Updated on: 17 April, 2024 4:28 PM IST
കാപ്പിക്കുരു

1. കാപ്പി കർഷകർക്ക് പ്രതീക്ഷകൾ ആവോളം നൽകികൊണ്ട് കാപ്പി വില കുതിക്കുന്നു. കാലാവസ്ഥാമാറ്റത്തെ തുടർന്ന് വമ്പൻ കാപ്പി ഉത്പാദകരായ രാജ്യങ്ങളിൽ കാപ്പി വിളവ് കുറഞ്ഞതാണ് വിലയിൽ വർദ്ധനാവുണ്ടാവാൻ കാരണമായത്. വിയറ്റ്‌നാം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് കാപ്പിയുടെ ഉത്പാദകർ. കേരളത്തിലെ മലയോരമേഖലയിലെ പ്രിയപ്പെട്ട കാപ്പി കൃഷിയിലൂടെ ലാഭമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മലയോര കർഷകർ. കാപ്പി വിലയിൽ ഉണ്ടായ വർദ്ധനവ് കൃഷി വ്യാപിപ്പിക്കാൻ കർഷകരെ പ്രചോദിപ്പിക്കുന്ന തരത്തിലാണ്. കാപ്പി ഉത്പാദത്തിൽ രാജ്യത്തെ 83 ശതമാനവും പ്രദാനം ചെയ്യുന്നത് ഇന്ത്യയിലെ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളാണ്. ആഗോള മാർകെറ്റിൽ കാപ്പിക്ക് വൻ ഡിമാൻഡുള്ളതിനാൽ വില വർദ്ധനവ് നിലനിൽക്കാനാണ് സാധ്യത. 2023 -24 വർഷത്തിൽ കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം കയറ്റുമതിയിൽ 20 ശതമാനത്തോളം കുറവാണ് കാപ്പിയുടെ ആഗോള ഉല്പാദകരിൽ മുൻപന്തിയിൽ നിൽക്കുന്ന വിയറ്റ്നാമിലുണ്ടായത്. 5000 രൂപ മുതൽ 7000 രൂപവരെയായിരുന്നു ക്വിൻ്റലിന് കാപ്പിക്ക് മാർകെറ്റിൽ ഉണ്ടായിരുന്ന വില. ഇതാണ് 20000 രൂപയിലേക്കെത്തിയത്.

2. കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തി പ്രാപിക്കും. വരുന്ന വ്യാഴം വെള്ളി ദിവസങ്ങളിൽ കേരളത്തിൽ വേനൽ മഴ ശക്തിപ്രാപിക്കുമെന്ന് റിപ്പോർട്ട് . വ്യാഴം വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ വ്യാപക മഴക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ കോഴിക്കോട് , വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലെർട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 64 .5 മില്ലീമീറ്റർ മുതൽ 115 .5 മില്ലീമീറ്റർ വരെ ലഭ്യമാകുന്ന മഴയുടെ തോതിനെയാണ് യെല്ലോ അലെർട്ടിൽ ഉൾപ്പെടുത്തുക. മാന്നാർ കടലിടുക്കിനു സമീപം ചക്രവാത ചുഴി രൂപപ്പെട്ടതാണ് കേരളത്തിൽ വേനൽ മഴ ശക്തമാകാൻ കാരണമാകുന്നത്

3.വേനൽ മഴ കനിഞ്ഞിട്ടും പലയിടങ്ങളിലും ഇപ്പോഴും വേനൽ ചൂടിന് ശമനം ലഭിച്ചിട്ടില്ല. ഇന്ന് വരെ സംസ്‌ഥാനത്ത്‌ 12 ജില്ലകളിലാണ് ഉയർന്ന താപനില നിർദ്ദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസങ്ങളിൽ ചൂട് വർധിച്ചതോടെ കൃഷിയിലടക്കം വലിയ നഷ്ടങ്ങളാണ് കേരളത്തിലുടനീളം ഉണ്ടായിട്ടുള്ളത്. കടൽ ഇടയ്ക്കിടെ പ്രക്ഷുബ്ധമാകുന്നതും കടലിൽ ചൂടുകൂടിയതുമൂലം മത്സ്യ ലഭ്യതയിൽ കുറവുവന്നതടക്കം നിരവധി പ്രശ്നങ്ങൾ തീരദേശമേഖലയുമായി ബന്ധപ്പെട്ടും നിലനിൽക്കുന്നുണ്ട്. തിരുവന്തപുരം , ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലാണ് ചൂടിന് നേരിയ ശമനമുള്ളത്. തൃശൂർ , പാലക്കാട് ജില്ലകളിൽ ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

4. ചൂടു കനത്തതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കോഴിവിലയിൽ വർദ്ധനവുണ്ടായി. കോഴിക്കോട് ജില്ലയിൽ ഒരു കിലോ ചിക്കന് വില 270 രൂപയായി ഉയർന്നിട്ടുണ്ട്. ചൂട് കൂടിയതോടെ കോഴി ഉൽപ്പാദനം കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമായത്. കനത്ത ചൂടിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഹോട്ടൽ മേഖലയിലടക്കം ഉയർന്ന വിലയുടെ പ്രതിഫലനം ഉണ്ടാകും. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയിറച്ചി വരവിലും കുറവുണ്ടായിട്ടുണ്ട്. അതേസമയം അനധികൃതമായാണ് കോഴിവില വർധിപ്പിക്കുന്നതെന്നാരോപിച്ച് കോഴിക്കോട് ചിക്കൻ വ്യാപാരികൾ പ്രതിഷേധിച്ചു. ഈ മാസം 23 മുതൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്ന് ജില്ലയിലെ ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

English Summary: A huge hike in the price of coffee beans gives hopes to farmers
Published on: 17 April 2024, 02:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now