Updated on: 10 October, 2022 12:45 PM IST
A new system will be introduced to avoid delays in Rat fever; Veena George

എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് 9 സർക്കാർ ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ (Leptospirosis RTPCR) പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

എലിപ്പനി ബാധിച്ചവർക്ക് വളരെ വേഗം രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്തുന്നത്. രോഗം ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കിൽ കണ്ടെത്താനാകുമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. എല്ലാ ജില്ലകൾക്കും ഈ സേവനം ലഭ്യമാകും വിധം എസ്.ഒ.പി. (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) പുറത്തിറക്കി. സാമ്പിൾ കളക്ഷൻ മുതൽ പരിശോധനാ ഫലം ലഭ്യമാക്കും വരെ പുലർത്തേണ്ട മാനദണ്ഡങ്ങൾ എസ്.ഒ.പി.യിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, കൊല്ലം ജില്ലയിൽ നിന്നും തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും പത്തനംതിട്ട റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, ആലപ്പുഴ ജില്ലയിൽ നിന്നും ഐസിഎംആർ-എൻഐവി ആലപ്പുഴ, എറണാകുളം ജില്ലയിൽ നിന്നും എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, തൃശൂർ ജില്ലയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജ്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും കോഴിക്കോട് റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, കോഴിക്കോട് ജില്ലയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്, വയനാട് ജില്ലയിൽ നിന്നും വയനാട് ജില്ലാ പബ്ലിക് ഹെൽത്ത് ലാബ്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും കണ്ണൂർ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലേക്ക് സാമ്പിളുകൾ പരിശോധനയ്ക്കായി അയ്ക്കാവുന്നതാണ്.

നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പബ്ലിക് ഹെൽത്ത് ലാബുകളിലും എലിപ്പനി രോഗനിർണയത്തിനുള്ള ഐജിഎം എലൈസ പരിശോധന നടത്തുന്നുണ്ട്. ഒരാളുടെ ശരീരത്തിൽ ബാക്ടീരിയ കടന്ന ശേഷം ഏഴ് ദിവസം കഴിഞ്ഞാൽ മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താൻ സാധിക്കൂ. അതേസമയം ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധനയിലൂടെ അസുഖം ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കിൽ കണ്ടെത്താനാകും. ഇതിലൂടെ വളരെ വേഗത്തിൽ എലിപ്പനിയ്ക്കുള്ള ചികിത്സ ആരംഭിക്കാൻ കഴിയുന്നതാണ്.


മഴക്കാലത്തിന് ശേഷമാണ് എലിപ്പനി അധികമായി കൂടുതലായി കാണപ്പെടുന്നത്. പനി, തലവേദന, ശരീര വേദന എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന രോഗ ലക്ഷണങ്ങൾ, എന്നാൽ എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും കാണപ്പെടണമെന്നില്ല.

മറ്റ് രോഗ ലക്ഷണങ്ങൾ

ശക്തമായ തലവേദന
കാൽമുട്ടിന് താഴെ, പേശികളിലും നടുവിനും വേദന കൂടുതലായി അനുഭവപ്പെടുന്നു
കണ്ണിന് ചുവപ്പ് നിറം, കണ്ണ് വീർക്കാൻ തുടങ്ങുന്നു
മഞ്ഞപ്പിത്തം
വയറ്റിൽ വേദന, ഛർദ്ദി, വയറിളക്കം, ത്വക്കിൽ ചുവന്ന പാടുകൾ എന്നിവ കാണപ്പെടാം.

എലിപ്പനിയിൽ ലക്ഷണങ്ങളിൽ മാറ്റം വരാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ: മൂന്നാം എഡിഷൻ ഡിസംബർ മുതൽ

English Summary: A new system will be introduced to avoid delays in Rat fever; Veena George
Published on: 10 October 2022, 12:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now