Updated on: 4 December, 2020 11:20 PM IST
Courtesy-chennaiplus.in

ഇലക്കറികളുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരുകയാണല്ലൊ. നാരുള്ള ഭക്ഷണം എന്നതിന് പുറമെ ചീരയും പാലക്കും മുരിങ്ങയിലയുമൊക്കെ നല്‍കുന്ന പോഷകസമൃദ്ധി ജനങ്ങള്‍ വലിയതോതില്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തിരിച്ചറിവിന്റെ വാണിജ്യ സാധ്യത മനസിലാക്കിയാണ് keeraikadai.com എന്ന ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുള്ളത്. Farm fresh ഉത്പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ ശ്രദ്ധ നേടിയ കീരക്കടൈ ഇപ്പോള്‍ 'greeny meal' എന്ന പുത്തനാശയത്തെ പ്രവര്‍ത്തി പഥത്തിലെത്തിച്ചിരിക്കയാണ്. Ready-to-eat ഇലക്കറികളാണ് ഇതില്‍ ലഭ്യമാക്കുന്നത്. മധുര കാര്‍ഷിക കോളേജിലെ ഗവേഷണ ഇന്‍സ്റ്റിട്യൂട്ടിലായിരുന്നു product launch. യാതൊരു preservatives-ം ചേര്‍ക്കാതെയാണ് greeny meal തയ്യാറാക്കിയിട്ടുള്ളതെന്ന് keeraikadai.com CEO ജി.ശ്രാറാം പ്രസാദ് പറഞ്ഞു.

Courtesy-justdial.com

Greeny meal and green dip

നാല് ലെയറിലായി പാക്ക് ചെയ്ത മീല്‍ എല്ലാവിധ ടെസ്റ്റുകളും കഴിഞ്ഞ ശേഷമാണ് വിപണിയില്‍ ഇറക്കിയിട്ടുള്ളത്.250 ഗ്രാം വരുന്ന പായ്ക്കറ്റിന് 85 രൂപയാണ് വില. 6 മാസം കാലാവധിയുണ്ട് . ഇതിന് പുറമെ 'greeny dip' എന്നൊരു സൂപ്പും ഇറക്കിയിട്ടുണ്ട്. ഗ്രീന്‍ ടീ പോലെ ഡിപ്പ് ബാഗിലാണ് ഇത് ലഭ്യമാക്കുന്നത്. ready-to eat വാഴപ്പിണ്ടിയും വാഴക്കൂമ്പുമാണ് മറ്റ് ഉത്പ്പന്നങ്ങള്‍. പ്രമേഹം, അനീമിയ, വയര്‍ സംബ്ബന്ധമായ അസുഖങ്ങള്‍,ഗ്യാസ്ട്രബിള്‍ തുടങ്ങിയ രോഗമുള്ളവര്‍ക്കും രോഗം വരാതിരിക്കാനുളള മുന്‍കരുതല്‍ എന്ന നിലയിലും ഇവ ഉപയോഗിക്കാമെന്ന് ശ്രീറാം പറയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും വൃക്കയിലെ കല്ല് തടയാനും സഹായിക്കുന്ന ഇലക്കറികള്‍ anti oxidant-ം laxative-വുമാമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഉത്പ്പന്നങ്ങള്‍ക്കും ആഭ്യന്തര മാര്‍ക്കറ്റിലും ആസ്‌ട്രേലിയയിലും ശ്രീലങ്കയിലും മറ്റ് ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളിലും നല്ല വ്യാപാരമാണ് നടക്കുന്നതെന്നും ശ്രീറാം പ്രസാദ് പറഞ്ഞു.

A network of 500 farmers

അഞ്ഞൂറിലേറെ കര്‍ഷകരെ network ചെയ്ത് ജൈവകൃഷിയിലേക്ക് കൊണ്ടുവന്നു എന്നതാണ് കംപ്യൂട്ടര്‍ എന്‍ജിനീയറായ ശ്രീറാം പ്രസാദിന്റെയും കൂട്ടുകാരുടെയും വിജയരഹസ്യം. 4-6 മണിക്കൂറിനുള്ളില്‍ ഉത്പ്പന്നം ഉപഭോക്താവിന് എത്തിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 2 ലക്ഷത്തോളം കസ്റ്റമേഴ്‌സാണ് ഇവര്‍ക്കുള്ളത്. പാലും പത്രവും പോലെ നിത്യജീവിതത്തിന്റെ ഭാഗമായി ഇലക്കറികളെ മാറ്റാന്‍ keeraikadai ലക്ഷ്യമിടുന്നു. മൈക്രോഗ്രീനും പ്രോത്സാഹിപ്പിക്കുന്നുണ്ട് keeraikadai. കാര്‍ഷിക കോളേജില്‍ നടന്നു വരുന്ന Tamil Nadu Traditional and healthy Food fair- ലാണ് launch നടന്നത്. കീരൈക്കടൈയും തമിഴ് നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള Community Science College and Research Institute, Technology Business Incubator, Agribusiness Incubation society(ABIS), Directorate of Agribusiness Development എന്നിവയും ചേര്‍ന്നാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

Non-plastic packet,easy to cook

വാഴക്കൂമ്പ് കറി, വാഴപ്പിണ്ടിക്കറി,ponnan ganni greens curry,പാലക് ഗ്രീന്‍സ് കറി, മുരിങ്ങ ഗ്രീന്‍സ് കറി എന്നിവയാണ് ഗ്രീന്‍ മീല്‍ പാക്കേജായി ഇപ്പോള്‍ ലഭ്യമാക്കുന്നത്. പ്ലാസ്റ്റിക് രഹിത പാക്ക് 100 ഡിഗ്രി തിളച്ച വെള്ളത്തില്‍ 2-5 മിനിട്ടുവരെ മുക്കിവച്ചശേഷമാണ് ഉപയോഗിക്കേണ്ടത്. ഓര്‍ഡര്‍ ചെയ്യാന്‍ വിളിക്കുക- 9047750005. വിലാസം- Keerai Kadai Ventures Pvt led, 10- Ramalinga Nagar,1st Layout,Saibaba Colony, Coimbatore-38 , Mobile & Whatsapp: 90477 50005,E-mail-info@keeraikadai.com

Irumbai-the first solar village

English Summary: A portal for green leaf vegetables
Published on: 23 November 2020, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now