Updated on: 12 July, 2023 2:44 PM IST
ചെങ്ങന്നൂരിൽ പുതിയ റൈസ് പാർക്ക് വരുന്നു

ആലപ്പുഴ: ചെങ്ങന്നൂരിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ പുതിയ റൈസ് പാർക്ക് വരുന്നു. 6,582 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫാക്ടറി സംവിധാനമാണ് പാർക്കിനായി ഒരുക്കുന്നത്. ഇതിൽ 3,426 ചതുരശ്ര അടി സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി രണ്ടാം ഘട്ടത്തിലാണ് നിർമ്മിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ചെങ്ങന്നൂരിൽ ഒരു വ്യവസായ സ്ഥാപനം യാഥാർത്ഥ്യമാകുന്നത്. വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 5.18 ഏക്കർ സ്ഥലത്താണ് ഫാക്ടറി സംവിധാനം പാർക്കിനായി ഒരുക്കുന്നത്. പാർക്ക് യാഥാർഥ്യമാകുന്നതേടെ കുട്ടനാടൻ ബ്രാൻഡ് ആഗോള വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

കൂടുതൽ വാർത്തകൾ: ബർഗറിൽ നിന്നും തക്കാളി ഔട്ട്; മക്ഡൊണാൾസ് വിഭവങ്ങളിൽ തക്കാളി ഉണ്ടാകില്ല

പാർക്ക് നിലവിൽ വരുന്നതോടെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള കർഷകരുടെ നെല്ലും ഇവിടെ സംഭരിക്കാനാകും. പാർക്കിന്റെ നിർമ്മാണ പുരോഗതി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വിലയിരുത്തി. പ്രവർത്തനങ്ങൾ പൂർത്തിയാക്കി അടുത്തു തന്നെ പദ്ധതി കമ്മിഷൻ ചെയ്യാനാകുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മന്ത്രി സജി ചെറിയാൻ നൽകിയ നിവേദനത്തിലാണ് പാർക്ക് നിർമാണത്തിനുള്ള അനുമതി ലഭിച്ചത്.

കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്തിയത്. കുട്ടനാട്, അപ്പർ കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലെ കർഷരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന നെല്ല് പാർക്കിൽ സംസ്കരിക്കും. ഇതിനായി സെൻട്രൽ ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി എന്നീ സ്ഥാപനങ്ങളുടെ സഹായമുണ്ടാകും. സപ്ലൈകോ, കൺസ്യൂമർഫെഡ് സംവിധാനങ്ങളിലൂടെയാണ് ഉൽപ്പന്നങ്ങൾ അഭ്യന്തര വിപണിയിൽ എത്തിക്കുക. മണിക്കൂറിൽ 5 ടൺ പ്രോസസ് ചെയ്യാവുന്ന അത്യാധുനിക ഉപകരണങ്ങളാണ് പാർക്കിൽ സ്ഥാപിക്കുക.

300 ദിവസം 2 ഷിഫ്റ്റുകളിൽ തൊഴിൽ നൽകാനാകും. വർഷം 24,000 മെട്രിക് ടൺ നെല്ല് സംഭരിക്കാനും അതിനെ അരിയാക്കി മാറ്റാനും കഴിയും. പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്ന 5,000 മെട്രിക് ടൺ സൈലോകളിൽ നെല്ല് കേടുകൂടാതെ സംഭരിക്കാനാകും. സംഭരണത്തിനായി ശാസ്ത്രീയമായ രീതികൾ ഉപയോഗിക്കുന്നതു കൊണ്ടു കൊയ്ത്തു കഴിഞ്ഞ നെല്ല് വേഗത്തിൽ സംഭരണ കേന്ദ്രത്തിൽ എത്തിച്ചാൽ നെല്ലു ഏറ്റെടുക്കുന്നതിലുള്ള കാലതാമസം മൂലമുള്ള നഷ്ടവും, കൊയ്ത നെല്ല് വെള്ളം കയറി നശിക്കുന്നതു പോലുള്ള നഷ്ടങ്ങളും ഒഴിവാക്കാൻ സാധിക്കും. പ്രഭുറാം മിൽസിന്റെ നവീകരണത്തിനൊപ്പം തൊഴിലാളികളുടെ പുനരധിവാസവും ധാരണയായിട്ടുണ്ട്.

കിറ്റ് കോ ലിമിറ്റഡ് തയ്യാറാക്കിയ 36 കോടി രൂപയുടെ പദ്ധതി നോഡൽ ഏജൻസിയായ കിൻഫ്ര, കരാറുകാരായ ക്രസന്റ് കൺസ്ട്രക്ഷൻ കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദേശ വിപണികൂടി ലക്ഷ്യം കണ്ട് അത്യാധുനിക യന്ത്ര സാമഗ്രികളാണ് ഇവിടെ സ്ഥാപിക്കുക. മണിക്കൂറിൽ 5 ടൺ പ്രോസസ് ചെയ്യാവുന്ന അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കുന്നത്. ഇതുവഴി വരും വർഷങ്ങളിൽ പ്രദേശത്തെ നെല്ല് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും അതുവഴി പ്രാദേശിക കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനും സാധിക്കും. നൂറുകണക്കിന് തൊഴിലവസരങ്ങളും ലഭിക്കും.

English Summary: A new rice park is coming up in Chengannur Alappuzha
Published on: 11 July 2023, 04:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now