieties of fodder crops are available here
Published on: 26 November 2020, 06:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now