Updated on: 21 March, 2024 5:17 PM IST
വെയിൽ കനക്കുന്നു

1. വെയിൽ കാഠിന്യം കനക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതവും, സൂര്യതാപവും ഏൽക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജനങ്ങൾ കൃത്യമായ ജാഗ്രതപാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

2. കേരത്തിൽ റബ്ബർ വിപണിയിലെ വില ബുധനാഴ്ചയോടെ കിലോയ്ക്ക് 181 രൂപയായി ഉയർന്നു. 2021 ലാണ് റബ്ബർ വിലയിൽ വലിയ കുതിപ്പുണ്ടായത്. 191 രൂപവരെ കിലോയ്ക്ക് വർദ്ധനവ് ഉണ്ടായെങ്കിലും പിന്നീട് താഴോട്ട് പോയിരുന്നു. രണ്ടുവർഷത്തിനുശേഷം ഇപ്പോഴാണ് റബ്ബർ വില താങ്ങുവിലയെ മറികടക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ റബ്ബറിൻ്റെ താങ്ങുവില 180 രൂപയായി ഉയർത്തിയത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സംസ്‌ഥാനത്തെ സാധാരണ കർഷകർക്ക് റബ്ബർ ഉത്പാദനത്തിൽ ബുദ്ധിമുട്ട് നേരിട്ടിരിക്കുന്ന സമയത്താണ് വിലവർദ്ധനയുണ്ടാവുന്നത്.

ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റബ്ബർ ടാപ്പിംഗ് കേരളത്തിലെ മലയോര മേഖലയിൽ വരെ കുറഞ്ഞിരുന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്​ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ റ​ബ​ർ​വി​ല കു​തി​ച്ചു​ക​യ​റു​ക​യാ​ണ്, ഇതിന് ആനുപാതികമായ ഉയർച്ചയില്ലെങ്കിലും ആഭ്യന്തര മാർക്കറ്റിലും വില ഉയരുകയാണ്.അ​ന്താ​രാ​ഷ്ട്ര-​ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ളി​ൽ റ​ബ​ർ ഷീ​റ്റി​ന്​ ക്ഷാ​മം തു​ട​രു​ന്ന​തി​നാ​ൽ സെ​പ്റ്റം​ബ​ർ​വ​രെ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​മെന്നാണ് വ്യാപാരികൾ പറയുന്നത്.

3. സംസ്ഥാനത്ത്‌ ചൂടിൻ്റെ കാഠിന്യം വർദ്ധിച്ചതോടെ പഴവർഗ വിപണിയും ശീതള പാനീയ വിൽപ്പനയും സജീവമായി. കൊടും ചൂടിൽ നിന്നും ആശ്വാസം നൽകുന്ന തണ്ണിമത്തൻ, ഇളനീർ ജ്യൂസുകൾക്കാണ് ആവിശ്യക്കാരേറെയും.നാട്ടിൻ പുറങ്ങളിലെ വഴിയോര വിപണയിൽ മാത്രം സജീവമായിരുന്ന മോരും വെള്ളം ഉൾപ്പെടെ ഇപ്പോൾ നഗരങ്ങളിലെ കൂൾ ബാറുകളിൽ ലഭ്യമാണ്. വിവിധ പേരുകളിൽനു നാടൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന പൊടിപൊടിക്കുന്നത്. കുടംകലക്കി മോര്, പാൽ സർബ്ബത് , മോരുസോഡ , മസാല സോഡ തുടങ്ങി വേനൽക്കാല ചൂടിനെ ശമിപ്പിക്കുന്ന പാനീയങ്ങൾ അനവധിയാണ്.

4. കൃഷി വിജ്‍ഞാൻ കേന്ദ്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടികൾ ഇന്ന് പോണ്ടിച്ചേരി പെരുംതലൈവർ കാമരാജർ കൃഷി വിജ്‍ഞാൻ കേന്ദ്രത്തിൽ വെച്ചു നടന്നു. പോണ്ടിച്ചേരി ഗവർമെൻ്റും പോണ്ടിച്ചേരി ഗവർമെൻ്റിനു കീഴിലുള്ള കൃഷി വകുപ്പും ന്യൂ ഡൽഹി കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചും ഒരുമിച്ചു നടത്തുന്ന പരിപാടിയിൽ പോണ്ടിച്ചേരി അഗ്രിക്കൾച്ചർ ചീഫ് സെക്രട്ടറി ശ്രീ നെടുംചാഴിയൻ ഐ എ എസ് മുഖ്യാതിഥിയായി.

English Summary: A sunstroke and heat warning has been issued in Palakkad district
Published on: 21 March 2024, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now