കർഷകരെ പൊതു സമൂഹത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് കൃഷിജാഗ്രൺ, ഫാർമർ ഫസ്റ്റ് എന്ന പരിപാടി തുടങ്ങിയത്. ഒരുപാടു കർഷകരെ പരിചയപെടുത്തിയിട്ടുള്ള ഈ വേദിയിൽ, പ്രോഗ്രാമിൻറെ 26 മത്തെ എപ്പിസോഡാണ് ഇന്ന് അരങ്ങേറാൻ പോകുന്നത്.
ശ്രീ ബാലൻ, തൃശ്ശൂർ ജില്ലയിലെ കരിമ്പുറം സ്വദേശിയാണ്. ബുക്ക് സ്റ്റാൾ നടത്തിക്കൊണ്ടിരുന്ന അദ്ദേഹം അത് വിറ്റശേഷമാണ് 2 എക്കർ സ്ഥലം കരിമ്പുറത്തു വാങ്ങുന്നതും അതിൽ പലതരം കൃഷികൾ ചെയ്യുവാൻ ആരംഭിക്കുന്നതും.
തെങ്ങു കൃഷിയാണ് പ്രധാനമായും ചെയ്യുന്നത്. കൂടാതെ വിവിധ തരം പച്ചക്കറി കൃഷികളും ചെയ്യുന്നു. വിഷാംശങ്ങൾ അടങ്ങാത്ത പച്ചക്കറിയാണ് അദ്ദേഹത്തിൻറെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ ജൈവകൃഷി മാത്രമാണ് ചെയ്യുന്നത്.
തെങ്ങു കൃഷിയും പച്ചക്കറി കൃഷിയും കൂടാതെ, കോഴി, താറാവ്, പോത്ത്, തേനീച്ച, എന്നിവയുടെയെല്ലാം കൃഷി അദ്ദേഹം ചെയ്യുന്നുണ്ട്.
ഈ വയസ്സിലും ബാലൻ സാറിൻറെ കൃഷിയോടുള്ള അഭിനിവേശം എല്ലാർവർക്കും ഒരു പ്രചോദനമാകട്ടെ. അദ്ദേഹത്തെ നമുക്ക് ഇന്നത്തെ ഫാർമേർ ഫസ്റ്റ് പരിപാടിയിലേക്ക് ഹാർദ്ദമായി വരവേൽക്കാം.