Updated on: 5 December, 2021 11:30 AM IST
ശീതകാല വിളകൾക്ക് ഇരട്ടി വിളവ്

ശീതകാല പച്ചക്കറി കൃഷിക്കുള്ള സമയമാണ് ഡിസംബർ. കാബേജ് കോളിഫ്ലവർ എന്നിവ വിത്ത് പാകിയാണ് നടന്നത്. സെന്റിന് 2 ഗ്രാം വിത്ത് മതിയാകും. ഏകദേശം 25 ദിവസം പ്രായമാകുമ്പോൾ ഇവ പറിച്ചുനടാം. സുഡോമോണസ് പൊടി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം കൂടുമ്പോൾ ഒഴിച്ചുകൊടുക്കുന്നത് ചെടികളുടെ വളർച്ചയ്ക്ക് നല്ലതാണ്. 

കാബേജ്, കോളിഫ്ളവർ തൈകൾ ചാലുകളിലോ ചട്ടികളിലോ നട്ടു പിടിപ്പിക്കാം. ചെടികൾ തമ്മിൽ രണ്ട് അടി അകലം പാലിക്കണം. നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തെരഞ്ഞെടുക്കുന്നത് ഉത്തമമാണ്. സെന്റിന് 2-3 കിലോഗ്രാം കുമ്മായം ചേർത്ത് കൊടുക്കാവുന്നതാണ്.

വളർച്ചയുടെ തോത് അനുസരിച്ച് വള ത്തിൻറെതോത് കൂട്ടണം. മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ 2:1:1 അനുപാതത്തിൽ 50 ഗ്രാം വീതം നട്ട് മൂന്നാഴ്ചയ്ക്കു ശേഷം നൽകാവുന്നതാണ്. ചെടികൾ വളരുന്നതിനനുസരിച്ച് മണ്ണ് കയറ്റി കൊടുക്കണം. മഴയുടെ തോത് അനുസരിച്ച് നന ക്രമീകരിക്കണം. ക്യാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ് എന്നിവ നേരിട്ട് വിത്തുപാകി കൃഷി ആരംഭിക്കാം. ഇതിൻറെ തൈകൾ പറിച്ചു നടാൻ പാടില്ല. കൃഷി ആരംഭിക്കുമ്പോൾ അതായത് വിത്ത് ഇടുന്നതിനു മുൻപ് ചാണകപ്പൊടി സെന്റിന് 100 കിലോ എന്ന തോതിൽ ചേർത്തു കൊടുക്കുക. ഒന്നര കിലോഗ്രാം കുമ്മായവും ചേർത്തുകൊടുക്കാം. ഒരു സെന്റിലേക്ക് റാഡിഷിനു 45 ഗ്രാം, ക്യാരറ്റിന് 25 ഗ്രാം, ബീറ്റ്‌റൂട്ടിനു 30 ഗ്രാം വിത്ത് വേണ്ടിവരും. സെന്റിന് 2.8 ഗ്രാം കിലോഗ്രാം യൂറിയ,1.25 കിലോ മസൂറിഫോസ്, 1.4 കിലോ ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ നൽകുക.

December is the time for winter vegetable cultivation. Cabbage cauliflower was sown. 2 grams of seeds per cent is sufficient. These can be transplanted when they are about 25 days old.

റാഡിഷിനു മൊത്തം വളവും നട്ട് ഒരാഴ്ചയ്ക്കുശേഷം നൽകാം. കാരറ്റിനും ബീറ്റ്‌റൂട്ടും യൂറിയയും പൊട്ടാഷും രണ്ടോ മൂന്നോ പ്രാവശ്യമായി നൽകുക.നട്ട മൂന്നാഴ്ചയ്ക്കു ശേഷം തിങ്ങി വളരുന്ന തൈകൾ പറിച്ചുമാറ്റി അകലം ക്രമീകരിക്കുക.

English Summary: A trick to get double the yield for winter crops
Published on: 04 December 2021, 05:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now