തെക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ ഈ മാസം 22ന് ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട് അത് പിന്നീടുള്ള 72 മണിക്കൂറിൽ ശക്തിപ്രാപിച്ചു ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ട്. ന്യൂനമർദ്ദം പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല.എന്നാൽ ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട കേരളത്തിലെ കാലാവസ്ഥയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാവുന്നു. ഇതു കൂടാതെ മെയ് 26 ന് ശേഷം കേരളത്തിൽ മൺസൂൺ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
A low pressure area is likely to form in the Andaman Sea off the coast of South Bengal on the 22nd of this month, which will intensify into a hurricane in the next 72 hours, the Meteorological Department said. Kerala is not on the low pressure path. However, the formation of low pressure and the associated climate in Kerala are likely to change. Low pressure in the Bay of Bengal causes heavy rainfall in Kerala. Apart from this, the monsoon will reach Kerala after May 26, the meteorological department said. The Central Meteorological Department has forecast isolated showers in Kerala today
ഇന്നത്തെ ദിനാന്തരീക്ഷസ്ഥിതി
ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിൽ ഉള്ള സാധ്യത കൂടുതലാണ്. കുട്ടികളെ ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെ അന്തരീക്ഷം മേഘാവൃതമായി കാണുന്നുവെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികളെ കളിക്കാൻ വിടാതിരിക്കുക. ഇടിമിന്നൽ ദൃശ്യം അല്ലെങ്കിലും സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ മറക്കരുത്.