ആലപ്പുഴ: കടുത്ത മഴക്കെടുതിയിലും ,കോവിഡിലും പ്രതിസന്ധിയിലായ ഉളവയ്പ്പിലെ നെൽകൃഷിയെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു പറ്റം കർഷകർ പാടത്തേയ്ക്കിറങ്ങി. അഡാക്ക് പദ്ധതിയിലൂടെ ഉളവയ്പ്പ് നെല്ലിശ്ശേരി - മൂവേലി പാടശേഖരത്തിൽ നടന്ന വിത്ത് വിതയ്ക്കൽ വിത്ത് വിതറി കൊണ്ട് തൈക്കാട്ടുശ്ശേരി ഉളവയ്പ്പിലെ ഗ്രാമപഞ്ചായത്ത് മെമ്പർ വിമൽ രവീന്ദ്രൻ വിത ഉദ്ഘാടനം നിർവ്വഹിച്ചു .
പുറംബണ്ടും , നീർച്ചാലും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പാടശേഖരത്തിലെ കൃഷി പലപ്പോഴും നഷ്ടത്തിലാകുന്നതും പതിവാണ് . അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി കൊണ്ട് ഈ പാടശേഖരത്തെ അഡാക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയത് കർഷകർക്ക് ആശ്വാസകരമാണെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു .
പൊക്കാളി നിലങ്ങളിലെ സംയോജിത മത്സ്യ -നെൽകൃഷി എന്നതാണ് ഈ പദ്ധതി .The scheme is for integrated fish and paddy cultivation in Pokkali lands.അഡാക്ക് മുഖേന കേന്ദ്ര സർക്കാരിൻ്റെ വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ നാഷണൽ അഡാപ്റ്റേഷൻ ഫണ്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡിൻ്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത് .അഡാക്ക് ( ജലകൃഷി വികസന ഏജൻസി) പദ്ധതിയിലൂടെ പാടശേഖരത്തിന് പുതിയ പുറംബണ്ടും , നീർച്ചാലുകളും ഒരുക്കി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയാണ് ഇത്തവണ നെൽകൃഷി ഇറക്കിയിട്ടുള്ളത് . കർഷകർക്ക് ചെലവ് വരുന്ന തുകയുടെ 80 % ശതമാനമാണ് സബ്സിഡിയായിട്ട് ലഭിക്കുന്നത്.
നെൽകൃഷി കൂടുതൽ വ്യാപിപ്പിക്കുന്നതിനും, ലാഭകരമാക്കുന്നതിനും ,ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും , ഉൾനാടൻ മത്സ്യകൃഷി കാര്യക്ഷമമാക്കുന്നതിനും സംയോജിത മത്സ്യ-നെൽകൃഷി പദ്ധതിയിലൂടെയുള്ള (അഡാക്ക്)ഈ പദ്ധതി സഹായകരമാണ് . നെല്ലിശ്ശേരി - മൂവേലി പാടശേഖര സമിതിയിൽ നിന്നും പാട്ടത്തിലെടുത്ത നിലം 10 കർഷകർ ചേർന്ന്രണ്ട് യൂണിറ്റുകളിലായി 30 ഏക്കർ പാടശേഖരമാണ് വിത്ത് വിതയ്ക്കായി ഒരുക്കിയത് .വാർഡ് വികസന സമിതി കൺവീനർ വിജയമ്മ ലാലു ,അഡാക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് നെസിയ നസറുദ്ധീൻ , നെല്ലിശ്ശേരി - മൂവേലി പാടശേഖര സമിതി സെക്രട്ടറി കെ.എം മനോജ് ,പ്രസിഡൻ്റ് ഔസേഫ് കുരിശുങ്കൽ , വൈസ് പ്രസിഡൻ്റ് ആൻ്റെണി പൊന്നാക്കേരി ,സുകുമാര കൈമൾ ,ബെന്നി പാങ്ങിയിൽ, ഷൺമുഖൻ , രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മത്സ്യകൃഷിയ്ക്കായി അപേക്ഷ ക്ഷണിച്ചു
#Farmer#Fish farming#Paddy#Agriculture#Krishijagran
English Summary: A group of farmers in Ulavaip to revive paddy cultivation with the help of ADAK-kjabsep2320
Published on: 23 September 2020, 01:58 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now