യാത്രയിൽ നഷ്ടമാകുന്ന പണം ലാഭിയ്ക്കാൻ പൊതു ഗതാഗത സേവനങ്ങളും സര്‍ക്കാര്‍ ടൂര്‍ പാക്കേജുകളും പ്രയോജനപ്പെടുത്താം. മൂന്നാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി സര്‍വീസുമായി കെഎസ്ആര്‍ടിസി
യാത്ര ഇഷ്ടപ്പെടുന്നയാളാണോ? യാത്രകൾക്കായി പണം അധികം ചെലവാകുന്നത് തടയാൻ ലാഭകരമായ ടൂര്‍ പാക്കേജുകൾ പ്രയോജനപ്പെടുത്താം. സര്‍ക്കാരിൻെറ ടൂറിസം പദ്ധതികളും യാത്രാ വാഹന സൗകര്യം വിനിയോഗിയ്ക്കുന്നതും യാത്രകൾ കോസ്റ്റ് ഇഫക്ടീവ് ആക്കും.
ലാഭത്തിലേക്ക് ഉള്ള ചുവപ്പിൻറെ ഭാഗമായി പുതിയ പദ്ധതികളുമായി എത്തിയിരിക്കുകയാണ് KSRTC. അതിലൊന്നാണ് മൂന്നാറിലേക്ക് ആരംഭിച്ച വൺഡേ ടൂർ പാക്കേജ്.
യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കിൽ താമസമൊരക്കുന്ന പദ്ധതിയ്ക്കും ഫോട്ടോഷൂട്ടിന് അവസരമൊരുക്കുന്ന പദ്ധതിയ്ക്കും ഒക്കെ പുറമെയാണിത്. 250 രൂപയ്ക്കാണ് കെഎസ്ആർടിസി മൂന്നാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദര്‍ശിയ്ക്കാൻ സന്ദര്‍ശകര്‍ക്ക് അവസരം നൽകുന്നത്.
മൂന്നാറിലെ പ്രധാന സ്ഥലങ്ങൾ ആസ്വദിച്ച് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാം. രാജമല, മറയൂർ കാന്തല്ലൂർ എന്നിവയിലേക്കും ഉടൻ സര്‍വീസ് ആരംഭിയ്ക്കും എന്നാണ് സൂചന.
മൂന്നാര്‍ ഡിപ്പോയിൽ നിന്നാണ് സൈറ്റ് സീയിങ് എന്ന പേരിലെ ഈ സര്‍വീസ്. രാവിലെ ഒൻപതിനാണ് സര്‍വീസ് തുടങ്ങുന്നത്. ടോപ് പോയിൻറിൽ ഒരു മണിയ്ക്കൂര്‍ ചെലവഴിച്ച ശേഷമാണ് കുണ്ടള, മാട്ടുപെട്ടി, റോസ്ഗാര്‍ഡൻ തുടങ്ങിയ ഇടങ്ങളിൽ എത്തുന്നത്.
വൈകിട്ട് 5 മണിയോടെ സര്‍വീസ് അവസാനിയ്ക്കും.വെള്ളിയാഴ്ച ആരംഭിച്ച ആദ്യ സര്‍വീസ് 30-ഓളം യാത്രക്കാര്‍ പ്രയോജനപ്പെടുത്തി എന്നാണ് സൂചന.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കു താമസത്തിനായി 2 എസി ബസുകൾ കെഎസ്ആര്‍ടിസി വിട്ടുനൽകിയിട്ടുണ്ട്. ഓരോന്നിലും 16 കിടക്കകൾ വീതം ഉണ്ട്. മൂന്നാര്‍ സന്ദർശകർക്കു ദിവസവാടകയ്ക്ക് ആണ് ബസ് നൽകുന്നത്. ഒരു സീറ്റിന് 100 രൂപയാണ് ഈടാക്കുന്നത്. പുതപ്പിന് അധികം തുക നൽകണം.