Updated on: 15 February, 2021 7:45 AM IST
കുളത്തൂപ്പുഴയില്‍ പുതിയ കന്നുകാലി പരിപാലന പരിശീലന കേന്ദ്രം

ഹൈടെക് ഡയറി ഫാം വികസനത്തിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് കന്നുകാലി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നതിനായി കുളത്തൂപ്പുഴയില്‍ പുതിയ പരിശീലന കേന്ദ്രം പൂര്‍ത്തിയായി. കെട്ടിടത്തിന്റെ ഉദ്ഘാടനം വനം-വന്യജീവി, ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു ഓണ്‍ലൈനായി നിര്‍വഹിച്ചു.

കുളത്തൂപ്പുഴ ഹൈടെക് ഡയറി ഫാം ക്ഷീരമേഖലയിലെ ഒരു മാതൃകാ സ്ഥാപനമാണ്. ഈ മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രി തുടങ്ങിയ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് ശാസ്ത്രീയമായ കന്നുകാലി വളര്‍ത്തലിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പരിശീലനം നടത്തിവരുന്നുണ്ട്.

പരിശീലനത്തിന് എത്തുന്നവര്‍ക്ക് താമസിക്കുവാനും മറ്റ് സൗകര്യങ്ങള്‍ക്കുമായാണ് പുതിയ പരിശീലന കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ക്ഷീര മേഖലയുടെ സമഗ്ര വികസനത്തിനായി വകുപ്പ് സംഘടിപ്പിക്കുന്ന എല്ലാ പരിശീലനവും കേന്ദ്രം മുഖേന ലഭ്യമാകുന്നും അദ്ദേഹം പറഞ്ഞു.

A new training center has been completed at Kulathupuzha to impart training in dairy farming to dairy farmers as part of the development of a high-tech dairy farm. The building was inaugurated by Minister for Forests, Wildlife and Dairy Development K Raju Online.


Kulathupuzha Hi-Tech Dairy Farm is a model company in the dairy sector. Technicians in the field are training dairy farmers and members of self-help groups such as Kudumbashree in scientific animal husbandry and allied activities.

ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഉമ്മന്‍, വാര്‍ഡ് മെമ്പര്‍ മേഴ്‌സി ജോര്‍ജ്, കെ എല്‍ ഡി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ ജോസ് ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: A new training center has been completed at Kulathupuzha to impart training in dairy farming to dairy farmers as part of the development of a high-tech dairy farm
Published on: 15 February 2021, 07:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now