Updated on: 4 December, 2020 11:18 PM IST

പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ വീണുകിടന്ന് നശിച്ചുപോകുന്ന തെങ്ങോലകള്‍ക്ക്  പുതിയ ഉപയോഗ സാധ്യത കണ്ടെത്തിയിരിക്കുകയാണ് ബെംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ സജി വര്‍ഗ്ഗീസ് .തെങ്ങോല സംസ്കരിച്ച് സ്ട്രോ നിര്‍മ്മിച്ചാണ് ആലപ്പുഴ വെണ്‍മണി സ്വദേശിയായ സജി വര്‍ഗീസ്  പ്ലാസ്റ്റിക് സ്ട്രോകള്‍ക്ക് പ്രകൃതി സൗഹൃദ ബദലായി  മുന്നോട്ടുവെയ്ക്കുന്നത്. കോളേജിലെ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യൂബേഷന്‍ സെന്‍ററില്‍ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അക്കൂട്ടത്തിലാണ് തെങ്ങോലയില്‍ നിന്നു സ്ട്രോ നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയത്.രണ്ട് വര്‍ഷം മുന്‍പ് ക്യാംപസിലൂടെ നടക്കുമ്പോള്‍ ഒരു ഓല വീണു കിടക്കുന്നത് കണ്ടു. അതിന്‍റെ ഓല ചുരുണ്ടിരിക്കുനതു  കണ്ടപ്പോ ഒരു വെളിപാട് പോലെ ഓല കൊണ്ട് സ്ട്രോ ഉണ്ടാക്കിയാലോ എന്ന് തോന്നി .കോളെജിലെ ഇന്‍ക്യൂബേഷന്‍ സെന്‍ററില്‍ തന്നെ പരീക്ഷണങ്ങളൊക്കെ നടത്തി നോക്കി. സ്റ്റീം ചെയ്തും തിളപ്പിച്ചുമൊക്കെ നോക്കി. സ്റ്റീം ചെയ്യുമ്പോള്‍ ഓലയിലുള്ള വാക്സ് പുറത്തേക്ക് വരുന്നുണ്ട്.ഈ മെഴുക്  ഒരു ആവരണം പോലെ ഓലയെ അത്രയെളുപ്പം പൂപ്പല്‍ ബാധിക്കാതെയും അഴുകാതെയും സംരക്ഷിക്കും. ഉണങ്ങി വീഴുന്ന ഓലകളാണ് ഉപയോഗിക്കുന്നത്, അതുകൊണ്ടു തന്നെ പ്രകൃതിയെ ഉപദ്രവിക്കുന്നുമില്ല. ഉണങ്ങിയ ഓലകളില്‍ മെഴുകിന്‍റെ അംശം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഫംഗസ് ബാധയുമുണ്ടാകില്ല.

തെങ്ങോല സ്ട്രോ  നിർമ്മാണം

ഈര്‍ക്കില്‍ ഒഴിവാക്കി സംസ്ക്കരിച്ചെടുക്കുന്ന ഓല യന്ത്രത്തിന്‍റെ സഹായത്തോടെ മിനുക്കിയെടുത്ത് രണ്ടോ മൂന്നോ അടരുകള്‍ ചേര്‍ത്ത് സ്ട്രോയാക്കിയെടുക്കുകയാണ് ചെയ്യുന്നത്.തെങ്ങോല സ്ട്രോ വെള്ളത്തില്‍ ആറു മണിക്കൂറോളം കേടുകൂടാതെയിരിക്കും. ഒരു വര്‍ഷത്തോളം ഈ സ്ട്രോ കേടുവരാതെ ഇരിക്കും.2018-19 കാലയളവിൽ  മള്‍ട്ടിലെയര്‍ സ്ട്രോ അദ്ദേഹം വികസിപ്പിച്ചെടുത്തു.  ഈ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യക്ക്  ഡല്‍ഹിയിലെ ഐഐടിയിലെ സ്വദേശി കോംപറ്റീഷനില്‍ അംഗീകാരം കിട്ടുകയും ചെയ്തു.

ഗുജറാത്ത് സര്‍ക്കാരിന്‍റെ എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കേര ഓര്‍ഗാനിക് എന്ന പേരിലാണ് ഇത് വിപണിയിലേക്കെത്തുന്നത്.തെങ്ങോല സ്ട്രോ നിര്‍മ്മാണത്തില്‍ പേറ്റന്‍റും സജി നേടിയെടുത്തിട്ടുണ്ട്. കൂടാതെ ഇതുകൊണ്ടുള്ള ഡൈനിങ് ടേബിള്‍ മാറ്റ്, ചെറിയ ബാഗ്, തെങ്ങിലെ അരിപ്പ, കൊതുമ്പ് എന്നിവ ഉപയോഗിച്ച് പാത്രം കഴുകാനുള്ള സ്ക്രബറുമൊക്കെ നിര്‍മ്മിച്ചിട്ടുണ്ട് ഈ അധ്യാപകന്‍.

ഇപ്പോള്‍ മധുര, കാസര്‍കോഡ്, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിര്‍മ്മാണ യൂനിറ്റുകളുണ്ട്.അധികം വൈകാതെ ഇന്ത്യയുടെ വിവിധ ഇടങ്ങളിലായി നിരവധി തെങ്ങോല സ്ട്രോ യൂനിറ്റുകളും ആരംഭിക്കാനിരിക്കുകയായിരുന്നു. അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.കന്യാകുമാരി, മൈസൂര്‍, ത്രിച്ചി, പുതുശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ സെന്‍ററുകള്‍ ആരംഭിക്കുന്നത്. കന്യാകുമാരിയിലും മൈസൂരിലും മധുരയിലും തൊഴിലാളികള്‍ക്ക് പരിശീലനമൊക്കെ നല്‍കിയിരുന്നു.അപ്പോഴാണ്  കൊറോണയും ലോക്ഡൗണുമൊക്കെ വന്നത്. അതോടെ താത്ക്കാലികമായി പ്രവര്‍ത്തനങ്ങളൊക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ്

സ്ട്രോ നിർമാണത്തിനായി രൂപീകരിച്ച ‘ബ്ലെസിങ് പാം’ എന്ന കമ്പനി അനേകർക്ക് അനുഗ്രഹമാകണ മെന്നുതന്നെയാണ് സജിയുടെ ആഗ്രഹം.   സ്ട്രോകൾ നിർമിക്കുന്നു ഗ്രാമങ്ങളിലെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകൾക്കു മാത്രം തൊഴിൽ നൽകുന്ന രീതിയിലാണു യൂണിറ്റുകള്‍ വിഭാവനം ചെയ്തിരിക്കുന്നത് .. യൂനിറ്റുകളില്‍ സ്ത്രീ ജീവനക്കാരാണ് ഏറെയും. ഓരോ യൂനിറ്റിലും എട്ട് സ്ത്രീകള്‍ വീതമാണ് ജോലിയെടുക്കുന്നത്.അങ്ങനെയുള്ള ആറു യൂനിറ്റുകള്‍ ഒരു സ്ട്രോ നിര്‍മ്മാണ കേന്ദ്രത്തിലുണ്ടാകും.  ഈ എട്ട് പേരടങ്ങുന്ന ഒരു യൂനിറ്റില്‍ മാത്രം ഒരു ദിവസം 4,000 മുതല്‍ 6,000 വരെ ഓല സ്ട്രോ നിര്‍മ്മിക്കാൻ കഴിയും. ഒരു ഓലയില്‍ നിന്ന് 200 സ്ട്രോകള്‍ വരെയുണ്ടാക്കാം.

ഉൽപാദനച്ചെലവു മുതൽ ഏതു രാജ്യത്ത് ഏതു തുകയ്ക്കു വിറ്റഴിക്കുന്നു എന്നതുവരെയുള്ള ഓരോ  ഘട്ടവും സുതാര്യമായിരിക്കും. രാജ്യാന്തര ഓർഡറുകൾക്കും ലാഭത്തിനും അനുസൃതമായി തൊഴിലാളികളുടെ വരുമാനവും വർധിക്കും.  ലഘുവായ യന്ത്രോപകരണങ്ങൾ മാത്രമാണ് സ്ട്രോ നിർമാണത്തിനു വേണ്ടിവരുന്നത്. ആദ്യ ഘട്ടത്തിൽ സജി നിർമിച്ച പ്രോട്ടോടൈപ്പ് യന്ത്രങ്ങൾ പരിഷ്കരിച്ച് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ബിസിനസ് ഇൻക്യുബേഷൻ സെന്റർ മികവേറിയ യന്ത്രങ്ങൾ നിർമിച്ചിരിക്കുന്നു.

നാലു മില്ലിമീറ്റർ മുതൽ 13മില്ലിമീറ്റർ വരെ വ്യത്യസ്ത ഉള്ളളവിലുള്ള സ്ട്രോകളാണ് സജി ഉണക്കത്തെങ്ങോലയിൽ നിർമിക്കുന്നത്.ആന്റി ഓക്സിഡന്റ് സ്വഭാവമുള്ള ആരോഗ്യ ഘടകങ്ങളും ആന്റി ഫംഗൽ മേന്മകളുമുള്ള ഈ തെങ്ങോല സ്ട്രോ നിർമിക്കുന്ന യൂണിറ്റുകൾക്ക് കേരളത്തിലും തമിഴ്നാട്ടിലുമുള്ള തെങ്ങിൻ തോപ്പുകളിൽ തുടക്കമിട്ടു കഴിഞ്ഞു. ഓലകള്‍ കിട്ടാന്‍ സാധ്യതയുള്ള ഇടങ്ങളാണോയെന്നു പരിശോധിച്ചുറപ്പിച്ച ശേഷമാണ്  യൂനിറ്റുകള്‍ ആരംഭിക്കൂന്നത് . അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണെങ്കിലും ഓല പോയി എടുത്തുവരാന്‍ പറ്റുന്നതാകണം”.മധുരയിലെ സ്ട്രോ നിര്‍മ്മാണ കേന്ദ്രം ഒരു തെങ്ങിന്‍ തോപ്പിലാണ്.  അസംസ്കൃത വസ്തുക്കള്‍ക്കായി മറ്റെവിടെയും പോകേണ്ട കാര്യമില്ല.ഹാസന്‍, സേലം, പൊള്ളാച്ചി, പാലക്കാട് പോലുള്ള സ്ഥലങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്നൊക്കെയാണ് തെങ്ങോല കണ്ടെത്തുന്നത്. കര്‍ണാടകയില്‍ തെങ്ങോല സുലഭമായി കിട്ടുന്ന 15 ഗ്രാമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ലോകശ്രദ്ധ നേടുന്ന കണ്ടെത്തൽ

പ്ലാസ്റ്റിക് സ്ട്രോ ഒന്നിന് 30–35 പൈസ മാത്രം വില വരുമ്പോൾ 3 രൂപ വിലയാണ്  തെങ്ങോല സ്ട്രോയ്ക്ക്., എന്നാലും ആരോഗ്യകരമായ ഉൽപന്നങ്ങൾ മാത്രം വാങ്ങാൻ തയാറുള്ള സമൂഹം ലോകമെമ്പാടും വളര്‍ന്നുവരുന്നു കൊണ്ട്  ഈ കണ്ടെത്തൽ ലോകശ്രദ്ധ നേടുകയാണ്.പ്രകൃതിദത്തമായ ഈ സ്ട്രോയ്ക്ക് ആവശ്യക്കാരിലേറെയും വിദേശങ്ങളില്‍ നിന്നാണ്  അതിനാല്‍ കൂടുതല്‍ ഓര്‍ഡര്‍ വരുന്നത് പുറത്തുനിന്നാണ്. യുഎസ്, കാനഡ, ന്യൂസിലന്‍റ്, ഓസ്ട്രേലിയ, ജര്‍മനി, സ്പെയിന്‍, സിംഗപൂര്‍, ദുബായി, ഒമാന്‍ ഇവിടങ്ങളിലേക്ക്  തെങ്ങോല സ്ട്രോയുടെ സാംപിളുകള്‍ അയച്ചിരിക്കുകയാണ് .മലേഷ്യയില്‍ നിന്ന് ഒരുകോടി സ്ട്രോയ്ക്കും ന്യൂസിലന്‍റില്‍ നിന്നു പത്ത് ലക്ഷം സ്ട്രോയ്ക്കും ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. ഒമാന്‍, സിംഗപൂര്‍ ഇവിടങ്ങളില്‍ നിന്നും ആവശ്യം അറിയിച്ചിട്ടുണ്ട്. കൊറോണ വന്നതാണിപ്പോള്‍ തടസമായിരിക്കുന്നത്.കേരളത്തില്‍ 52 ഇടങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ വന്നിട്ടുണ്ട്.ഇത്രയും പ്ലാസ്റ്റിക് സ്ട്രോകൾ ഉടനടി തെങ്ങോല സ്ട്രോകൾക്കു വഴിമാറും എന്നല്ല ഇതിനർഥം. ഫിലിപ്പൈന്‍സ്.അവരുമായി സഹകരിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്.  കാനഡയില്‍ നിന്നും തെങ്ങോല സ്ട്രോ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നതിന് സമീപിച്ചിട്ടുണ്ട് എഴുത്തിനോടും കമ്പമുള്ള  സജി നാലു വര്‍ഷം മുന്‍പാണ് ബെംഗളുരു ക്രൈസ്റ്റില്‍ എത്തുന്നത്. അദ്ദേഹമെഴുതിയ ഇക്തൂസ് എന്ന നോവല്‍ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.

കടപ്പാട്: ബെറ്റർ ഇന്ത്യ

English Summary: A teacher makes biodegradale straw from coconut leaves
Published on: 15 May 2020, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now